ചൈനക്കാരെ അത്ഭുതപ്പെടുത്തി ബില്‍ ഗേറ്റ്‌സ്

ചൈനക്കാരെ അത്ഭുതപ്പെടുത്തി ബില്‍ ഗേറ്റ്‌സ്

ബീജിംഗ്: ചൊവ്വാഴ്ച ബീജിംഗില്‍ റീ ഇന്‍വെന്റഡ് ടോയ്‌ലെറ്റ് എക്‌സ്‌പോയിലെത്തിയവരെ (Reinvented Toilet Expo) മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സ് അത്ഭുതപ്പെടുത്തി. പുതിയ ടോയ്‌ലെറ്റ് ടെക്‌നോളജികളെ കുറിച്ചുള്ളതായിരുന്നു പ്രദര്‍ശനം. ബില്‍ & മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ടോയ്‌ലെറ്റ് ടെക്‌നോളജിയില്‍ ഗവേഷണം നടത്തുകയാണ്. ഇതിനോടകം 200 മില്യന്‍ ഡോളര്‍ ചെലവഴിച്ചു കഴിഞ്ഞു. വെള്ളം, മണ്ണിനടിയിലൂടെയുള്ള ഓട(sewer) എന്നിവയൊന്നും ആവശ്യമില്ലാത്ത അത്യാധുനിക ടോയ്‌ലെറ്റ് (futuristic toilet) വാണിജ്യാടിസ്ഥാനത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമവും ബില്‍ ഗേറ്റ്‌സ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം എക്‌സ്‌പോയിലെത്തിയത്.
മേളയില്‍ നടന്ന സെമിനാറില്‍ പങ്കെടുക്കവേ, അദ്ദേഹം മനുഷ്യ വിസര്‍ജ്യം നിറച്ചൊരു പാത്രം കൈയ്യിലെടുക്കുകയും അത് സദസിനു മുന്‍പാകെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതു കണ്ട സദസ് സ്തബ്ദരായി പോവുകയും ചെയ്തു.
തന്റെ കൈയ്യിലിരിക്കുന്ന മനുഷ്യ വിസര്‍ജ്യമടങ്ങിയ പാത്രത്തില്‍ 200 ട്രില്യന്‍ റോട്ടാ വൈറസ്, 20 ബില്യന്‍ ഷിഗെല്ല ബാക്ടീരിയ, 1,00,000 പാരസിറ്റിക് വേം എഗ്‌സ് (parasitic worm eggs) ഉണ്ടെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു. മനുഷ്യ വിസര്‍ജ്യം വൃത്തിയാക്കുന്നതിനുള്ള പുതിയ സമീപനം ഏകദേശം 5,00,000 ശിശുമരണങ്ങള്‍ ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. മോശം ജലം, ശുചിത്വം എന്നിവ കാരണമുണ്ടാകുന്ന വയറിളക്കം, കോളറ ഒഴിവാക്കി 233 ബില്യന്‍ ഡോളറോളം വരുന്ന ചെലവ് പ്രതിവര്‍ഷം ഒഴിവാക്കാനാകുമെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു. തന്റെ കൈയ്യിലിരുന്ന മനുഷ്യവിസര്‍ജ്യമടങ്ങിയ പാത്രം സദസിനു മുന്‍പാകെ പ്രദര്‍ശിപ്പിച്ചു കൊണ്ടു ഗേറ്റ്‌സ് പറഞ്ഞു.
‘ ഇന്ന് സമ്പന്ന രാജ്യങ്ങള്‍ക്ക് ഒരു സ്വീവേജ് സംവിധാനമുണ്ട്. അവിടെ നിങ്ങള്‍ വെള്ളം കൊണ്ടു പോകുന്നു, അതില്‍ മനുഷ്യ വിസര്‍ജ്യം നിക്ഷേപിക്കും, പിന്നീട് അത് ട്രീറ്റ്‌മെന്റ് പ്രോസസിംഗ് പ്ലാന്റിലെത്തിക്കുകയും ചെയ്യും’ ബില്‍ ഗേറ്റ്‌സ് പറഞ്ഞു.
ചൈനയില്‍ 2015-ല്‍ പ്രസിഡന്റ് ഷീ ജിന്‍പിങ് ടോയ്‌ലെറ്റ് റവല്യൂഷന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി പൊതുസ്ഥലത്ത് ശൗച്യാലയം നിര്‍മിക്കുന്നതില്‍ ചൈന പ്രത്യേക താത്പര്യം കാണിക്കുന്നുമുണ്ട്. പൊതുസ്ഥലം ശുചിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ ചൈന ഏറെ പുരോഗതി കൈവരിക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: FK News, Slider
Tags: Bill Gates