സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ദീപാവലി ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡില്‍ ഹര്‍സില്‍ മേഖലയില്‍ സൈനികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്.

ആഘോഷങ്ങളോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥ് ശിവക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷം കേദാര്‍നാഥിന് സമീപത്തെ ഇന്ത്യാ-ചൈനാ അതിര്‍ത്തിയിലെ ഹര്‍സില്‍ പട്ടാള ക്യാമ്പിലെത്തുകയായിരുന്നു. സൈനികരുമായി സംസാരിച്ച അദ്ദേഹം ദീപാവലി ആശംസകള്‍ അര്‍പ്പിക്കുകയും എല്ലാവര്‍ക്കും മധുരം നല്‍കുകയും ചെയ്തു.

ദീപാവലി പ്രകാശങ്ങളുടെ ആഘോഷമാണ്, പ്രകാശം ഇരുട്ടിനെയും ഭയത്തിനെയും അകറ്റുന്നു. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ സുരക്ഷയും സമാധാനവും മാത്രമല്ല 125 കോടി ജനങ്ങളുടെ സ്വപ്നങ്ങള്‍ കൂടിയാണ് നിങ്ങള്‍ സംരക്ഷിക്കുന്നത്- മോദി സൈനികരോട് പറഞ്ഞു.

Comments

comments

Categories: Current Affairs, Slider