നഷ്ടം കുറച്ച് സ്‌നാപ്ഡീൽ

നഷ്ടം കുറച്ച് സ്‌നാപ്ഡീൽ

ന്യൂഡെൽഹി: ആമസോൺ അടക്കം പല ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെയും നഷ്ടക്കണക്ക് വർധിച്ച കഴിഞ്ഞ സാമ്പത്തിക വർഷം സ്‌നാപ്ഡീലിന്റെ നഷ്ടം കുറഞ്ഞതായി കണക്കുകൾ. ഗുരുഗ്രാം ആസ്ഥാനമായ കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷം 613 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. 4,647.1 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയ മുൻ വർഷത്തിൽ നിന്ന് 87 ശതമാനം കുറവാണിത്. അതേ സമയം മറ്റ് ഇ-കൊമേഴ്‌സ് കമ്പനികളുടെ വരുമാനം വർധിച്ചപ്പോൾ സ്‌നാപ്ഡീലിന്റെ വരുമാനത്തിലും കുറവും വന്നിട്ടുണ്ട്. ഇക്കാലയളവിലെ സ്‌നാപ്ഡീലിന്റെ പ്രവർത്തന വരുമാനം 1,105.7 കോടി രൂപയിൽ നിന്ന് 514.5 കോടി രൂപയായിട്ടാണ് ഉയർന്നത്.

കഴിഞ്ഞ വർഷം വളർച്ചാ പദ്ധതികളുടെ ഭാഗമായി പ്രവർത്തനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിലാണ് കമ്പനി ശ്രദ്ധിച്ചതെന്ന് സ്‌നാപ്ഡീൽ വക്താവ് വ്യക്തമാക്കി. നഷ്ടം കുറക്കുകയും വരുമാന വർധനവ് ലക്ഷ്യമിട്ട് ഉയർന്ന വിലയുള്ള സ്മാർട്ട്‌ഫോണുകൾ, കൺസ്യൂമർ ഇലക്ട്രോണിക്‌സ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയും ചെയ്ത കമ്പനി അതിന്റെ എക്കാലത്തെയും ഉയർന്ന മൂല്യമായ ആറു ബില്യൺ ഡോളറിലെത്തിയിട്ടുണ്ടെന്നും നേരത്തെ സിഇഒ കുനാൽ ബാൽ പറഞ്ഞിരുന്നു. 661.9 കോടി രൂപയാണ് മാർച്ചിലവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തെ കമ്പനിയുടെ പ്രവർത്തന ചെലവ്. മുൻ വർഷത്തേക്കാൾ 73 ശതമാനം കുറവാണിത്. ജീവനക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ, മാർക്കറ്റിംഗ് തുടങ്ങി മറ്റ് ചെലവുകളും സ്‌നാപ്ഡീൽ കുറച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: Snapdeal

Related Articles