ആര്‍ബിഐ ഗവര്‍ണര്‍ നവംബര്‍ 19ന് രാജി വച്ചേക്കുമെന്ന് സൂചന

ആര്‍ബിഐ ഗവര്‍ണര്‍ നവംബര്‍ 19ന് രാജി വച്ചേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നവംബര്‍ 19ന് രാജിവച്ചേക്കും. അടുത്ത ബോര്‍ഡ് മീറ്റിംഗിനുശേഷം അദ്ദേഹം രാജി സമര്‍പ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് രാജിയെന്നാണ് സൂചന.

ദീര്‍ഘനാളായി കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ല. റിസര്‍വ് ബാങ്കിന്റെ സ്വാതന്ത്ര്യത്തിലും സ്വയംഭരണത്തിലും കൈകടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആരോപിച്ചിരുന്നു.

അതേസമയം ബാങ്കിംഗ് മേഖലയുടെ റെഗുലേറ്റര്‍ എന്ന നിലയിര്‍ റിസര്‍വ് ബാങ്ക് വലിയ വീഴച വരുത്തിയെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും വിമര്‍ശിച്ചിരുന്നു.

ഈ മാസം 19ന് റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ പ്രശ്‌ന വിഷയങ്ങളില്‍ സര്‍ക്കാര്‍ ചില പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചേക്കുമെന്നാണ് വിവരം.

Comments

comments

Categories: Current Affairs, Slider
Tags: RBI, urjit patel