ചൈനയിലേക്കുള്ള പഞ്ചസാര കയറ്റുമതി ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്രം

ചൈനയിലേക്കുള്ള പഞ്ചസാര കയറ്റുമതി ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള അസംസ്‌കൃത പഞ്ചസാരയുടെ കയറ്റുമതി അടുത്ത വര്‍ഷം ആദ്യത്തോടെ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ബസുമതി ഇതര അരിയ്ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് ചൈന ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ ഉല്‍പ്പന്നമാണ് പഞ്ചസാര.

15000 ടണ്‍ അസംസ്‌കൃത പഞ്ചസാരയുടെ കയറ്റുമതിക്കാണ് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷനും, ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കമ്പനിയായ സിഒഎഫ്‌സിഒയും തമ്മില്‍ ധാരണയായിരിക്കുന്നത്.

ചൈനയിലേക്കുള്ള പഞ്ചസാര കയറ്റുമതിക്ക് 50 ശതമാനം നികുതിയുണ്ടെങ്കിലും ഉയര്‍ന്ന വില ലഭിക്കുമെന്നതിനാല്‍ ലാഭകരമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഉയര്‍ന്ന വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ സഹായിക്കുമെന്ന് ഉഭയകക്ഷി ചര്‍ച്ചകളില്‍ ചൈന ഇന്ത്യയോട് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: sugar