കടലാസിന്റെ വില ഉയരത്തിലേക്ക്,അച്ചടിക്ക് വന്‍ ചെലവ്

കടലാസിന്റെ വില ഉയരത്തിലേക്ക്,അച്ചടിക്ക് വന്‍ ചെലവ്

തിരുവനന്തപുരം: കടലാസിന്റെ അമിതമായ വിലക്കയറ്റം മൂലം രാജ്യത്ത് അച്ചടിക്ക് ചെലവേറുന്നു. കടലാസിന്റെ വിലക്കയറ്റം 25 ശതമാനം വരെയാണ് നിലവില്‍ ഉയര്‍ന്നിരിക്കുന്നത്.

എല്ലാ ഗ്രേഡ് പേപ്പറുകള്‍ക്കും ആനുപാതിക വിലക്കയറ്റം ഉണ്ടായിട്ടുണ്ട്.70 ജിഎസ്എം എ4 ഷീറ്റ് 500 എണ്ണത്തിന് മുന്‍പ് 140 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോഴത് 170 രൂപയായാണ് വര്‍ധിച്ചിരിക്കുന്നത്.

ഗുണമേന്മയുളള പേപ്പര്‍ ആവശ്യത്തിന്റെ വലിയൊരു ഭാഗം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.ഇന്തോനേഷ്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ പേപ്പര്‍ പള്‍പ്പിന് വന്‍ വിലക്കയറ്റമാണ് നേരിടുന്നത്. ഇന്ത്യന്‍ പള്‍പ്പ് ഇവിടുത്തെ മില്ലുകള്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതും ഇന്ത്യയില്‍ പേപ്പറിന് വില കൂടാന്‍ ഒരു പ്രധാന കാരണമായി മാറിയിട്ടുണ്ട്.

രൂപയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ ഇറക്കുമതി ചെലവ് കൂടിയതും,ഇതിനോടൊപ്പം അച്ചടിയുടെ നിരക്ക് വര്‍ദ്ധിക്കാന്‍ ജിഎസ്ടി നിരക്കിലുണ്ടായ വര്‍ദ്ധനവും കൂടിയായപ്പോള്‍ പേപ്പര്‍ വിലകൂടാന്‍ കാരണമായി.

Comments

comments

Tags: printing