രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയിലെ ഇടിവ് തുടരുന്നു

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയിലെ ഇടിവ് തുടരുന്നു

കൊച്ചി : പെട്രോളിന് ഇരുപത്തിരണ്ടു പൈസ ഇടിവ് നേരിട്ടു . ഡീസല്‍ ലിറ്ററിന് 19 പൈസ കുറവ് രേഖപ്പെടുത്തി. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 80.16 രൂപയാണ് .കുറച്ചു നാളുകളില്‍ ശേഷമാണ് പെട്രോള്‍ വില 80 ആയി നില്‍ക്കുന്നത്.

5 രൂപയിലേറെ കുറവാണ് കുറച്ചു നാളുകളായി പെട്രോള്‍ ഉല്‍പന്നങ്ങള്‍ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. 76.67 രൂപയാണ് ഡീസലിന്റെ ഇന്നത്തെ വില.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് പ്രധാനമായും പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ഇടയാക്കിയത്. അസംസ്‌കൃത എണ്ണവില എട്ടുമാസത്തെ താഴ്ന്ന നിലയിലാണ് ഇപ്പോള്‍. ബാരലിന് 85 ഡോളര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 71 ലേക്ക് അസംസ്‌കൃത എണ്ണ വില താഴ്ന്നു. അമേരിക്കയുടെ റെക്കോഡ് എണ്ണ ഉല്‍പാദനമാണ് വിപണിയില്‍ പ്രതിഫലിച്ചത്.

മൂന്നാഴ്ചകൊണ്ടാണ് ക്രൂഡ് വിലയും ഇന്ധനവിലയും കുറഞ്ഞത്. ഇറാനെതിരേയുള്ള അമേരിക്കയുടെ ഉപരോധം എണ്ണവില ഉയരാന്‍ ഇടയാക്കുമെന്നായിരുന്നു നിഗമനം. ഇതിന്റെ ചുവടുപിടിച്ചാണ് ക്രൂഡ് വില 85 ഡോളറിലേക്ക് ഉയര്‍ന്നത്. ഉപരോധംമൂലം എണ്ണലഭ്യതയില്‍ വന്‍ കുറവുണ്ടാകുമെന്നും അത് വിലകൂട്ടാന്‍ കാരണമാകുമെന്നുമായിരുന്നു വിലയിരുത്തല്‍. എന്നാല്‍, ഉപരോധം നവംബര്‍ നാലിന് നിലവില്‍ വന്നെങ്കിലും പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് ക്രൂഡ് ഓയില്‍ വില താഴുകയായിരുന്നു.

Comments

comments

Categories: Current Affairs, Slider
Tags: diesel, petrol