റേറ്റിംഗ് ഏജന്‍സികളെ നിരീക്ഷിക്കാനൊരുങ്ങി എസ്എഫ്‌ഐഒ

റേറ്റിംഗ് ഏജന്‍സികളെ നിരീക്ഷിക്കാനൊരുങ്ങി എസ്എഫ്‌ഐഒ

ന്യൂഡെല്‍ഹി: അടിസ്ഥാന സൗകര്യ മേഖലയിലെ വായ്പാ ദാതാക്കളായ ഐഎല്‍ & എഫ്‌സി തിരിച്ചടവുകള്‍ മുടക്കിയതിനെ കുറിച്ച് അന്വേഷിക്കുന്ന സെക്യൂരിറ്റിസ് ഫ്രോഡ് ഇന്‍െവസ്റ്റിഗേഷന്‍ ഓഫിസ് ( എസ്എഫ്‌ഐഒ)റേറ്റിംഗ് ഏജന്‍സികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് നിരീക്ഷിക്കുന്നു. ഏതെല്ലാം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റേറ്റിംഗ് ഏജന്‍സികള്‍ കമ്പനികള്‍ക്ക് റേറ്റിംഗ് നിശ്ചയിക്കുന്നത് എന്നതാണ് പരിശോധിക്കുകയെന്ന് കോര്‍പ്പറേറ്റ് കാര്യ സെക്രട്ടറി ഇന്‍ജെതി ശ്രീനിവാസ് പറഞ്ഞു. ഐഎല്‍ & എഫ്‌സിന്റെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാകാത്ത തരത്തില്‍ റേറ്റിംഗ് നല്‍കുന്നതിന് റേറ്റിംഗ് ഏജന്‍സികളുടെ അനാസ്ഥ വഴിവെച്ചിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെട്ടും. വ്യാജമായ സുരക്ഷികബോധമാണ് നിക്ഷേപകര്‍ക്ക് കമ്പനിയെ സംബന്ധിച്ച് ഇതിലൂടെ ലഭിച്ചിട്ടുള്ളത്.
എത്രത്തോളം സമഗ്രമായാണ് റേറ്റിംഗ് ഏജന്‍സികള്‍ വിലയിരുത്തലുകള്‍ നടത്തുന്നത് എന്ന് എസ്എഫ്‌ഐഒ യുടെ നിരീക്ഷണത്തിലൂടെ വ്യക്തമാക്കപ്പെടും. ഐഎല്‍ & എഫ്‌സിന്റെ സ്റ്റ്യാറ്റൂട്ടറി ഓഡിറ്റര്‍മാര്‍ കമ്പനിയുടെ യഥാര്‍ത്ഥ അവസ്ഥ സംബന്ധിച്ച് മുന്നറിയിപ്പു നല്‍കുന്നതിയില്‍ ശരിയായി പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റിയും പരിശോധിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച രേഖ പ്രകാരം ഐഎല്‍ & എഫ്‌സ് തിരിച്ചടുകളില്‍ മുടക്കം വരുത്തിയതിനു പിന്നാലെ കെയര്‍, ഐക്ര തുടങ്ങിയ ഏജന്‍സികള്‍ കമ്പനിയുടെയും അനുബന്ധ സംരംഭങ്ങളുടെയും റേറ്റിംഗില്‍ ഇടിവ് വരുത്തിയിരുന്നു.

Comments

comments

Categories: FK News
Tags: SFIO