സാംസംഗ് പായുമായി സഹകരിക്കുന്നു

സാംസംഗ് പായുമായി സഹകരിക്കുന്നു

സോള്‍: സുരക്ഷിതവും വിശ്വസനീയവുമായ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് സാംസംഗ് ഇലക്ട്രോണിക്‌സ് ടെക്‌നോളജി ഇന്‍ഡസ്ട്രി കണ്‍സോര്‍ഷ്യമായ പാര്‍ട്ണര്‍ഷിപ്പ് ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ടു ബെനഫിറ്റ് പീപ്പിള്‍ ആന്‍ഡ് സൊസൈറ്റിയുമായി (പിഎഐ) പങ്കാളിത്തം പ്രഖ്യാപിച്ചു.

ഗവേഷണം, ചര്‍ച്ചകള്‍, ഉള്‍ക്കാഴ്ച്ചകളുടെ പങ്കുവെക്കല്‍, നേതൃചിന്ത നല്‍കല്‍, എഐ ഉപയോഗിക്കാവുന്ന പുതിയ മേഖലകള്‍ കണ്ടെത്തുക, എഐ ടെക്‌നോളജി കൂടുതല്‍ മനസിലാക്കുന്നതിന് സഹായിക്കുന്ന ഇന്‍ഫൊര്‍മേഷണല്‍ മെറ്റീരിയലുകളുടെ രൂപീകരണം തുടങ്ങിയവയാണ് 2016 ല്‍ സ്ഥാപിതമായ പായുടെ പ്രവര്‍ത്തനങ്ങള്‍. ആഗോളതലത്തിലെ പ്രമുഖ കമ്പനികളും എഐയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന മനുഷ്യാവകാശ സംഘടനങ്ങളും ഉള്‍പ്പെടെ 70 ഓളം അംഗങ്ങളാണ് പിഎഐയിലുള്ളത്.
എഐയില്‍ അംഗമാകുന്നതോടെ സാംസംഗ് അതിന്റെ പ്രവര്‍ത്തന സംഘത്തിലും അംഗമാകും. മനുഷ്യനും എഐ സിസ്റ്റംസും തമ്മിലുള്ള സഹകരണം, ഈ മേഖലയിലെ ഗവേഷണ സാധ്യതയുള്ള സഹകരണം എന്നിവയില്‍ ഭാഗമാക്കാനും കമ്പനിക്കു കഴിയും. കൂടാതെ സുരക്ഷ, സുതാര്യത, എഐയുടെ സാമൂഹ്യ-സാമ്പത്തിക സ്വാധീനം തുടങ്ങി മേഖലകളിലെ ഗവേഷണങ്ങളിലും സാംസംഗ് പങ്കാളിയാകും.

ഉപഭോക്താക്കള്‍ക്ക് സുരക്ഷയും വിശ്വാസ്യതയും പ്രദാനം ചെയ്യുന്നതും സമൂഹത്തിന് ഗുണകമായതുമായ എഐ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിലാണ് സാംസംഗ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് സാംസംഗ് ഇലക്ട്രോണിക് ഡിവൈസ് ബിസിനസിന്റെ ആര്‍&ഡി വിഭാഗമായ സാംസംഗ് റിസര്‍ച്ചിന്റെ എക്‌സ്‌ക്യൂട്ടീവ് വൈസ് പ്രസിഡന്റ് സെംഗ്‌വാന്‍ ചോ പറഞ്ഞു. നിലവില്‍ സോള്‍, സാന്‍ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക്, കേംബ്രിഡ്ജ്, മോസ്‌കോ, ടൊറന്റോ, മോണ്‍ട്രിയല്‍ എന്നിവിടങ്ങളിലായി ഏഴ് എഐ സെന്ററുകളാണ് സാംസംഗിനുള്ളത്.

Comments

comments

Categories: Tech
Tags: samsung