വനിതാ സംരംഭകത്വ ഉച്ചകോടി ഈ മാസം 25 ന് കോഴിക്കോട്

വനിതാ സംരംഭകത്വ ഉച്ചകോടി ഈ മാസം 25 ന് കോഴിക്കോട്

aകോഴിക്കോട്: കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന്റെ ബിസിനസ് ഇന്‍ക്യുബേറ്ററും സംരംഭകത്വ വികസനകേന്ദ്രവുമായ ഐഐഎംകെ-ലൈവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘ഉണരുക 2.0’ വനിതാ സംരംഭകത്വ ഉച്ചകോടി ഈ മാസം 25 ന് കോഴിക്കോട് നടക്കും. വനിതാ സംരംഭകരുടെ ശാക്തീകരണത്തിലാണ് ‘ഉണരുക’യുടെ രണ്ടാം പതിപ്പ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വനിതകളുള്‍പ്പെടയുള്ള സംരംഭകര്‍ക്ക അവരുടെ പ്രശ്‌ന പരിഹാരത്തിനുള്ള കഴിവുകള്‍ വികസിപ്പിക്കാനുള്ള അവസരവും ഇന്നൊവേഷനും സര്‍ഗാത്മകതയും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പുതു വഴികളും ഉച്ചകോടി പ്രദാനം ചെയ്യും. സംരംഭകത്വ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വനിതകളുടെ ആശയ വികസനത്തിനും അവസരങ്ങള്‍ കണ്ടെത്താനും സംരംഭകത്വം എന്തുകൊണ്ടാണ് അനുയോജ്യവും ബഹുമാന്യവുമായ കരിയറാകുന്നതെന്ന് മനസിലാക്കാനും ഉച്ചകോടി സഹായിക്കും. ഐഐഎംകെ ഡയറക്റ്റര്‍ ഡോ. ദേബാഷിസ് ചാറ്റര്‍ജി പരിപാടിയില്‍ മുഖ്യാതിഥിയായിരിക്കും.

റേസ് 3ഡി ടെക്‌നോളജീസ് സ്ഥാപകയും എംഡിയുമായ അനുഭ സിന്‍ഹ, ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സഹസ്ഥാപകയും സിഎഫ്ഒയുമായ ഡീന ജേക്കബ്ബ്, 4 ടൂണ്‍ ഫാക്റ്ററി &പ്രയാണ സ്ഥാപകയും സിഇഒയുമായ ചന്ദ്ര വന്ദന, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, അയ്ക ബയോകെമിക്കല്‍സ് സഹസ്ഥാപകയും എംഡിയുമായ ആര്‍ദ്ര ചന്ദ്ര മൗലി, കാറ വെഞ്ച്വേഴ്‌സ് മാനേജിംഗ് പാര്‍ട്ണര്‍ ഇന്ദു മേനോന്‍, മന്ത്ര സ്ഥാപകയും ഡിസൈന്‍ വിഭാഗം മേധാവിയുമായ ശാലിനി ജെയിംസ്, ടൈ കേരള പ്രസിഡന്റും കാന്‍ സിഇഒയുമായ എം എസ് എ കുമാര്‍, ബ്ലൂ ടിംബര്‍ മ്യൂസിക് സ്ഥാപകയും സിഇഒയുമായ സെറ ജോണ്‍ കെ, മാര്‍ക്കറ്റിംഗ് & കമ്യൂണിക്കേഷന്‍സ് പ്രൊഫഷണലും ടെലിവിഷന്‍ അവതാരകയുമായ രേഖാ മോനോന്‍, ക്ലബ് എഫ്എം പ്രോഗ്രാമിംഗ് മേധാവി മൗര്യ ശ്രേയാംസ് കുമാര്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഈ വര്‍ഷം സെപ്റ്റംബറില്‍ നടന്ന സൈംപ് പരിപാടിക്കുശേഷം കെഎംഎ സംഘടിപ്പിക്കുന്ന രണ്ടാമത്തെ വലിയ പരിപാടിയാണിത്. ഇതിനോടനുബന്ധിച്ച് അനില്‍ ബാലന്‍ ചെയര്‍മാനായും ഇ ആര്‍ ആനന്ദ മണി കണ്‍വീനറുമായുള്ള സംഘാടക സമിതിയ്ക്ക് കെഎംഎ രൂപം നല്‍കിയിട്ടുണ്ട്. ഫ്യൂച്ചര്‍ കേരള ‘ഉണരുക 2.0’ ന്റെ മീഡിയ പാര്‍ട്ണറാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഉച്ചകോടിയുടെ ആദ്യ പതിപ്പ് വിജയകരമായിരുന്നു.

Comments

comments

Categories: Entrepreneurship