ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കണ്ടെന്ന് കോഹ്‌ലി

ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കണ്ടെന്ന് കോഹ്‌ലി

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം വേണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കേണ്ട എന്ന നിര്‍ദ്ദേശമാണ് വിരാട് കോഹ്‌ലി മുമ്പോട്ട് വെച്ചിരിക്കുന്നത്. ബിസിസിഐ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിച്ച ഉടനെ തന്നെയാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും ഉള്‍പ്പടെയുള്ള ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ഐപിഎല്ലില്‍ വിശ്രമം അനുവദിക്കാനാണ് കോഹ്‌ലി നിര്‍ദ്ദേശിക്കുന്നത്.

ഫ്രഷ് ആയിട്ടും പൂര്‍ണ കായികക്ഷമതയോടും ലോകകപ്പില്‍ താരങ്ങള്‍ക്കിറങ്ങാനാകുമെന്നാണ് കോഹ്‌ലിയുടെ പക്ഷം. സുപ്രീകോടതി നിയോഗിച്ച ഭരണസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് കോഹ്‌ലി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. 2019 മെയ് 30 മുതലാണ് ഇംഗ്ലണ്ടില്‍ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

Comments

comments

Categories: Sports
Tags: Virat Kohli