ദീപാവലി മധുരം കൈമാറി ഇന്ത്യാ-പാക് സൈനികര്‍

ദീപാവലി മധുരം കൈമാറി ഇന്ത്യാ-പാക് സൈനികര്‍

പഞ്ചാബ്: സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കുന്ന രാജ്യാതിര്‍ത്തിയില്‍ പരസ്പരം മധുരങ്ങള്‍ കൈമാറി ഇന്ത്യാ-പാക് സൈനികര്‍.

ബിഎസ്എഫ് ജവാന്‍മാരും പാക് സൈന്യത്തിലെ ഉദ്യോഗസ്ഥരുമാണ് വാഗാ അതിര്‍ത്തിയില്‍ ദീപാവലി മധുരങ്ങള്‍ പരസ്പരം കൈമാറിയത്. ഇരു രാജ്യങ്ങളിലെയും ബന്ധങ്ങള്‍ ദൃഢമാക്കുവാനാണ് ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

രാജ്യങ്ങളിലെ ദേശീയ സാംസ്‌കാരിക ആഘോഷ വേളയില്‍ ഇത്തരത്തില്‍ മധുരം കൈമാറുന്ന പതിവുകള്‍ മുന്‍പുമുണ്ടായിരുന്നു. റിപ്പബ്ലിക്ക് ദിനം, സ്വാതന്ത്ര്യദിനം, ഈദ്, ദീപാവലി പോലുള്ള ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ മധുരം കൈമാറാറുണ്ട്.

എന്നാല്‍ ഇത്തവണ അതിര്‍ത്തിയിലുണ്ടായ നുഴഞ്ഞുകയറ്റവും വെടിവെയ്പ്പും കാരണം സ്വാതന്ത്ര്യ ദിനത്തില്‍ ഈ ചടങ്ങുകള്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല 2016ലെ ഉറി അക്രമണത്തെ തുടര്‍ന്ന് ഇത്തരം പരിപാടികള്‍ നിര്‍ത്തി വെച്ചിരുന്നു.

Comments

comments

Categories: Current Affairs