ചാബഹാറിലും ഇന്ത്യയ്ക്ക് ഉപരോധ ഇളവു നല്‍കി യുഎസ്

ചാബഹാറിലും ഇന്ത്യയ്ക്ക് ഉപരോധ ഇളവു നല്‍കി യുഎസ്

ന്യൂഡല്‍ഹി: ഇറാനിലെ തന്ത്രപ്രധാനമായ ചാബഹാര്‍ തുറമുഖ പദ്ധതിയില്‍ ഇന്ത്യയ്ക്ക് യുഎസ് ഉപരോധ ഇളവു നല്‍കി.ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇളവ് നല്‍കിയതിനു പിന്നാലെ ചാബഹാറില്‍ തുറമുഖത്തിന്റെ കാര്യത്തിലും അമേരിക്ക ഇന്ത്യയ്ക്ക് ഇളവ് അനുവദിച്ചത്.

തുറമുഖത്തെ അഫ്ഗാനിസ്ഥാനുമായി ബന്ധിപ്പിക്കുന്ന റെയ്ല്‍വേ ലൈന്‍ നിര്‍മ്മാണത്തിനും ഇളവ് അനുവദിച്ചിട്ടുണ്ട്. ഉപരോധത്തില്‍ ഉള്‍പ്പെടാത്ത സാധനങ്ങള്‍ അഫ്ഗാനിലേക്ക് കൊണ്ടുപോകുന്നതിനും ഇന്ത്യയ്ക്ക് തടസ്സമില്ല.

ഇറാനു മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് ഇന്ത്യയ്ക്കും മറ്റ് ഏഴ് രാജ്യങ്ങള്‍ക്കും യു.എസ് ഇളവ് നല്‍കിയത്. അഫ്ഗാനിസ്തന്‍ ഇറക്കുമതി ചെയ്യുന്ന ഇറാനിയന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കും ഇളവ് അനുവദിച്ചതായി യുഎസ് അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഇളവുകള്‍ നല്‍കുന്നത്. പുനര്‍നിര്‍മ്മാണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് ഇന്ത്യ ആയതിനാലാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രത്യേക പരിഗണന ലഭിക്കുന്നത്.

അഫ്ഗാനിസ്ഥാന്റെ സാമ്പത്തികവളര്‍ച്ചയ്ക്ക് ഏറെ നിര്‍ണായകമാണു ചാബഹാര്‍ തുറമുഖമെന്നു യുഎസ് പ്രതിരോധവകുപ്പ് വക്താവ് പറഞ്ഞു. ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടുന്നതാണു ചാബഹാര്‍ തുറമുഖ പദ്ധതി.

Comments

comments

Categories: Current Affairs, Slider