പ്ലാറ്റ്‌ഫോം അധിഷ്ഠിത കമ്പനികള്‍ ബാങ്കിംഗ് ഇന്നൊവേഷന് നേതൃത്വം നല്‍കും

പ്ലാറ്റ്‌ഫോം അധിഷ്ഠിത കമ്പനികള്‍ ബാങ്കിംഗ് ഇന്നൊവേഷന് നേതൃത്വം നല്‍കും

ബെംഗളൂരു: രണ്ടു വര്‍ഷത്തിനകം ബാങ്കിംഗ് മേഖലയിലെ ഇന്നൊവേഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്ലാറ്റ്‌ഫോം അധിഷ്ഠിത കമ്പനികളായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്‍ഫോസിസിന്റെ സഹസ്ഥാപനമായ ഇന്‍ഫോസിസ് ഫിനാക്കിളും ആഗോളതലത്തില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ എഫ്മയും സംയുക്തമായി പുറത്തിറക്കിയ ‘ആനുവല്‍ സ്റ്റഡി ഓഫ് ഇന്നൊവേഷന്‍ ഇന്‍ റീട്ടെയ്ല്‍ ബാങ്കിംഗ് റിപ്പോര്‍ട്ടി’ന്റെ പത്താം പതിപ്പിലാണ് നിരീക്ഷണം. ബാങ്കിംഗ് രംഗത്ത ഡിജിറ്റല്‍ പ്രസിദ്ധീകരണമായ ദ ഫിനാന്‍ഷ്യല്‍ ബ്രാന്‍ഡിന്റെ സഹപ്രസാദ്ധകനായ ജിം മാര്‍യസാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ആഗോളതലത്തിലുള്ള 300 ബാങ്കുകളാണ് ഗവേഷണത്തോട് സഹകരിച്ചത്. 2022 ആകുന്നതോടെ ആലിബാബ പോലുള്ള ഡിജിറ്റല്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ടെക് ഭീമന്‍മാരുമാകും ഇന്നൊവേഷന്‍ രംഗത്ത് മുന്‍നിരക്കാരാകുകയെന്നാണ് റീട്ടെയ്ല്‍ ബാങ്കുകള്‍ അഭിപ്രായപ്പെട്ടത്. മുന്‍ വര്‍ഷങ്ങളിലെന്നപ്പോലെ അടുത്ത മൂന്ന് വര്‍ഷവും പേമെന്റ്, മൊബീല്‍ വാലെറ്റ് രംഗത്ത് വലിയ പരിവര്‍ത്തനങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഓപ്പണ്‍ ബാങ്കിംഗ് എപിഐ ആണ് ബാങ്കുകളുടെയെല്ലാം ഭാവിയിലെ ഇന്നൊവേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രധാന ഘടകമായേക്കാവുന്ന ആധുനിക ടെക്‌നോളജി. ബാങ്കിംഗ് രംഗത്ത് അടുത്ത വര്‍ഷം ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് ഓപ്പണ്‍ ബാങ്കിംഗ് എപിഐ ആയിരിക്കുമെന്നാണ് 65 ശതമാനം പേരും പ്രതികരിച്ചത്. ഇത് വളര്‍ന്നു വരുന്ന ടെകനോളജി മേഖലകളായ മെഷീന്‍ ലേണിംഗ്, ചാറ്റ്‌ബോട്ട്, ആര്‍പിഎ എന്നിവയേക്കാള്‍ ശക്തമാണെന്നാണ് വിലയിരുത്തിയത്. ഹ്രസ്വകാലത്തേക്ക് ബാങ്കുകള്‍ പേമെന്റ് സര്‍വീസ് ഡയറക്റ്റീവ് (യൂറോപ്), യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്(ഇന്ത്യ) ന്യൂ പേമെന്റ്‌സ് പ്ലാറ്റ്‌ഫോം (ഓസ്‌ട്രേലിയ) തുടങ്ങിയവയ്ക്കായി ഓപ്പണ്‍ ബാങ്കിംഗിനെ പ്രയോജനപ്പെടുത്തുമെന്നും ഗവേഷണം നിരീക്ഷിക്കുന്നു.

സര്‍വേയില്‍ പങ്കെടുത്ത മിക്ക സ്ഥാപനങ്ങളും ഓഹരിയില്‍ നിന്നുള്ള ശരാശരി വരുമാനം (ആര്‍ഒഐ) വര്‍ധിപ്പിക്കുന്നതിന് ഇന്നൊവേഷന്‍ വേണമെന്ന നയപരമായ കാഴ്ച്ചപ്പാട് പങ്കുവെക്കുകയുണ്ടായി കഴിഞ്ഞ വര്‍ഷം 31 ശതമാനം സ്ഥാപനങ്ങളാണ് ഇക്കാര്യത്തില്‍ ഇന്നൊവേറ്റീവ് കാഴ്ച്ചപ്പാടുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ അത് 17 ശതമാനമായി കുറഞ്ഞു. മുന്‍ വര്‍ഷം 54 പേര്‍ ആര്‍ഒഐ പ്രതീക്ഷിച്ചപ്പോള്‍ ഈ വര്‍ഷം 63 ശതമാനം പേരാണ് ആര്‍ഒഐ നേടാമെന്ന വിശ്വാസം പ്രകടിപ്പിച്ചത്. ഗവേഷണത്തില്‍ തെളിഞ്ഞ മറ്റ് ചില കണ്ടെത്തലുകള്‍ ചുവടെ ചേര്‍ക്കുന്നു.
74 ശതമാനം ബാങ്കുകളും ടെക്‌നോളജികള്‍ ആധുനികവല്‍ക്കരിക്കുന്നതിനായുള്ള നിക്ഷേപം വര്‍ധിപ്പിച്ചിട്ടുണ്ട്. നാലു വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പന്ന വിതരണ മാര്‍ഗങ്ങളിലും പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിലുമായിരിക്കും ഏറ്റവുമധികം ഇന്നൊവേഷനുകള്‍ നടക്കുകയെന്നാണ് 50 ശതമാനം സ്ഥാപനങ്ങളും വിശ്വസിക്കുന്നത്. ഇന്നൊവേഷന് ആവശ്യമായ വൈദഗ്ധ്യം ലഭ്യമാകുന്നതിന് പുറത്തുള്ള കമ്പനികളുമായി സഹകരിക്കുന്നതില്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സാമ്പത്തിക സേവന സ്ഥാപനങ്ങളില്‍ ഇന്‍ഫൊര്‍മേഷന്‍ ഓഫീസറുടെ സാന്നിധ്യം കാര്യമായി വര്‍ധിച്ചിട്ടുണ്ട്. സര്‍വേയുടെ മുന്‍ പതിപ്പില്‍ ഇന്നൊവേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രത്യേക ഉദ്യോഗസ്ഥന്‍ വേണമെന്ന് 37 ശതമാനം പേരാണ് അഭിപ്രായപ്പെട്ടതെങ്കില്‍ ഇത്തവണ അത് 48 ശതമാനം പേരും ഈ അഭിപ്രായത്തോട് യോജിച്ചിട്ടുണ്ട്.

2022 ഓടെ ഇപ്പോള്‍ ബാങ്കിംഗ് മേഖലയില്‍ നിലനില്‍ക്കുന്ന മൊബീല്‍, ഓണ്‍ലൈന്‍ പോലുള്ള ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുശേഷം ഡിജിറ്റല്‍ അസിസ്റ്റന്റുകളും സാമൂഹ്യ മാധ്യമങ്ങളും മൂന്നാം പാര്‍ട്ടി ചാനലുകളുമാകും ബാങ്കിംഗ് രംഗത്തെ പ്രാഥമിക മാധ്യമങ്ങള്‍. ബാങ്കിംഗ് മേഖലയില്‍ ഇപ്പോളുള്ള അധ്വാന ഭാരത്തിന്റെ 40 ശതമാനവും പൊതു ക്ലൗഡിലേക്ക് മാറ്റപ്പെടുമെന്നാണ് പകുതിപേരും വിശ്വസിക്കുന്നത്. രണ്ടു വര്‍ഷത്തിനകം ഉപഭോക്തൃ സേവന, പിന്തുണ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കാര്യമായ സ്വാധീനം ചെലുത്താനാകുമെന്ന് സര്‍വേയോട് പ്രതികരിച്ച 70 ശതമാനം പേരും അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ടിന്റെ പത്താം പതിപ്പ് പരമ്പരാഗത ബാങ്കിംഗ് മാതൃകയുടെ പരിണാമമാണ് ദൃശ്യമാക്കുന്നതെന്നും ബാങ്കുകളെ അവരുടെ ഡിജിറ്റല്‍ ലക്ഷ്യങ്ങള്‍ ശക്തമാക്കുന്നതിനും ഇന്‍ഡസ്ട്രിയിലെ പങ്കാൡകളുമായുള്ള അവരുടെ സഹകരണപദ്ധതികളുടെ നിര്‍ണയത്തിനും റിപ്പോര്‍ട്ട്് സഹായിക്കുമെന്നും ഇന്‍ഫോസിസ് ഫിനാക്കിള്‍ ചീഫ് ബിസിനസ് ഓഫീസറും ഗ്ലോബല്‍ മേധാവിയുമായ സനത് റാവു പറഞ്ഞു.

Comments

comments

Categories: FK News

Related Articles