ചരിത്രത്തിലാദ്യമായി താലിബാനുമായി സമാധാന ചര്‍ച്ചയ്‌ക്കൊരുങ്ങി ഇന്ത്യ

ചരിത്രത്തിലാദ്യമായി താലിബാനുമായി സമാധാന ചര്‍ച്ചയ്‌ക്കൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി താലിബാനുമായി സമാധാന ചര്‍ച്ചയ്‌ക്കൊരുങ്ങി ഇന്ത്യ. റഷ്യയിലെ മോസ്‌കോയില്‍ ഇന്ന് ചേരുന്ന ബഹുരാഷ്ട്ര സമ്മേളനത്തിലാണ് താലിബാനുമായി ഇന്ത്യ ആദ്യമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത്.

അഫ്ഗാനിസ്ഥാനിലെ സമാധാനം നിലനിര്‍ത്താന്‍ റഷ്യയാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. അനൗദ്യോഗിക തലത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യയോടൊപ്പം അമേരിക്ക, പാകിസ്ഥാന്‍, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യയെ പ്രതിനിധീകരിച്ച് മുന്‍ നയതന്ത്ര പ്രതിനിധികളായ അമര്‍ സിന്‍ഹ, ടി.സി.എ രാഘവന്‍ എന്നിവരാണ് പങ്കെടുക്കുകയെന്ന് സൂചനയുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ അംബാസഡറായി പ്രവര്‍ത്തിച്ചിരുന്നയാളാണ് അമര്‍ സിന്‍ഹ. പാകിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറാണ് ടി.സി.എ രാഘവന്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് അഫ്ഗാനിസ്ഥാനുമായുള്ള ചര്‍ച്ചയ്ക്ക് ഇന്ത്യ ഒരുങ്ങുന്നത്.

Comments

comments

Categories: Current Affairs
Tags: Taliban