കാലാവസ്ഥാവ്യതിയാനം ചെറുക്കാന്‍ ലളിതമാര്‍ഗങ്ങള്‍

കാലാവസ്ഥാവ്യതിയാനം ചെറുക്കാന്‍ ലളിതമാര്‍ഗങ്ങള്‍

കാലാവസ്ഥാവ്യതിയാനം ഒരു യാഥാര്‍ത്ഥ്യമാണെന്ന് ഏവരും തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അതിനെ ഫലപ്രദമായി ചെറുക്കാനുള്ള ലളിതവിദ്യകള്‍ മനസിലാക്കാം

2018 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ലോകത്തെ പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച അതീവപ്രാധാന്യമര്‍ഹിക്കുന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ആഗോള താപനം 1.5ഡിഗ്രി സെല്‍ഷ്യസ് ആക്കി നിജപ്പെടുത്തുക എന്ന ലക്ഷ്യത്തിലെത്താന്‍ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ മതിയാകുന്നില്ല. ഇതിലേക്ക് എത്തിച്ചേരാന്‍ നാം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു. കാലാവസ്ഥാവ്യതിയാനം ഒരു യാഥാര്‍ത്ഥ്യമാണെന്നും അത് ഏതെല്ലാം വിധത്തില്‍ നമ്മെ ബാധിക്കുമെന്നതിന്റെയും ലക്ഷണങ്ങള്‍ നാം കണ്ടു തുടങ്ങിയിട്ടുണ്ട്. ആഗോള തലത്തില്‍ സമുദ്രനിരപ്പ് ഉയരുന്നതും പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇന്ത്യയിലെ ബ്രഹ്മപുത്ര നദിക്കരയില്‍ ജീവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ ഓരോ വര്‍ഷവും വെള്ളപ്പൊക്കത്തിന്റെ ദുരിതഫലങ്ങള്‍ അനുഭവിക്കുകയാണ്. മനുഷ്യരെ മാത്രമല്ല ഇത് ബാധിക്കുന്നത്, സസ്യങ്ങളുടെയും മൃഗങ്ങളുടെയും പ്രജനനത്തെ തടസ്സപ്പെടുത്തുകയും അങ്ങനെ ആവാസവ്യവസ്ഥിതിയെ തന്നെ തകര്‍ക്കുകയും ചെയ്യുന്നു.  അതുകൊണ്ട്, കാലാവസ്ഥാ മാറ്റത്തിനെതിരേ നമുക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന ചോദ്യത്തിനാണ് ഇപ്പോള്‍ മറ്റെന്തിനേക്കാളും പ്രസക്തിയുള്ളത്.

ഊര്‍ജ്ജരംഗം

ലോകത്തെ ഗ്രസിക്കുന്ന ഈ ആസന്ന വിപത്തിനെതിരേ മാനവരാശിക്ക് എന്തു ചെയ്യാനാകും എന്നതാണ് ഏറ്റവും പ്രധാനം. ഇതിന്റെ മുന്‍ഗണനാക്രമം നിശ്ചയിക്കുമ്പോള്‍ എന്തായിരിക്കണം പ്രഥമലക്ഷ്യമെന്നും പരിഗണിക്കേണ്ടതുണ്ട്. കാര്‍ബണ്‍, പ്രകൃതിവാതകം തുടങ്ങിയവ പോലുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും അവയെ പ്രാമ്പര്യേതര ശുദ്ധ ഊര്‍ജ്ജ സ്രോതസുകളുമായി മാറ്റിവയ്ക്കാനുമാണ് ശ്രമിക്കേണ്ടത്. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം അടുത്ത ദശാബ്ദത്തിന്റെ അവസാനത്തോടെ കാര്‍ബണ്‍ പുറംതള്ളല്‍ പകുതിയോളം കുറയ്ക്കുകയും വേണം.

പരിവര്‍ത്തനത്തിലേക്കുള്ള പാതയില്‍ നിങ്ങളുടെ ദൈനംദിന ജീവിതചര്യയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ കൂടിയുണ്ട്. വാഹനങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുകയും ഫോസില്‍ ഇന്ധനങ്ങളായ പെട്രേള്‍, ഡീസല്‍ എന്നിവയില്‍ നിന്ന് ഹരിത ഊര്‍ജത്തിലേക്ക് മാറുകയും വേണം. ചുരുക്കത്തില്‍ നിങ്ങളുടെ ഭക്ഷണവും സാധനങ്ങളുമടക്കം എല്ലാത്തിലും ഈ മാറ്റം പ്രതിഫലിക്കണം. നിങ്ങളുടെ ഷോപ്പിംഗ് സ്വഭാവമോ ഡ്രൈവിംഗ് രീതിയിലെ മാറ്റം കൊണ്ടു മാത്രം കാലാവസ്ഥ വ്യതിയാനപ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല എന്നത് ശരിയാണ്. എങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് പല വിദഗ്ധന്മാരും സമ്മതിക്കുന്നു. ഇത്തരം മാറ്റങ്ങള്‍ വരുത്താന്‍ മറ്റുള്ളവരെ സ്വാധീനിക്കാന്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിയും.

ഊര്‍ജ്ജ, ഭക്ഷ്യ വ്യവസായങ്ങള്‍ക്കായി, സബ്‌സിഡി സംവിധാനം നവീകരിക്കുന്നതു മറ്റു പ്രോല്‍സാഹനപദ്ധതികളും പ്രഖ്യാപിക്കണം. ഫോസില്‍ ഇന്ധനങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ പാരിതോഷികങ്ങളോ നല്‍കുന്നതും കൃഷി, വനനശീകരണം, മാലിന്യ സംസ്‌ക്കരണം എന്നീ മേഖലകളില്‍ പുതിയ നിയമങ്ങള്‍ ഉണ്ടാക്കുന്നതും പരിഗണിക്കാം. ഇതിനു നല്ലൊരു ഉദാഹരണമാണ് ശീതീകരണികളില്‍ വരുത്താവുന്ന മാറ്റങ്ങള്‍. റഫ്രിജറേറ്ററുകളിലും എ സി കളിലും ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഒഴിവാക്കുന്നത് ചൂടുവായു പുറംതള്ളുന്നത് കുറയ്ക്കുന്നതിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗമാണ്. അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ പുറംതള്ളുന്നതിനേക്കാള്‍ 9,000 വരെ അധികമാണ് ഇത്തരം രാസവസ്തുക്കള്‍ പുറതള്ളുന്ന താപം.

ഇക്കാര്യത്തില്‍ ആഗോളതലത്തില്‍ പുരോഗതി കൈവരിച്ചിരിക്കുന്നുവെന്നത് ശുഭോദര്‍ക്കമാണ്്. രണ്ട് വര്‍ഷം മുമ്പ് 170 രാജ്യങ്ങള്‍ ചേര്‍ന്ന് 2019 ആകുന്നതോടെ ഇത്തരം രാസവസ്തുക്കളുടെ ഉപയോഗം അവസാനിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ സമൂഹത്തിലെ എല്ലാ ഘടകങ്ങളിലും അഭൂതപൂര്‍വ്വമായ പ്രകടനം കാഴ്ചവയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ പി സി സി) റിപ്പോര്‍ട്ട് പറയുന്നു. ഈ ദൗത്യത്തില്‍ സര്‍വ്വരെയും ഭാഗഭാക്കാക്കണമെന്ന് ഐ പി സി സി ഉപമേധാവി ഡെബ്ര റോബര്‍ട്ട് ആവശ്യപ്പെടുന്നു.

വ്യവസായരംഗം

വ്യവസായപ്രവര്‍ത്തനങ്ങളോട് പൗരന്‍ സ്വീകരിക്കേണ്ട നിലപാടെന്തായിരിക്കുമെന്നതാണ് ഒരു പ്രധാന കാകാര്യം. ജനാധിപത്യത്തില്‍ പൗരന്‍മാരും ഉപഭോക്താക്കളും തങ്ങളുടെ അവകാശങ്ങള്‍ പ്രയോഗിക്കേണ്ടതുണ്ട്. സര്‍ക്കാരുകളിലും കമ്പനികളിലും സമ്മര്‍ദ്ദഗ്രൂപ്പുകളെപ്പോലെ പ്രവര്‍ത്തിക്കണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. സര്‍വകലാശാലകള്‍, വിശ്വാസി സംഘങ്ങള്‍ തുടങ്ങിയവര്‍ നടത്തുന്ന പദ്ധതികളാണ് മറ്റൊരു മാര്‍ഗം. അതായത് അന്തരീക്ഷ മലിനീരണമുണ്ടാക്കുന്ന പദ്ധതികള്‍ക്ക് ഫണ്ട് നല്‍കുന്നത് അവസാനിപ്പിക്കുക. അതായത്, ഫോസില്‍ ഇന്ധനങ്ങളുടെ ഓഹരികളിലും ഉയര്‍ന്ന കാര്‍ബണ്‍ പുറംതള്ളല്‍ സാധ്യമാക്കുന്ന വ്യവസായങ്ങളിലും നിക്ഷേപിക്കുന്നത് ഒഴിവാക്കുക. ഫോസില്‍ ഇന്ധന വ്യവസായവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഓഹരികള്‍ നിരുല്‍സാഹപ്പെടുത്തുന്നതോടെ സംഘടനകള്‍ക്ക് കാലാവസ്ഥാസംരക്ഷിതനടപടികള്‍ എടുക്കുന്നതിനൊപ്പം സാമ്പത്തികനേട്ടങ്ങള്‍ കൊയ്യാനും കഴിയും.

ദൈനംദിന ചെയ്തികള്‍

ലുന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ നിക്കോളാസ് 2017ല്‍ നടത്തിയ പഠനത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള 148 പ്രവര്‍ത്തനങ്ങളെ അവയുടെ പ്രത്യാഘാതത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെ പട്ടികപ്പെടുത്തിയിട്ടുണ്ട്. കാറുകള്‍ ഒഴിവാക്കുകയാണ് ഒരു വ്യക്തിക്ക് എടുക്കാവുന്ന ഏറ്റവും ഫലപ്രദമായ പ്രവര്‍ത്തനമെന്ന് പഠനത്തില്‍ കണ്ടെത്തി. നടത്തം, സൈക്കിള്‍ സവാരി, പൊതു ഗതാഗതത്തിന്റെ ഉപയോഗം തുടങ്ങിയവയാണ് ദൈനംദിന പാരവര്‍ത്തനങ്ങളില്‍ ഒരാള്‍ക്ക് ടെയ്യാവുന്ന ബദല്‍. മേല്‍പ്പറഞ്ഞ ഗതാഗതമാര്‍ഗ്ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്‍ അന്തരീക്ഷമലിനീകരണകാരിയാണ്.

യൂറോപ്യന്‍ രാജ്യങ്ങള്‍ പോലെയുള്ള വ്യാവസായികമായി വളര്‍ന്ന രാജ്യങ്ങളില്‍ കാര്‍ ഒഴിവാക്കുമ്പോള്‍ 2.5 ടണ്‍ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാന്‍ സാധിക്കും. ഇത് ഒഇസിഡിഅംഗങ്ങളായ വികസിത രാജ്യങ്ങളില്‍ ഓരോ വ്യക്തിയും പുറംതള്ളുന്ന ശരാശരി വാര്‍ഷിക കാര്‍ബണ്‍ പുറംതള്ളലിന്റ (9.2 ടണ്‍) നാലിലൊന്നാണ്. കൂടുതല്‍ ഇന്ധനക്ഷമതയുള്ളക്ഷമമായ വാഹനങ്ങള്‍ തിരഞ്ഞെടുക്കുകയോ, ഇലക്ട്രോണിക് വാഹനങ്ങളിലേക്കു മാറുകയോ ആണ് ഉചിതം.

പാരമ്പര്യേതര ഊര്‍ജം

കാറ്റാടി, സൗരോര്‍ജ്ജം തുടങ്ങിയ പുനരുപയോഗ ഊര്‍ജ്ജത്തിനു വേണ്ടിവരുന്ന ചെലവ് ആഗോളതലത്തില്‍ കുറഞ്ഞുവരുന്നുണ്ട്. 2020 ഓടെ ഫോസില്‍ ഇന്ധനങ്ങളെ അപേക്ഷിച്ച് ചെലവു കുറഞ്ഞ സൗരോര്‍ജ്ജം, ഭൗമതാപം (ജിയോതെര്‍മല്‍), ബയോഎനര്‍ജി, അണക്കെട്ട്, തീരദേശക്കാറ്റാടികള്‍ തുടങ്ങിയവ സര്‍വ്വസാധാരണ ഊര്‍ജ്ജ സ്രോതസുകളാകുമെന്ന് അന്താരാഷ്ട്ര റിന്യൂവബിള്‍ എനര്‍ജി ഏജന്‍സി (ഐറീന) കണ്ടെത്തി. ഇതില്‍ പലതും ഇപ്പോള്‍ത്തന്നെ എണ്ണയേക്കാള്‍ ചെലവു കുറഞ്ഞതാണെന്നതാണു വാസ്തവം.

2010 മുതല്‍ സോളാര്‍ പാനലുകളുടെ ചെലവില്‍ 73% കുറവു വന്നിരിക്കുന്നു. ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ഗാര്‍ഹികവൈദ്യുതി ഉല്‍പ്പാദനത്തില്‍ സൗരോര്‍ജ്ജം ചെലവുകുറഞ്ഞ സ്രോതസായി മാറി. ബ്രിട്ടണില്‍ തീരദേശകാറ്റാടിപ്പാടങ്ങളും സൗരോര്‍ജവും വാതകത്തിന് വലിയ മല്‍സരം സൃഷ്ടിച്ചു കഴിഞ്ഞു2025 ആകുമ്പോഴേക്ക് വൈദ്യുതി ഉല്‍പാദനത്തിന്റെ ഏറ്റവും ചെലവുകുറഞ്ഞ സ്രോതസാകും പാരമ്പര്യേതര ഊര്‍ജ്ജം. വൈദ്യുതി സംവിധാനത്തില്‍ പാരമ്പര്യേതര മാര്‍ഗങ്ങളുടെ വില പരിഗണിക്കുമ്പോള്‍ നിലവിലെ സംവിധാനങ്ങളേക്കാള്‍ ചെലവു കൂടുമെന്നു ചില കോണുകളില്‍ നിന്നു വിമര്‍ശനമുയരുന്നുണ്ട്. എന്നാല്‍, ഈ ചെലവ് ഗ്രിഡിന് എളുപ്പം മാനേജ് ചെയ്യാവുന്നതാണ് പാരമ്പര്യേതര ഊര്‍ജസ്രോതസുകള്‍ എന്നു സമീപകാല തെളിവുകള്‍ സൂചിപ്പിക്കുന്നു.

ഭക്ഷണക്രമം

ഭക്ഷണരീതിയിലെ മാറ്റം കാലാവസ്ഥാവ്യതിയാനത്തില്‍ വലിയ പ്രാധാന്യമുള്ളതാണ്. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ശേഷം, ഭക്ഷ്യ വ്യവസായമാണ് കാലാവസ്ഥാ മാറ്റത്തില്‍ പ്രധാന സംഭാവന നല്‍കുന്നത്. – പ്രത്യേകിച്ച് മാംസം, ക്ഷീരമേഖലയ്ക്ക് വലിയ പങ്കുണ്ടിതില്‍.ചൈനയും അമേരിക്കയുമാണ് കന്നുകാലി വളര്‍ത്തലില്‍ നിന്ന് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറംതള്ളുന്ന രാജ്യങ്ങള്‍. മാംസസംസ്‌കരണ വ്യവസായം മൂന്ന് രീതിയിലാണ് ആഗോള താപനത്തിനു കാരണമാകുന്നത്. ഒന്നാമതായി, പശുക്കളുട അയവിറക്കല്‍ വലിയ തോതില്‍ മീഥേന്‍ വായു ഉല്‍പ്പാദിപ്പിക്കപ്പെടാന്‍ കാരണമാകുന്നു. രണ്ടാമത് കാലിത്തീറ്റയായി ചോളം, സോയ എന്നിവപോലുള്ള വിഭവ സ്രോതസുകള്‍ ഉപയോഗിക്കുന്നത് കാര്യക്ഷമതയെ ബാധിക്കുന്നു. ഇവ ഷിചെയ്യാന്‍ ധാരാളം വെള്ളവും വളവും ഉപയോഗിക്കേണ്ടി വരുന്നു. രാസവളനിര്‍മാണത്തിനിടയിലും ധാരാളം കാര്‍ബണ്‍ പുറംതള്ളപ്പെടുന്നു. അവസാനമായടി ഇതിനെല്ലാം ധാരാളം ഭൂമി ആവശ്യമായി വരും.

വ്യോമഗതാഗതം

വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ഇതേവരെ ഫലപ്രദമായ ബദല്‍ കണ്ടെത്തിയിട്ടില്ല. സൗരോര്‍ജ്ജ പാനലുകള്‍ ഘടിപ്പിച്ച വിമാനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പറത്തിയിട്ടുണ്ടെങ്കിലും വാണിജ്യ വിമാനങ്ങളില്‍ നിന്നും ഇപ്പോഴും നാം പിന്നില്‍ത്തന്നെയാണ്. ഒരു സാധാരണ വിമാനം അറ്റ്‌ലാന്റിക്റ്റിക് സമുദ്രത്തിനു കുറുകെ പറക്കുമ്പോള്‍ 1.6 ടണ്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് പുറത്തുവിടുമെന്നാണ് പറയുന്നത്. ഇത് ഇന്ത്യയിലെ ഒരു വ്യക്തി പുറംതള്ളുന്ന ശരാശരി വാര്‍ഷിക കാര്‍ബണ്‍ പുറംതള്ളലിന് തുല്യമാണ്. ഇത് കാലാവസ്ഥാ വ്യതിയാനത്തില്‍ അസമത്വത്തിന്റെ രാഷ്ട്രീയം കൂടി ഉയര്‍ത്തിക്കാട്ടുന്നു. എല്ലാവരേയും ബാധിക്കുന്ന കാലാവസ്ഥാവ്യതിയാനത്തിനു മുഖ്യ കാരണമാകുന്നത് ന്യൂനപക്ഷത്തിനു മാത്രം പ്രാപ്തമാകുന്ന വിമാനയാത്രയാണെന്നു വരുന്നു. ഇത്തരം അസമത്വങ്ങളെ ഒഴിവാക്കണമെന്ന തീരുമാനത്തിനോട് അനുഭാവം പ്രഖ്യാപിച്ച് വിമാനയാത്ര ഒഴിവാക്കാന്‍ ശാസ്ത്രജ്ഞന്മാരുടെ ചില കൂട്ടായിമകള്‍ രംഗത്തു വന്നിട്ടുണ്ട്. വിമാനയാത്ര ഒഴിവാക്കുക, പകതരം ട്രെയ്‌നുകള്‍ ഉപയോഗിക്കുക, വിര്‍ച്വല്‍ മീറ്റിംഗുകള്‍ നടത്തുക, പ്രാദേശികവിനോദകേന്ദ്രങ്ങളില്‍ അവധിക്കാലം ചെലവഴിക്കുക തുടങ്ങിയ കാര്യങ്ങളിലേക്ക് ഒതുങ്ങാന്‍ ഇവര്‍ തയാറായിരിക്കുന്നു.

ഷോപ്പിംഗ്

ഇന്നു ലോകത്തു വാങ്ങുന്ന എല്ലാ സാധനങ്ങളിലും ഒന്നുകില്‍ അതിന്റെ നിര്‍മാണഘട്ടത്തിലോ അല്ലെങ്കില്‍ ഗതാഗതവേളയിലോ കാര്‍ബണ്‍ മുദ്ര അടങ്ങിയിരിക്കും. ഉദാഹരണത്തിന് വസ്ത്രനിര്‍മാണമേഖലയാണ് ലോകത്തെ കാര്‍ബണ്‍ പുറംതള്ളലിന്റെ മൂന്നു ശതമാനം വഹിക്കുന്നത്. ഉല്‍പ്പാദനവേളയിലെ ഊര്‍ജ്ജവിനിയോഗമാണിതിനു പ്രധാന കാരണം. ഹൃസ്വകാലത്തേക്കു മാത്രം നിലനില്‍ക്കുന്ന ഫാഷന്റെ അതിവേഗ സ്വഭഫാവമാണ് ഒരു കാരണം. വസ്ത്രവിപണിയില്‍ വേണ്ടി വരുന്ന രാജ്യാന്തര ഗതാഗതവും പ്രാദേശിക ഉല്‍പ്പാദനത്തെ അപേക്ഷിച്ച് വളരെയധികം കാര്‍ബണ്‍ പുറംതള്ളല്‍ വിനിയോഗിക്കുന്നു. ഇതേ പോലെയാണ് ഭക്ഷ്യോല്‍പ്പാദനരംഗത്തെ സാഹചര്യവും. വലിയ കണ്ടെയ്‌നറുകളില്‍ കയറ്റുമതി ചെയ്യുന്ന ധാന്യവും ഭക്ഷ്യവസ്തുക്കളും വലിയ തോതില്‍ അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്നു. കാലാവസ്ഥ അനുകൂലമല്ലാത്തപ്പോഴും പല വിളകളും ഉല്‍പ്പാദിപ്പിക്കുന്നത് വന്‍തോതില്‍ കാര്‍ബണ്‍ ഉല്‍പ്പാദനത്തിനു കാരണമാകുന്നു.

കുടുംബാസൂത്രണം

എത്ര കുട്ടികളാകാമെന്ന തീരുമാനത്തിനു പോലും കാലാവസ്ഥാ വ്യതിയാനത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് നിക്കോളാസിന്റെ പഠനം പറയുന്നു. കുട്ടികള്‍ അന്തരീക്ഷമലിനീകരണം നടത്തുന്നതിന്റെ ഉത്തരവാദിത്തം മാതാപിതാക്കളാണു വഹിക്കേണ്ടത്. സന്താനോല്‍പ്പാദനം മനുഷ്യാവകാശം തന്നെയെങ്കിലും കുട്ടികളുടെ എണ്ണം കുറയുന്നത് 60 ടണ്‍ കാര്‍ബണ്‍ പുറംതള്ളുന്നത് ഒഴിവാക്കും. പ്രതിവര്‍ഷം ശരാശരി മനുഷ്യന്‍ പുറംതള്ളുന്നത് അഞ്ചു ടണ്‍ കാര്‍ബണ്‍ഡൈഓക്‌സൈഡാണ്. എന്നാലിത് ഓരോ രാജ്യത്തും വളരെ വ്യത്യസ്ത തോതിലായിരിക്കും. അമേരിക്കയില്‍ ഇത് ശരാശരി 16.5 ടണ്ണും ദക്ഷിണ കൊറിയയില്‍ 11.5 ടണ്ണും ആണ്. എന്നാല്‍ വികസ്വര രാജ്യങ്ങളായ പാക്കിസ്ഥാനിലും ഫിലിപ്പീന്‍സിലും ഒരു ടണ്ണാണിത്. സമ്പന്നരായ ആളുകളാണ് കൂടുതല്‍ കാര്‍ബണ്‍ പുറംതള്ളുന്നത്. അതിനാല്‍ എത്ര കുട്ടികളുണ്ട് എന്നതിനേക്കാള്‍ എവിടെയാണ്.

Comments

comments

Categories: Current Affairs, Slider