റോബിന്‍ ഡിനോം ടെസ്ല ചെയര്‍മാന്‍

റോബിന്‍ ഡിനോം ടെസ്ല ചെയര്‍മാന്‍

റോബിന്‍ ഡിനോമിനെ പുതിയ ചെയര്‍മാനായി ടെസ്ല ഇന്‍കോര്‍പറേറ്റഡ് നിയമിച്ചു.

ഇലക്ട്രിക്ക് കാറുകളുടെ നിര്‍മ്മാണം ഉള്‍പ്പടെ നൂതനമായ പല ഉത്പന്നങ്ങളും അവതരിപ്പിക്കുന്ന ടെസ്ലയുടെ ചെയര്‍മാന്‍ സ്ഥാനം മസ്‌ക് ഒഴിയണമെന്ന് ഓഹരി മാര്‍ക്കറ്റ് റെഗുലേറ്റര്‍ നിര്‍ദേശിച്ചിരുന്നു. ഓഹരികളുമായി ബന്ധപ്പെട്ട തട്ടിപ്പുകളെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തേക്ക് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറി നില്കണമെന്നായിരുന്നു നിര്‍ദേശം. 14 വര്‍ഷമായി ചെയര്‍മാന്‍ സ്ഥാനത്ത് മസ്‌കാണ് ഉണ്ടായിരുന്നത്.

2014 മുതല്‍ റോബിന്‍ കമ്പനിയുടെ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആസ്‌ട്രേലിയന്‍ കമ്പനിയായ ടെല്‍സ്ട്രയുടെ സി എഫ് ഒ ആയും പ്രവര്‍ത്തിച്ചു വരികയാണ് അദ്ദേഹം.

മസ്‌ക് ബോര്‍ഡ് അംഗമായി തുടരുമെന്ന് കമ്പനി അറിയിച്ചു. രണ്ടു സ്വതന്ത്ര ഡയറക്ടര്‍മാരെ കൂടി ഡിസംബറോടെ നിയമിക്കുമെന്നും കമ്പനി അറിയിച്ചു.

Comments

comments