രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നു

രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ തൊഴിലില്ലായമ നിരക്ക് വന്‍തോതില്‍ ഉയരുന്നതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി റിപ്പോര്‍ട്ട് (സി.എം.ഐ.ഇ) പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഒക്‌റ്റോബറില്‍ 6.9 ശതമാനമായാണ് ഉയര്‍ന്നത്.

2018 ഒക്ടോബറില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 397 മില്യണായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2.4 ശതമാനം കുറവാണിത്. 407 ദശലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ജോലി ചെയ്തിരുന്നത്.

ഒക്ടോബറില്‍ പ്രായപൂര്‍ത്തിയായവരില്‍ 39.5 ശതമാനം പേര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്.റിപ്പോര്‍ട്ട് പ്രകാരം, പ്രായപൂര്‍ത്തിയായ 42.4 ശതമാനം പേരും 2018 ഒക്ടോബറില്‍ ജോലി ചെയ്യാന്‍ തയ്യാറായിക്കഴിഞ്ഞു.ജോലി ചെയ്യാന്‍ തയ്യാറുള്ള മുതിര്‍ന്നവരുടെ അനുപാതത്തിന്റെ അളവാണ് തൊഴില്‍ പങ്കാളിത്ത നിരക്ക്.

തൊഴിലാളികളുടെ പങ്കാളിത്ത നിരക്ക് 2016 ജനുവരി മുതല്‍ കുറഞ്ഞതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ടു നിരോധനത്തിന് മുന്‍പ് തൊഴിലാളികളുടെ പങ്കാളിത്ത നിരക്ക് 4748 ശതമാനമായിരുന്നു. എന്നാല്‍ നിരോധനം പിന്‍വലിക്കാന്‍ കഴിയാത്തതിനാല്‍ തൊഴിലാളികളുടെ പങ്കാളിത്തം കുറയുകയാണുണ്ടായത്. ഇപ്പോഴും അതില്‍ നിന്നും മാറ്റം വന്നിട്ടില്ലെന്നും, റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സജീവമായി ജോലി തേടുന്നവരുടെ എണ്ണം കൂടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Business & Economy
Tags: Unemployment