മഹീന്ദ്ര അല്‍ട്യുറാസ് ജി4 ബുക്കിംഗ് ആരംഭിച്ചു

മഹീന്ദ്ര അല്‍ട്യുറാസ് ജി4 ബുക്കിംഗ് ആരംഭിച്ചു

സാംഗ്‌യോംഗ് റെക്‌സ്ടണിന്റെ മഹീന്ദ്രാ വേര്‍ഷനാണ് അല്‍ട്യുറാസ് എസ്‌യുവി

ന്യൂഡെല്‍ഹി : മഹീന്ദ്ര അല്‍ട്യുറാസ് ജി4 എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു. ഈ മാസം 24 ന് വാഹനം വിപണിയിലെത്തിക്കും. സാംഗ്‌യോംഗ് റെക്‌സ്ടണിന്റെ മഹീന്ദ്രാ വേര്‍ഷനാണ് അല്‍ട്യുറാസ്. മഹീന്ദ്ര നിരയില്‍ എക്‌സ്‌യുവി 500 എസ്‌യുവിയുടെ മുകളിലായിരിക്കും അല്‍ട്യുറാസിന് സ്ഥാനം. സാംഗ്‌യോംഗില്‍നിന്ന് മഹീന്ദ്രയിലെത്തുമ്പോള്‍ എസ്‌യുവിക്ക് പുതിയ ഗ്രില്‍ ലഭിച്ചിരിക്കുന്നു. മറ്റ് ചില മാറ്റങ്ങളും കാണാം.

മഹീന്ദ്ര അല്‍ട്യുറാസ് എസ്‌യുവി രണ്ട് വേരിയന്റുകളില്‍ ലഭിക്കും. 2 വീല്‍ ഡ്രൈവാണ് താഴ്ന്ന വേരിയന്റായ ജി2. അതേസമയം ഫുള്ളി ലോഡഡ് 4 വീല്‍ ഡ്രൈവാണ് ജി4 വേരിയന്റ്. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മഹീന്ദ്ര അല്‍ട്യുറാസ് ജി4 എസ്‌യുവിക്ക് കരുത്തേകും. ഈ മോട്ടോര്‍ 180.5 എച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്നാല്‍ മാന്വല്‍ ഗിയര്‍ബോക്‌സ് ഉണ്ടായിരിക്കില്ല. മെഴ്‌സിഡീസില്‍നിന്ന് വാങ്ങിയ 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലാണ് (മാന്വല്‍ ഷിഫ്റ്റിംഗ് സഹിതം) മഹീന്ദ്ര അല്‍ട്യുറാസ് വരുന്നത്.

വലിയ ടച്ച്‌സ്‌ക്രീന്‍, സണ്‍റൂഫ്, നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, മെമ്മറി ഫംഗ്ഷന്‍ സഹിതം വെന്റിലേറ്റഡ് സീറ്റുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവ ടോപ് സ്‌പെക് അല്‍ട്യുറാസ് ജി4 ന്റെ ഫീച്ചറുകളാണ്. 30 ലക്ഷത്തിന് മുകളില്‍ വിലയുള്ള വമ്പന്‍മാരായിരിക്കും എതിരാളികള്‍. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോഡ് എന്‍ഡവര്‍, ഇസുസു എംയു-എക്‌സ് മോഡലുകള്‍ വെല്ലുവിളി ഉയര്‍ത്തും.

Comments

comments

Categories: Auto