യാത്രാ വാഹന വില്‍പ്പന ഉയര്‍ന്നു

യാത്രാ വാഹന വില്‍പ്പന ഉയര്‍ന്നു

ന്യൂഡെല്‍ഹി: തുടര്‍ച്ചയായ മൂന്ന് മാസത്തെ ഇടിവിന് ശേഷം രാജ്യത്തെ യാത്രാ വാഹന വില്‍പ്പന ഒക്‌റ്റോബറില്‍ ഉയര്‍ന്നു. 1.55 ശതമാനം ഉയര്‍ച്ച 284224 യൂണിറ്റുകളായാണ് വില്‍പ്പന വര്‍ധിച്ചത്.

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 24.82 ശതമാനം വര്‍ധിച്ച് 87147 യൂണിറ്റുകളായി മാറി. ഇരുചക്ര വാഹന വില്‍പ്പന 17.23 ശതമാനം ഉയര്‍ന്ന് 2053497 യൂണിറ്റുകളായി.

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ആഭ്യന്തര യാത്രാ വാഹനങ്ങളുടെ വില്‍പ്പന 6.88 ശതമാനം ഉയര്‍ന്ന് 17,44305 യൂണിറ്റായിരുന്നു. ഇന്ധനവില ക്രമാതീതമായി ഉയര്‍ന്നതും വാഹന വായ്പയിലെ പലിശ നിരക്കുകളും ഇന്‍ഷുറന്‍സ് തുകയും വര്‍ധിച്ചതാണ് വാഹന മേഖലയെ പ്രതികൂലമായി ബാധിച്ചതെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Auto