ടെലികോം മേധാവികളുമായി ട്രായ് ഡിസംബറില്‍ കൂടിക്കാഴ്ച നടത്തും

ടെലികോം മേധാവികളുമായി ട്രായ് ഡിസംബറില്‍ കൂടിക്കാഴ്ച നടത്തും

ന്യൂഡെല്‍ഹി: രാജ്യത്തെ ടെലികോം റെഗുലേറ്ററായ ട്രായ് മൊബീല്‍ ഫോണ്‍ കമ്പനികളുടെ മേധാവികളുമായി ഡിസംബറില്‍ കൂടിക്കാഴ്ച നടത്തും. 2019ലേക്കുള്ള കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. സ്‌കൈപ്പ്,വാട്‌സാപ്പ്, ഗുഗിള്‍ ഡ്യുഒ തുടങ്ങിയവയില്‍ ഓവര്‍-ദ-ടോപ് (ഒടിടി) നടപ്പാക്കേണ്ടതുണ്ടോയെന്ന കാര്യം സംബന്ധിച്ച് ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ ട്രായ് വിതരണം ചെയ്യും. ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.

കൂടാതെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് വ്യവസായത്തിലെ പ്രതിനിധികളുമായി ട്രായ് പ്രത്യേക കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇടപെടല്‍ ആവശ്യമുള്ള മേഖലകളെ തിരിച്ചറിയുന്നതിനും കര്‍മ പദ്ധതി തയാറാക്കുന്നതിനും ടെലികോം ഓപ്പറേറ്റര്‍മാരുമായി ട്രായ് ഒന്നിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

Comments

comments

Categories: Business & Economy
Tags: TRAI