ഇന്ത്യയില്‍ ലിംഗ വിവേചനം വ്യാപകമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ലിംഗ വിവേചനം വ്യാപകമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍, മുഖ്യധാര മേഖലയില്‍ ലിംഗ വിവേചനം വ്യാപകമാണെന്ന് സമൂഹമാധ്യമമായ ലിങ്ക്ഡിന്‍ റിപ്പോര്‍ട്ട്. തൊഴില്‍ശക്തിയുടെ 85 ശതമാനവും പുരുഷന്മാരുള്ള ഗതാഗത, നിര്‍മാണ, ഉത്പാദന മേഖലയിലും, തൊഴില്‍ശക്തിയുടെ 72 ശതമാനവും പുരുഷന്മാരുള്ള ഹൈ-ടെക് മേഖലയിലും ലിംഗ വിവേചനമുണ്ടെന്നു ഡാറ്റ സൂചിപ്പിക്കുന്നു. ഇതിനുപുറമേ, തൊഴില്‍മേഖലയെ ഓരോന്നായി കണക്കിലെടുത്താല്‍ പോലും, ആഗോള ശരാശരിയേക്കാള്‍ താഴെയാണ് ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കിടയിലുള്ള ലിംഗ വിവേചനമെന്നും ഡാറ്റ വ്യക്തമാക്കുന്നു.
115-ല്‍, രണ്ട് വ്യവസായങ്ങളില്‍ മാത്രമാണു സ്ത്രീ-പുരുഷ അനുപാതം തുല്യ അളവിലുള്ളത്. ബാക്കിയുള്ളവയെല്ലാം പുരുഷ കേന്ദ്രീകൃതമാണ്. ഇന്ത്യയില്‍ ഗതാഗത തൊഴില്‍രംഗത്താണ് ഏറ്റവും വലിയ അളവില്‍ ലിംഗ വിവേചനമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. അതുപോലെ പുനരുപയോഗ ഊര്‍ജ്ജ സേവന മേഖലയിലെ ഒരു പ്രമുഖ ഗ്രൂപ്പ് നിയോഗിച്ചിരിക്കുന്ന തൊഴിലാളികളില്‍ 89 ശതമാനവും പുരുഷന്മാരാണ്. ഈ ഗ്രൂപ്പിന് 18 രാജ്യങ്ങളിലായി 7,000-ത്തോളം ജീവനക്കാരുണ്ട്. ഇവരില്‍ അഞ്ച് ശതമാനം പേര്‍ മാത്രമാണു സ്ത്രീകളുള്ളത്. ഐടി, ഏവിയേഷന്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവ ഉള്‍പ്പെടുന്ന ഹൈ-ടെക്ക് ഇന്‍ഡസ്ട്രിയില്‍ തൊഴില്‍ ചെയ്യുന്നവരില്‍ 72 ശതമാനവും പുരുഷന്മാരാണ്. ആമസോണിന്റെ ഇന്ത്യയിലെ തൊഴിലാളികള്‍ 72.5 ശതമാനവും, ഗൂഗിള്‍ ഇന്ത്യയുടെ 70 ശതമാനവും, ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസിന്റെ 67 ശതമാനവും പുരുഷന്മാരാണ്. ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന 64 ശതമാനം പേര്‍ പുരുഷന്മാരാണ്.
ലിങ്ക്ഡിന്‍ എക്കൗണ്ടുള്ള 50 ദശലക്ഷം ഇന്ത്യന്‍ പ്രഫഷണല്‍സില്‍നിന്നും സമാഹരിച്ച ഡാറ്റ ഹിന്ദുസ്ഥാന്‍ ടൈംസ് എന്ന മാധ്യമം വിശകലനം ചെയ്തതില്‍നിന്നാണ് ഈ വിവരം വെളുപ്പെടുത്തിയത്. ഡാറ്റ, ലിങ്ക്ഡിന്റെ അഡ്‌വര്‍ടൈസിംഗ് പ്ലാറ്റ്‌ഫോമില്‍നിന്നാണു വേര്‍തിരിച്ചെടുത്തത്.

Comments

comments

Categories: FK News, Slider