സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹനം; വേണ്ടത് നിക്ഷേപകരുടെ പുതുതലമുറയെന്ന് ഷെരാ സിഇഒ

സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹനം; വേണ്ടത് നിക്ഷേപകരുടെ പുതുതലമുറയെന്ന് ഷെരാ സിഇഒ

ജിസിസിയിലെ നിക്ഷേപകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ വലിയ താല്‍പ്പര്യമുണ്ട്. എന്നാല്‍ അതെങ്ങനെയാണ് വേണ്ടതെന്ന് അവരെ പഠിപ്പിക്കേണ്ടതുണ്ട്-നജ്‌ല അല്‍ മിദ്ഫ

ഷാര്‍ജ: സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ എങ്ങനെയാണ് നിക്ഷേപിക്കേണ്ടതെന്ന് ജിസിസിയിലെ നിക്ഷേപകരെ ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്ന് ഷാര്‍ജ എന്‍ട്രപ്രണര്‍ഷിപ്പ് സെന്റര്‍ (ഷെരാ) സിഇഒ നജ്‌ല അല്‍ മിദ്ഫ. യുവനിക്ഷേപകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ വലിയ താല്‍പ്പര്യമുണ്ട്, എന്നാല്‍ അവര്‍ പലപ്പോഴും അതിന് പകരം ആവശ്യപ്പെടുന്നത് സംരംഭത്തിന്റെ ഉടമസ്ഥാവകാശത്തില്‍ വലിയ പങ്കാണ്.

മൂലധനത്തിന്റെ അഭാവമസ്സ പ്രശ്‌നം. കാരണം വലിയ സമ്പത്താണ് ഗള്‍ഫ് മേഖലയിലുള്ളത്. എന്നാല്‍ ആ സമ്പത്ത് സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്കായി എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന കാര്യത്തിലാണ് ധാരണയില്ലാത്തത്. അടുത്ത തലമുറ സംരംഭകരെ സൃഷ്ടിക്കുന്നതിനെ കുറിച്ചാണ് നമ്മള്‍ സംസാരിക്കാറുള്ളത്. എന്നാല്‍ അതിനോടൊപ്പം തന്നെ അടുത്ത തലമുറ നിക്ഷേപകരെയും നമുക്ക് വേണം-നജ്‌ല പറഞ്ഞു.

കുടുംബ ബിസിനസുകളുടെ മൂന്നാം തലമുറ സാങ്കേതികവിദ്യയോട് ചേര്‍ന്ന് നില്‍ക്കുന്നവരാണ്. അവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ മനസിലാക്കും. അതില്‍ നിക്ഷേപിക്കണമെന്നും ആഗ്രഹമുണ്ട്. എന്നാല്‍ അവര്‍ വന്ന് പറയുക, നിക്ഷേപിക്കുന്ന സ്റ്റാര്‍ട്ടപ്പില്‍ തങ്ങള്‍ക്ക് 51 ശതമാനം ഉടമസ്ഥാവകാശം വേണമെന്നെല്ലാമായിരിക്കും. എന്നാല്‍ സ്റ്റാര്‍പ്പുകളെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു ഡീല്‍ സാധ്യമായേക്കില്ല. അപ്പോള്‍ എങ്ങനെ നിക്ഷേപം നടത്താമെന്നാണ് അവരെ പഠിപ്പിക്കേണ്ടത്. ഇതെല്ലാമാണ് നമ്മള്‍ കാണുന്ന ഫണ്ടിംഗ് വിടവുകള്‍-നജ്‌ല അല്‍ മിദ്ഫ കൂട്ടിച്ചേര്‍ത്തു.

നിക്ഷേപകരെ പഠിപ്പിക്കണം

മുകളില്‍ പറഞ്ഞ പ്രശ്‌നത്തിനുള്ള പ്രധാന പരിഹാരം നിക്ഷേപകര്‍ക്ക് ഇക്കാര്യത്തില്‍ വേണ്ട രീതിയിലുള്ള അവബോധം പകര്‍ന്നു നല്‍കുകയാണെന്ന് ചിന്തിക്കുന്ന നജ്‌ല. അതിനായി ഇന്‍വെസ്റ്റര്‍ എജുക്കേഷന്‍ പദ്ധതികള്‍ തുടങ്ങാനിരിക്കുകയാണ് ഷാര്‍ജ എന്‍ട്രപ്രണര്‍ഷിപ്പ് സെന്റര്‍. അടുത്ത വര്‍ഷം ഈ പദ്ധതി തുടങ്ങുമെന്ന് നെജ്‌ല അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബറില്‍ സംരംഭങ്ങളുടെ ഉടമസ്ഥാവകാശത്തെ കുറിച്ച് ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലബ്ബാര്‍ പറഞ്ഞ അഭിപ്രായം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇ-കൊമേഴ്‌സ് അനുബന്ധ ബിസിനസുകളില്‍ നിര്‍ബന്ധമായും 51 ശതമാനം പ്രാദേശിക ഉടമസ്ഥാവകാശം ഉറപ്പുവരുത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതിനായി നിയമം കൊണ്ടുവരണമെന്നും അലബ്ബാര്‍ നിര്‍ദേശിച്ചു. വിദേശ കമ്പനികള്‍ യുഎഇയില്‍ വന്ന് പ്രാദേശിക ബിസിനസിനെ പൂര്‍ണമായും ഏറ്റെടുക്കുന്ന പ്രവണത ഇല്ലാതാക്കാനുള്ള നിര്‍ദേശം കൂടിയായിരുന്നു അത്. വിദേശ നിക്ഷേപകരില്‍ തങ്ങളുടെ സംരംഭങ്ങളെ ചൈന സംരക്ഷിച്ചുനിര്‍ത്തുന്ന രീതി പിന്തുടരണമെന്നാണ് അലബ്ബാര്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ ഇത്തരമൊരു നിര്‍ദേശത്തോട് യോജിപ്പില്ലെന്നാണ് ഷെരാ മേധാവി വ്യക്തമാക്കിയത്. കൂടുതല്‍ ഐപിഒകള്‍ വേണം, ഏറ്റെടുക്കലുകള്‍ വേണം, നിക്ഷേപകര്‍ക്ക് പുറത്തുപോകാനുള്ള അവസരങ്ങള്‍ വേണം…ഇതൊന്നുമില്ലെങ്കില്‍ നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ നടക്കില്ല-നെജ്‌ല പറഞ്ഞു.

Comments

comments

Categories: Arabia
Tags: Startup