ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഇഷ്ടം അല്ലെങ്കില്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് കോഹ്‌ലി

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഇഷ്ടം അല്ലെങ്കില്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് കോഹ്‌ലി

മുംബൈ: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രാധാന്യം നല്‍കാത്തവര്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന വിവാദ പരാമര്‍ഷവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരേക്കാള്‍ ഇംഗ്ലീഷ്, ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് തന്റെ ഒഫീഷ്യല്‍ ആപ്ലിക്കേഷന് വേണ്ടിയുള്ള വീഡിയോയിലാണ് കോഹ്‌ലിയുടെ പരാമര്‍ശിച്ചത്.

സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ തിരയുന്ന കോഹ്‌ലി ഒരു ആരാധകന്റെ കമന്റ് വായിക്കുന്നു, കോഹ് ലിയുടെ ബാറ്റിങ്ങിന് ആവശ്യമില്ലാതെ അമിത പ്രാധാന്യം കൊടുക്കുകയാണ്, ഇന്ത്യന്‍ താരങ്ങളുടേതിനേക്കാള്‍ ഇംഗ്ലീഷ് ഓസീസ് താരങ്ങളുടെ ബാറ്റിങ്ങാണ് താന്‍ ആസ്വദിക്കുന്നതെന്നുമാണ് ആരാധകന്റെ കമന്റ്. ഇതിനുള്ള കോഹ്‌ലിയുടെ മറുപടിയാണ് വിവാദമാകുന്നത്.

അങ്ങിനെയെങ്കില്‍ നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കണം എന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ മറ്റ് എവിടെയെങ്കിലും പോയി ജീവിക്കുക. ഞങ്ങളുടെ രാജ്യത്ത് ജീവിച്ചിട്ട് നിങ്ങള്‍ മറ്റു രാജ്യത്തെ സ്‌നേഹിക്കുന്നത് എന്തിനാണ്? എന്നെ നിങ്ങള്‍ക്ക് ഇഷ്ടമല്ല എന്നത് വിഷയം അല്ല. പക്ഷേ ഞങ്ങളുടെ രാജ്യത്ത് ജീവിച്ചിട്ട് മറ്റ് കാര്യങ്ങള്‍ ഇഷ്ടപ്പെടുക എന്നത് ശരിയല്ലെന്നും കോഹ്‌ലി പറയുന്നു.

Comments

comments

Categories: Sports
Tags: Virat Kohli