നോട്ട് അസാധുവാക്കല്‍ സുപ്രധാന ചുവടുവെപ്പായിരുന്നുവെന്ന് ജയ്റ്റ്‌ലി

നോട്ട് അസാധുവാക്കല്‍ സുപ്രധാന ചുവടുവെപ്പായിരുന്നുവെന്ന് ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ശരിയായ സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കാനുള്ള സുപ്രധാന കാല്‍വെപ്പായിരുന്നു നോട്ട് അസാധുവാക്കലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം കേവലം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോട്ട് അസാധുവാക്കലിന്റെ രണ്ടാം വാര്‍ഷികത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് അരുണ്‍ ജയ്റ്റ്‌ലി രംഗത്തെത്തിയത്.

കള്ളപ്പണം കണ്ടുപിടിക്കാനും നികുതി വരുമാനം കൂട്ടാനും നോട്ട് അസാധുവാക്കല്‍ സര്‍ക്കാറിനെ സഹായിച്ചു. സമ്പദ്‌വ്യവസ്ഥയെ നിയമപരമാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന കാല്‍വെപ്പായിരുന്നു ഇതെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

കറന്‍സിയില്‍ നിന്ന് ഡിജിറ്റല്‍ ഇടപാടുകളിലേക്ക് രാജ്യത്തെ മാറ്റാന്‍ സാമ്പത്തിക വ്യവസ്ഥക്ക് ഒരു ഇളക്കം ആവശ്യമായിരുന്നു. നികുതി വരുമാനത്തില്‍ ഇത് വലിയ സ്വാധീനം ഉണ്ടാക്കുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.

2016 നവംബര്‍ എട്ടിനാണ് 500,1000 രൂപയുടെ നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.

Comments

comments

Categories: Business & Economy, Slider
Tags: Arun Jaitley