എക്കൗണ്ടിലുള്ളത് വെറും 19 കോടി മാത്രമെന്ന് അനില്‍ അംബാനിയുടെ കമ്പനികള്‍

എക്കൗണ്ടിലുള്ളത് വെറും 19 കോടി മാത്രമെന്ന് അനില്‍ അംബാനിയുടെ കമ്പനികള്‍

കൊല്‍ക്കത്ത: തങ്ങളുടെ 144 എക്കൗണ്ടുകളിലായി 19.34 കോടി രൂപ മാത്രമാണ് ഉള്ളതെന്ന് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, റിലയന്‍സ് ടെലികോം ലിമിറ്റഡ് എന്നിവ ഡെല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

46000 കോടി രൂപയുടെ കടബാധ്യതയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനുള്ളത്. കടബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി വയര്‍ലെസ് വിതരണ മേഖലയില്‍ നിന്നും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് നേരത്തെ തന്നെ പിന്‍വാങ്ങിയിരുന്നു.

വാടക നല്‍കുന്നതില്‍ വീഴ്ച വരുത്തിയിനെ തുടര്‍ന്ന് അമേരിക്കന്‍ ടവര്‍ കോര്‍പറേഷന്‍ അടക്കമുള്ള ടവര്‍ കമ്പനികള്‍ കമ്പനിക്കെതിരെ രംഗത്തെത്തിയിരുന്നു. ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ടവര്‍ കോര്‍പിന് 230 കോടിയോളം രൂപയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് നല്‍കാനുള്ളത്.

നിലവില്‍ പാപ്പരത്ത നടപടികളിലേക്ക് കമ്പനി നീങ്ങിക്കൊണ്ടിരിക്കുകയാണ്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ 119 എക്കൗണ്ടുകളിലായി 17.86 കോടി രൂപയും റിലയന്‍സ് ടെലികോം ലിമിറ്റഡിന്റെ 25 ബാങ്ക് എക്കൗണ്ടുകളിലായി 1.48 കോടി രൂപയുമാണുള്ളതെന്ന് സത്യവാങ് മൂലത്തില്‍ പറയുന്നു.

Comments

comments

Categories: Business & Economy, Slider
Tags: Anil Ambani

Related Articles