പുതിയ ഡിജിറ്റല്‍ കെവൈസി സംവിധാനവുമായി ബിഎസ്എന്‍എല്‍

പുതിയ ഡിജിറ്റല്‍ കെവൈസി സംവിധാനവുമായി ബിഎസ്എന്‍എല്‍

ന്യൂഡെല്‍ഹി: പുതിയ കണക്ഷനുകള്‍ക്കായി ബദല്‍ ഡിജിറ്റല്‍ കെവൈസി സംവിധാനവുമായി പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍). ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബിഎസ്എന്‍എലിന്റെ നീക്കം. കെവൈസിക്കായി ആധാര്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.

കമ്പനിയുടെ പുതിയ ഡിജിറ്റല്‍ കെവൈസി സംവിധാനത്തെക്കുറിച്ച് ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ അനുപം ശ്രീവാസ്തവയാണ് അറിയിച്ചത്.

സ്വകാര്യ ടെലികോം കമ്പനികളായ വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവ ഈ ആഴ്ച ആദ്യം തന്നെ പുതിയ കെവൈസി നടപടികള്‍ ആരംഭിച്ചിരുന്നു. ഡെല്‍ഹി, യൂപി (ഈസ്റ്റ്), യുപി (വെസ്റ്റ്) തുടങ്ങിയ മേഖലകളിലാണ് ഡിജിറ്റല്‍ കെവൈസി എയര്‍ടെല്‍ ആരംഭിച്ചത്. വരുംദിവസങ്ങളില്‍ കൂടുതല്‍ മേഖലകളില്‍ ഈ നടപടികള്‍ നടപ്പിലാക്കും.

പുതിയ കെവൈസി സംവിധാനം അധികം വൈകാതെ നടപ്പിലാക്കുമെന്ന് റിലയന്‍സ് ജിയോയും അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: BSNL

Related Articles