ഡിജിറ്റല്‍ പണമിടപാട് പരാതി: പ്രത്യേക ഓംബുഡ്‌സ്മാന്‍ വരുന്നു

ഡിജിറ്റല്‍ പണമിടപാട് പരാതി: പ്രത്യേക ഓംബുഡ്‌സ്മാന്‍ വരുന്നു

ന്യൂഡെല്‍ഹി : രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളിലെ പരാതികള്‍ പരിഹരിക്കുന്നതിനായി ഓംബുഡ്‌സ്മാനെ നിയമിക്കുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രതിദിനം കൂടിവരുന്ന സാഹചര്യത്തിലാണ് ഓംബുഡ്‌സ്മാനെ കൊണ്ടുവരുന്നത്.

ആര്‍ബിഐയുടെ 2017- 18 വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ വെച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടുകളില്‍ ഫണ്ട് ട്രാന്‍സാക്ഷന്‍ പരാജയപ്പെടുകയും ഇല്ലെങ്കില്‍ മറ്റൊരാള്‍ക്കായി മാറിപ്പോവുന്നതുള്‍പ്പടെ നിരവധി പരാതികള്‍ ഉയരുന്നുണ്ട്.

നിലവിലെ ബാങ്ക് ഓംബുഡ്‌സ്മാന് പുറമെയായിരിക്കും ഇത്. മെട്രോ നഗരങ്ങള്‍, ആര്‍ബിഐ നിര്‍ദ്ദേശിക്കുന്ന മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും ഓംബുഡ്‌സ്മാനെ നിയമിക്കുന്നത്.

Comments

comments

Categories: Business & Economy, Slider