യൂറോപ്യന്‍ ഇന്നൊവേഷന്‍ തലസ്ഥാനമായി ഏഥന്‍സ്

യൂറോപ്യന്‍ ഇന്നൊവേഷന്‍ തലസ്ഥാനമായി ഏഥന്‍സ്

ഏഥന്‍സ്: ഗ്രീക്കിന്റെ തലസ്ഥാന നഗരിയായ ഏഥന്‍സ് യൂറോപ്പിന്റെ ഇന്നൊവേഷന്‍ തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു. പോര്‍ച്ചുഗലില്‍ നടന്ന വെബ് ഉച്ചകോടിയിലാണ് ഏഥന്‍സിന് യൂറോപ്യന്‍ യൂണിയന്‍ റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ പ്രോഗ്രാം ഫോറിസണ്‍ 2020 നല്‍കുന്ന യൂറോപ്യന്‍ കാപ്പിറ്റല്‍ ഓഫ് ഇന്നൊവേഷന്‍ 2018 പുരസ്‌കാരം ലഭിച്ചത്. നഗര നിവാസികളുടെ ദൈനംദിന ജീവിതത്തിന്റെ നിലവാരം ഉയര്‍ത്താനും സാമൂഹ്യ-സാമ്പത്തിക തലത്തിലെ വെല്ലുവിളികള്‍ നേരിടാനും സ്വീകരിച്ച ഇന്നൊവേറ്റീവ് മാര്‍ഗങ്ങളാണ് മുന്‍ വര്‍ഷത്തെ വിജയിയായ പാരീസിനെ മറികടന്ന് ഏഥന്‍സിനെ പുരസ്‌കാരാര്‍ഹരാക്കിയത്.

ഒരു ദശലക്ഷം യൂറോയാണ് (1.14 ദശലക്ഷം യുഎസ് ഡോളര്‍) പുരസ്‌കാര തുക. പ്രാദേശിക ഇന്നൊവേഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനും മറ്റ് യൂറോപ്യന്‍ തലസ്ഥാനങ്ങളുമായുള്ള സഹകരണ പദ്ധതികള്‍ക്കുവേണ്ടിയാകും ഈ തുക വിനിയോഗിക്കുക. ഈ വര്‍ഷം ആകെ 16 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെയടക്കം 26 നഗരങ്ങളാണ് അവാര്‍ഡിനായി അപേക്ഷിച്ചത്. ആര്‍ഹസ് (ഡെന്‍മാര്‍ക്ക്), ഹാംബര്‍ഗ് (ജര്‍മനി), ലൂവെന്‍ (ബെല്‍ജിയം), ടൗലോസ് (ഫ്രാന്‍സ്), ഉമെയ (സ്വീഡിഷ്) എന്നി റണ്ണര്‍-അപ്പ് രാജ്യങ്ങള്‍ക്ക് 100,000 യൂറോ വീതം പുരസ്‌കാരം ലഭിച്ചു.

പൗര സമൂഹത്തിന്റെ പങ്കാളിത്തത്തോടെ പല കാര്യങ്ങളും വ്യത്യസ്തമായി ചെയ്യാമെന്ന് ഏഥന്‍സ് കാണിച്ചുകൊടുത്തതായി മേയര്‍ യോര്‍ഗോസ് കാമിനിസ് പറഞ്ഞു. ഈ പുരസ്‌കാരം പ്രതിസന്ധിഘട്ടത്തില്‍ മുനിസിപ്പാലിറ്റിയോടൊത്തു പ്രവര്‍ത്തിച്ച് നഗരത്തിലെ ഓരോരുത്തര്‍ക്കുമുള്ളതാണെന്നും തലസ്ഥാന നഗരത്തിനു ലഭിച്ച അംഗീകാരം രാജ്യത്തിനു മൊത്തത്തില്‍ ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Categories: FK News
Tags: Athens