സുരക്ഷിതമായ തൊഴിലിടം ജീവനക്കാര്‍ക്ക് നല്‍കുകയാണ് ലക്ഷ്യമെന്ന് ഗൂഗിള്‍

സുരക്ഷിതമായ തൊഴിലിടം ജീവനക്കാര്‍ക്ക് നല്‍കുകയാണ് ലക്ഷ്യമെന്ന് ഗൂഗിള്‍

സിലിക്കണ്‍വാലി: ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്നും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് വരുന്ന പരാതികളില്‍ കൂടുതല്‍ സുതാര്യത ഉറപ്പ് വരുത്തുമെന്നും ഗൂഗിള്‍ അറിയിച്ചു. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ വ്യാഴാഴ്ച ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഇമെയില്‍ സന്ദേശത്തില്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതിനെ പറ്റിയും പുതിയ പരിഷ്‌കാരങ്ങളെ പറ്റിയും പ്രതിപാദിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ നിങ്ങള്‍ കൊണ്ടുവരുന്ന ആശങ്കകളെ കുറിച്ചും അതില്‍ എടുക്കേണ്ട നടപടികളെക്കുറിച്ചും സുതാര്യത നിലനിര്‍ത്തുമെന്നും പിച്ചൈ പറയുന്നു.
കഴിഞ്ഞമാസം ഗൂഗിളിലെ 50 ഓഫിസുകളിലെ ജീവനക്കാര്‍ ഓഫിസിന് പുറത്തിറങ്ങി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

അതിന്റെ ഫലമായാണ് ഇപ്പോള്‍ എടുത്ത തീരുമാനങ്ങള്‍. ലൈംഗികാരോപണ വിവാദം ആരോപിച്ച് ഗൂഗിള്‍ താക്കീത് നല്‍കി നാല്‍പത്തിയെട്ട് പേരെ പുറത്താക്കിയിരുന്നു. അതില്‍ 13 പേര്‍ കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരാണ്. ലൈംഗിക അതിക്രമ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ആന്‍ഡ്രോയ്ഡ് ഉപജ്ഞാതാവായ ആന്‍ഡി റൂബിനെയും പുറത്താക്കുകയുണ്ടായി.

ലൈംഗികാരോപണ പരാതികള്‍ സത്യമാണെന്ന് പറഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഗൂഗിള്‍ അധികൃതര്‍ അറിയിച്ചു. സുരക്ഷിതമായ തൊഴിലിടം ജീവനക്കാര്‍ക്ക് നല്‍കുക എന്നതാണ് ഗൂഗിളിന്റെ ലക്ഷ്യമെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു.

Comments

comments

Categories: Tech, World