ടെക്സ്റ്റാര്‍ സ്റ്റാര്‍ട്ടപ്പ് വീക്ക് ആരംഭിച്ചു

ടെക്സ്റ്റാര്‍ സ്റ്റാര്‍ട്ടപ്പ് വീക്ക് ആരംഭിച്ചു

ലൂയിസ്‌വില്ല: നഗരത്തിലെ ആദ്യ ടെക്സ്റ്റാര്‍സ് സ്റ്റാര്‍ട്ടപ്പ് വീക്കിന് ആതിഥേയത്വമരുളുകയാണ് യുഎസിലെ കെന്റുക്കിയിലുള്ള ലൂയിസ്‌വില്ലയിലെ സംരംഭകത്വ സമൂഹം. ലൂയിസ്‌വില്ലയിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെക്കുറിച്ച് അറിവ് നല്‍കുന്ന ത്രിദിന പ്രോഗ്രാമില്‍ പ്രാദേശിക സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പങ്കെടുക്കാവുന്നതാണ്. ആഗോള എന്‍ട്രപ്രണര്‍ഷിപ്പ് വീക്കിനോട് ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ് കമ്പനിയായ ടെക്സ്റ്റാര്‍ ബ്രാന്‍ഡിലുള്ള വിവിധ സ്്‌റാര്‍ട്ടപ്പ് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നടക്കും. ബിസിനസ് ആശയങ്ങളുമായി ഒരു ആഴ്ച്ച ചെലവഴിക്കാന്‍ അവസരം നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് വീക്കെന്റോടെ പരിപാടി ആരംഭിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. വര്‍ഷത്തില്‍ രണ്ടു തവണയാണ് സ്റ്റാര്‍ട്ടപ്പ് വീക്കെന്റ്്് നടക്കുന്നത്. എന്നാല്‍ ഇത് റദ്ദാക്കിയതായിട്ടാണ് അറിയുന്നത്. വോഗ്റ്റ് അവാര്‍ഡ്‌സ് ഡെമോ ഡേയാണ് സ്റ്റാര്‍ട്ടപ്പ് വീക്കിലെ ഏറ്റവും വലിയ പരിപാടി.

Comments

comments

Categories: FK News