പാനസോണിക് ഗതാഗത ഐഒടി മേഖലയിലേക്ക്

പാനസോണിക് ഗതാഗത ഐഒടി മേഖലയിലേക്ക്

ന്യൂഡെല്‍ഹി: ജാപ്പനീസ് ഇലക്ട്രോണിക്‌സ് നിര്‍മാതാക്കളായ പാനസോണിക് ഇന്ത്യയിലെ ഗതാഗത മേഖലയിലെ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) വിഭാഗത്തിലേക്ക് ചുവടുവെക്കുന്നു. ലൊക്കേഷന്‍ ട്രാക്കര്‍ പോലുള്ള പുതിയ ഉല്‍പ്പന്നങ്ങളാണ് പാനസോണിക് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്.

ഐഒടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മേഖലകളിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുകയെന്നും ഊര്‍ജകാര്യക്ഷമതയുള്ളതും മികച്ച രീതിയില്‍ പരസ്പര ബന്ധിതവുമായ ഉല്‍പ്പന്നങ്ങളുടെ ആവാസവ്യവസ്ഥ രൂപീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പാനസോണിക് ഇന്ത്യ പ്രസിഡന്റ് മനീഷ് ശര്‍മ പറഞ്ഞു. ആഗോളതലത്തില്‍ എഎ മേഖലയില്‍ വലിയ മുന്നേറ്റങ്ങളുണ്ടായികൊണ്ടിരിക്കുകയാണ്. പാനസോണിക് ഗതാഗത മേഖലയിലെ ഉല്‍പ്പന്ന വിഭാഗം വലിയ തോതില്‍ വൈവിധ്യവല്‍ക്കരിക്കുന്നുണ്ട.് ബെംഗളൂരുവില്‍ അടുത്തിടെ ആരംഭിച്ച കമ്പനിയുടെ ഇന്ത്യ ഇന്നൊവേഷന്‍ സെന്ററില്‍ നൂതനമായ എഐ അധിഷ്ഠിത ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ സെന്ററില്‍ പാനസോണിക് 240 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇതില്‍ ഒരു ഭാഗം അര്‍ബോ പോലുള്ള മൊബീല്‍ ഫോണ്‍ വിഭാഗത്തിനായിട്ടാകും ഉപയോഗിക്കുക- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വിപണിക്കുവേണ്ടി ഐഒടി ഉല്‍പ്പന്നങ്ങളും എഎ സേവനങ്ങളും വികസിപ്പിക്കുന്നതിന് ഡെവലപ്പര്‍മാരുമായും ടെക് കമ്പനികളുമായും പാനസോണിക് സഹകരിക്കും. മറ്റ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളില്‍ നിന്ന് വ്യതസ്തമായി രാജ്യത്തെ നിലവിലുള്ള തങ്ങളുടെ ഉപഭോക്തൃ ബിസിനസില്‍ നിന്നുള്ളില്‍ തന്നെയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന് ഹാന്‍ഡ്‌സെറ്റ് ബിസിനസ് പ്രയോജനപ്പെടുത്താനാണ് പാനസോണിക്കിന്റെ ശ്രമം. ഹാന്‍ഡ്‌സെറ്റ് വിഭാഗത്തെ അര്‍ബോ പ്ലാറ്റ്‌ഫോമിനൊപ്പം ഹബ്ബായി ഉപയോഗിച്ചുകൊണ്ട് വിവിധ കണക്റ്റഡ് ഉല്‍പ്പന്നങ്ങള്‍ക്കായി ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് വരുമാനം നേടാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആവാസവ്യവസ്ഥ രൂപീകരിക്കുകയാണ് കമ്പനിയുടെ ബിസിനസ് തന്ത്രമെന്നും കമ്പനിയുടെ കണകറ്റഡ്് ഉല്‍പ്പന്ന നിര്‍മാണ പദ്ധതി ഇന്ത്യന്‍ വിപണിയില്‍ അതിന്റെ ശരിയായ രൂപത്തിലെത്താന്‍ രണ്ടോ മൂന്നോ വര്‍ഷം വേണ്ടിവരുമെന്നും മനീഷ് ശര്‍മ വ്യക്തമാക്കി. നിലവില്‍ പാനസോണിക് ഇന്ത്യയുടെ കണ്‍സ്യൂമര്‍ അപ്ലെയന്‍സ് വിഭാഗത്തില്‍ നിന്നുള്ള മൊത്ത വരുമാനത്തിലേക്ക് ഹാന്‍ഡ്‌സെറ്റ് ബിസിനസ്് പത്ത് ശതമാനമാണ് സംഭാവന ചെയ്യുന്നത്. പ്രതിവര്‍ഷം 1.5-1.6 ദശലക്ഷം ഉപകരണങ്ങളാണ് കമ്പനി വിറ്റഴിക്കുന്നത്.

Comments

comments

Categories: FK News
Tags: Panasonic