പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

ന്യൂ​ഡ​ല്‍​ഹി: പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ര​ണ്ട് രൂ​പ​യാ​ണ് സി​ലി​ണ്ട​റി​ന് വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം ര​ണ്ടാം ത​വ​ണ​യാ​ണ് പാ​ച​ക​വാ​ത​ക​ത്തി​ന് വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. ഡീ​ല​ര്‍​മാ​ര്‍​ക്ക് ന​ല്‍​കു​ന്ന ക​മ്മീ​ഷ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ധി​പ്പി​ച്ച​ത്.

ഡ​ല്‍​ഹി​യി​ല്‍ ഇ​തോ​ടെ സ​ബ്സി​ഡി​യു​ള്ള 14.2 കി​ലോ സി​ലി​ണ്ട​റി​ന് 507.42 രൂ​പ​യാ​യി. ന​വം​ബ​ര്‍ ആ​ദ്യം സ​ബ്സി​ഡി​യി​ല്ലാ​ത്ത സി​ല​ണ്ട​റി​നു 60 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. സ​ബ്സി​ഡി സി​ല​ണ്ട​റി​ന് ര​ണ്ടു രൂ​പ 94 പൈ​സ​യും വ​ര്‍​ധി​ച്ചു.

Comments

comments

Tags: LPG