Archive

Back to homepage
Business & Economy

വികസന പദ്ധതികളുമായി ഇന്നൊവേവ് ഐടി

മുംബൈ: ഇന്ത്യന്‍ ഇ-ഗവേണന്‍സ് സ്ഥാപനമായ ഇന്നൊവേവ് ഐടി ആഭ്യന്തര, രാജ്യാന്തര വിപണികളില്‍ ബിസിനസ് വികസനത്തിന് തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും മുംബൈ ആസ്ഥാമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് പദ്ധതിയുണ്ട്. നിലവില്‍ 250 കോടി രൂപ കമ്പനിയായ ഇന്നൊവേവ് ഐടി രണ്ടു

FK News

പ്ലാറ്റ്‌ഫോം അധിഷ്ഠിത കമ്പനികള്‍ ബാങ്കിംഗ് ഇന്നൊവേഷന് നേതൃത്വം നല്‍കും

ബെംഗളൂരു: രണ്ടു വര്‍ഷത്തിനകം ബാങ്കിംഗ് മേഖലയിലെ ഇന്നൊവേഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്ലാറ്റ്‌ഫോം അധിഷ്ഠിത കമ്പനികളായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്‍ഫോസിസിന്റെ സഹസ്ഥാപനമായ ഇന്‍ഫോസിസ് ഫിനാക്കിളും ആഗോളതലത്തില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ എഫ്മയും സംയുക്തമായി പുറത്തിറക്കിയ ‘ആനുവല്‍ സ്റ്റഡി ഓഫ് ഇന്നൊവേഷന്‍ ഇന്‍ റീട്ടെയ്ല്‍ ബാങ്കിംഗ്

Sports

ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കണ്ടെന്ന് കോഹ്‌ലി

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം വേണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കേണ്ട എന്ന നിര്‍ദ്ദേശമാണ് വിരാട് കോഹ്‌ലി മുമ്പോട്ട് വെച്ചിരിക്കുന്നത്. ബിസിസിഐ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍

Business & Economy

‘ആക്‌സിലര്‍8’ ഇന്ത്യോ-യൂറോപ്യന്‍ ബിസിനസ് ഫോറം സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി സംഘടിപ്പിച്ചു

ലണ്ടന്‍: ഇന്ത്യയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായുള്ള വാണിജ്യം പ്രോല്‍സാഹിപ്പിക്കുന്ന സ്വതന്ത്ര സംഘടനയായ ഇന്ത്യോ-യൂറോപ്യന്‍ ബിസിനസ് ഫോറം ‘ആക്‌സിലര്‍8’ എന്ന പേരില്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി സംഘടിപ്പിച്ചു. ലണ്ടനില്‍ നടന്ന ഉച്ചകോടി വനിതാ സംരംഭകത്വത്തിനാണ് പ്രാധാന്യം നല്‍കിയത്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് മേഖലയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി

Business & Economy

പരിഷ്‌കരണങ്ങള്‍ റിയല്‍റ്റി മേഖലയിലേക്കുള്ള നിക്ഷേപം പ്രോത്സാഹിപ്പിച്ചു

മുംബൈ: റിയല്‍റ്റി രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പരിഷ്‌കരണങ്ങള്‍ മേഖലയിലേക്കുള്ള വിദേശ നിക്ഷേപം (എഫ്‌ഐഐ) പ്രോത്സാഹിപ്പിച്ചതായി റിപ്പോര്‍ട്ട്. റിയല്‍റ്റി മേഖലയുമായി ബന്ധപ്പെട്ട പുതിയ നയങ്ങളും ചട്ടക്കൂടും ആഗോള ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ നിക്ഷേപകര്‍ക്കിടയില്‍ റിസ്‌കുകള്‍ ഏറ്റെടുക്കാനുള്ള താല്‍പ്പര്യം വര്‍ധിപ്പിച്ചുവെന്ന് ജെഎല്‍എല്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Sports

ഹോക്കി ലോകകപ്പ്: ഇന്ത്യയെ മന്‍പ്രീത് സിംഗ് നയിക്കും

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷ് ഉള്‍പ്പെട്ട 18 അംഗ ടീമിനെയാണ് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. മന്‍പ്രീത് സിംഗാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് നവംബര്‍ 28ന് ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ കലിംഗ

Business & Economy

ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സംരംഭങ്ങള്‍ക്കുള്ള വിദേശ വായ്പാ മാനദണ്ഡങ്ങള്‍ ലഘൂകരിച്ചു

ന്യൂഡെല്‍ഹി: അടിസ്ഥാനസൗകര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് വിദേശ വാണിജ്യ വായ്പയെടുക്കുന്നതിനുള്ള (ഇസിബി) മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലഘൂകരിച്ചു. വായ്പാ കാലാവധിയിലും നഷ്ട സാധ്യതകള്‍ കുറയ്ക്കുന്നതിനുള്ള നിര്‍ബന്ധിത നിക്ഷേപ (ഹെഡിജിംഗ്)ത്തില്‍ നിന്നും ഒഴിവാകുന്നതിനുള്ള കാലവാധിയിലും കേന്ദ്ര ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ട്.

Business & Economy

ചൈനയിലേക്കുള്ള പഞ്ചസാര കയറ്റുമതി ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള അസംസ്‌കൃത പഞ്ചസാരയുടെ കയറ്റുമതി അടുത്ത വര്‍ഷം ആദ്യത്തോടെ ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ബസുമതി ഇതര അരിയ്ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് ചൈന ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ ഉല്‍പ്പന്നമാണ് പഞ്ചസാര. 15000 ടണ്‍ അസംസ്‌കൃത പഞ്ചസാരയുടെ കയറ്റുമതിക്കാണ് ഇന്ത്യന്‍

Top Stories

ആര്‍ബിഐ തീരുമാനങ്ങള്‍ക്ക് മാനദണ്ഡം രാജ്യ താല്‍പ്പര്യം: രഘുറാം റാജന്‍

ന്യൂഡെല്‍ഹി: രാജ്യതാല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ് റിസര്‍വ്് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ളതെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. സ്വയംഭരണത്തെ ചൊല്ലി കേന്ദ്ര സര്‍ക്കാരുമായി ആര്‍ബിഐ തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി രഘുറാം രാജന്‍ രംഗത്തു വരുന്നത്. മുന്‍ കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍

FK News

യുഎസിലേതു പോലെ ദീര്‍ഘകാല വിസകള്‍ ഇന്ത്യയിലും വേണം: അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കുള്ള ഇലക്ട്രോണിക് വിസ(ഇ-വിസ)യുടെ കാലാവധി നീട്ടണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പേപ്പര്‍ വിസയില്‍ അനുവദിക്കുന്ന കാലയളവിന് അടുത്തു തന്നെ ഇ വിസയിലും സന്ദര്‍ശകര്‍ക്ക് അനുവദിക്കണമെന്നും ഇത് സംബന്ധിച്ച് ടൂറിസം മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ച നടത്തിവരികയാണെന്നും കണ്ണന്താനം

Tech

മെസഞ്ചറില്‍ അണ്‍സെന്‍ഡ് ഫീച്ചര്‍ ഉടനെത്തും

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഫേസ്ബുക്ക് മെസഞ്ചറില്‍ അണ്‍സെന്‍ഡ് ഫീച്ചര്‍ ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഉപയോക്താവ് ഒരു മെസേജ് സെലക്ട് ചെയ്താലാണ് ഈ ഓപ്ഷന്‍ പ്രത്യക്ഷപ്പെടുക. ഡിലീറ്റ് മെസേജ് ഓപ്ഷന്റെ മുകള്‍ വശത്തായാണ് ഇത് കാണുക. വാട്‌സ്ആപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിനു സമാനമാണ്

Business & Economy

റെക്കോര്‍ഡ് വില്‍പ്പന അവകാശപ്പെട്ട് ആമസോണും ഫ്ലിപ്കാർട്ടും

ന്യൂഡെല്‍ഹി: ഉല്‍സവകാല വില്‍പ്പന അവസാനിക്കുമ്പോള്‍ ആമസോണ്‍, ഫഌപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് ഭീമന്മാരുടെ വില്‍പ്പനയില്‍ റെക്കോഡ് വര്‍ധനവ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. മല്‍സരത്തില്‍ മുന്നിട്ടുനില്‍ക്കുന്ന ഇരു കമ്പനികളും രാജ്യത്തെ 99 ശതമാനത്തിലധികം പിന്‍കോഡുകളില്‍ നിന്നുള്ള ഉപഭോക്താക്കളുടെ ഓര്‍ഡറുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഒക്‌റ്റോബര്‍ 10-15, ഒക്‌റ്റോബര്‍

FK News

പടക്ക വിപണിയില്‍ മാന്ദ്യം

പടക്കങ്ങളുടെ വില്‍പ്പനയിലും ഉപയോഗത്തിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പടക്ക വില്‍പ്പന 40 ശതമാനം ഇടിഞ്ഞെന്ന് റിപ്പോര്‍ട്ട്. 20,000 കോടി രൂപ മൂല്യമുള്ള രാജ്യത്തെ പടക്ക വിപണി വലിയ തോതിലുള്ള വില്‍പ്പനയിടിവിനാണ് നടപ്പ് ഉല്‍സവകാല സീസണില്‍

Business & Economy Current Affairs World

റോബിന്‍ ഡിനോം ടെസ്ല ചെയര്‍മാന്‍

റോബിന്‍ ഡിനോമിനെ പുതിയ ചെയര്‍മാനായി ടെസ്ല ഇന്‍കോര്‍പറേറ്റഡ് നിയമിച്ചു. ഇലക്ട്രിക്ക് കാറുകളുടെ നിര്‍മ്മാണം ഉള്‍പ്പടെ നൂതനമായ പല ഉത്പന്നങ്ങളും അവതരിപ്പിക്കുന്ന ടെസ്ലയുടെ ചെയര്‍മാന്‍ സ്ഥാനം മസ്‌ക് ഒഴിയണമെന്ന് ഓഹരി മാര്‍ക്കറ്റ് റെഗുലേറ്റര്‍ നിര്‍ദേശിച്ചിരുന്നു. ഓഹരികളുമായി ബന്ധപ്പെട്ട തട്ടിപ്പുകളെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തേക്ക്

Current Affairs

‘ഇന്ത്യയുടെ റഫേല്‍’ ആദ്യമായി പറന്നു; 2019 സെപ്റ്റംബറില്‍ വിമാനങ്ങള്‍ കൈമാറാനാരംഭിക്കും

ന്യൂഡെല്‍ഹി: പ്രതിരോധ കരാര്‍ പ്രകാരം ഇന്ത്യക്ക് കൈമാറാന്‍ വേണ്ടി ഫ്രാന്‍സിലെ ദസ്സോ ഏവിയേഷന്‍ നിര്‍മിക്കുന്ന 36 റഫേല്‍ യുദ്ധവിമാനങ്ങളില്‍ ആദ്യത്തേത് വിജയകരമായി പരീക്ഷണപ്പറക്കല്‍ നടത്തി. ഒക്‌റ്റോബര്‍ 30ന് വിമാനം ഫ്രാന്‍സിലെ നിര്‍മാണ ശാലയില്‍ നിന്ന് പറന്നുയര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Business & Economy

ഇന്‍ഫോസിസ് സുസ്ഥിരം; നോട്ടം ഭാവിയിലേക്ക്: നന്ദന്‍ നിലേക്കനി

ബെംഗളൂരു: പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ്, ഒരു വര്‍ഷം മുന്‍പ് അകപ്പെട്ട പ്രതിബന്ധങ്ങളെ തരണം ചെയ്‌തെന്ന് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി. ഏറെ പ്രതീക്ഷകളോടെ ഭാവിയിലേക്ക് ഉറ്റുനോക്കുകയാണ് കമ്പനിയെന്നും സിംഗപ്പൂരില്‍ ബ്ലൂംബെര്‍ഗ് സംഘടിപ്പിച്ച ദ്വിദിന ന്യൂ ഇകണോമിക് ഫോറത്തില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

Business & Economy

പുതിയ ഡിജിറ്റല്‍ കെവൈസി സംവിധാനവുമായി ബിഎസ്എന്‍എല്‍

ന്യൂഡെല്‍ഹി: പുതിയ കണക്ഷനുകള്‍ക്കായി ബദല്‍ ഡിജിറ്റല്‍ കെവൈസി സംവിധാനവുമായി പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍). ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബിഎസ്എന്‍എലിന്റെ നീക്കം. കെവൈസിക്കായി ആധാര്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. കമ്പനിയുടെ പുതിയ

Business & Economy

രണ്ടാം പാദത്തില്‍ ഫോര്‍ട്ടിസിന്റെ നഷ്ടം 167 കോടി

ഗുരുഗ്രാം: ഏഷ്യയിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ സേവന ദാതാവായ ഐഎച്ച്എച്ച് ഹെല്‍ത്ത് കെയര്‍ ഏറ്റെടുത്ത പ്രമുഖ ഇന്ത്യന്‍ ഹോസ്പിറ്റല്‍ ശൃംഖലയായ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ 167 കോടി രൂപയുടെ നഷ്ടം.

Banking

പൊതുമേഖലാ ബാങ്കുകള്‍ക്ക് വേണ്ടത് 1.2 ട്രില്യണ്‍ മൂലധനം

ന്യൂഡെല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് അടുത്ത അഞ്ചു മാസങ്ങളില്‍ 1.2 ട്രില്യണ്‍ മൂലധനം അടിയന്തിരമായി ആവശ്യമാണെന്ന് വ്യക്തമാക്കി റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ റിപ്പോര്‍ട്ട്. നിഷ്‌ക്രിയാസ്തി ബാധ്യത കാരണം നടുവൊടിഞ്ഞ ബാങ്കുകളുടെ വിപണി മൂല്യം ദുര്‍ബലമായ സാഹചര്യത്തില്‍ ഇതില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ തന്നെ

FK News

എയര്‍ടെല്‍ ആഫ്രിക്ക: ഓഹരി ഉടമസ്ഥതയില്‍ മാറ്റമുണ്ടാകില്ലെന്ന് കമ്പനി

ന്യൂഡെല്‍ഹി: എയര്‍ടെല്‍ ആഫ്രിക്ക ലിമിറ്റഡിന്റെ നിര്‍ദ്ദിഷ്ട വിപണി ലിസ്റ്റിംഗുമായി ബന്ധപ്പെട്ട് ടാന്‍സാനിയന്‍ സര്‍ക്കാരിനുള്ള ആശങ്കകള്‍ ദൂരീകരിച്ച് ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍. പദ്ധതിയിട്ടിരിക്കുന്ന പ്രാഥമിക ഓഹരി വിപണി പ്രവേശം (ഐപിഒ) ആഫ്രിക്കയിലുള്ള കമ്പനിയുടെ ഓഹരിയുടമസ്ഥതാ ഘടനയില്‍ മാറ്റം വരുത്തില്ലെന്ന ഉറപ്പാണ് എയര്‍ടെല്‍