ടെസ്‌ല ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഇലോണ്‍ മസ്‌കിനെ മാറ്റി, റോബിന്‍ ഡെന്‍ഹോം പുതിയ സാരഥി

ടെസ്‌ല ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഇലോണ്‍ മസ്‌കിനെ മാറ്റി, റോബിന്‍ ഡെന്‍ഹോം പുതിയ സാരഥി

ബാങ്കോങ്: ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഇലോണ്‍ മസ്‌കിനെ മാറ്റാന്‍ തീരുമാനിച്ചതായി ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല ഇന്‍ക് അറിയിച്ചു. ടെസ്‌ലയുടെ ഡയറക്ടര്‍ ബോര്‍ഡംഗമായ റോബിന്‍ ഡെന്‍ഹോമായിരിക്കും പുതിയ ചെയര്‍പേഴ്‌സണ്‍. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണു മസ്‌കിനെ മാറ്റുന്നത്.
ഈ വര്‍ഷം ഓഗസ്റ്റില്‍ ടെസ്‌ലയെ സ്വകാര്യ കമ്പനിയാക്കുമെന്നു മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. ടെസ്‌ലയെ ഒരു ഓഹരിക്ക് 420 ഡോളര്‍ എന്ന നിരക്കില്‍ പ്രൈവറ്റ് ലിസ്റ്റിംഗിലേക്കു മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നായിരുന്നു ട്വീറ്റ്. നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച സംഭവത്തെ തുടര്‍ന്നു യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നാണു ടെസ്‌ലയുടെ ധാരണപ്രകാരം ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഒഴിയാമെന്നു സമ്മതിച്ചത്.
ഓസ്‌ട്രേലിയന്‍ ടെലികോം ഓപറേറ്ററായ ടെല്‍സ്ട്ര കോര്‍പ് ലിമിറ്റഡിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി (സിഎഫ്ഒ) സേവനമനുഷ്ഠിച്ചു വരികയാണു ഡെന്‍ഹോം. ടെസ്‌ലയുടെ ഒന്‍പതംഗ ഡയറക്ടര്‍ ബോര്‍ഡില്‍ 2014 മുതല്‍ സ്വതന്ത്ര ഡയറക്ടറുടെ റോളിലുണ്ട് ഡെന്‍ഹോം.ടെസ്‌ലയുടെ ചെയര്‍മാന്‍ സ്ഥാനം നഷ്ടമാകുമെങ്കിലും 47-കാരനായ മസ്‌കിന് സിഇഒയായി തുടരാന്‍ സാധിക്കും.

Comments

comments

Categories: FK News
Tags: Elon Musk, Tesla