വായുമലിനീകരണം കുട്ടികളില്‍ അമിതവണ്ണത്തിനു കാരണമാകുന്നു

വായുമലിനീകരണം കുട്ടികളില്‍ അമിതവണ്ണത്തിനു കാരണമാകുന്നു

ലണ്ടന്‍: വാഹനങ്ങളില്‍നിന്നും പുറന്തുള്ള വിഷലിപ്തമായ മലിനവായു ശ്വസിക്കുന്നത് കുട്ടികളില്‍ അമിതവണ്ണത്തിനു കാരണമാകുന്നതായി പുതിയ പഠനം. എന്‍വയേണ്‍മെന്റല്‍ ഹെല്‍ത്ത് എന്ന മാസികയില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു വ്യക്തിയുടെ ജീവതത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഡീസല്‍ എഞ്ചിനുകളില്‍നിന്നും പുറന്തള്ളുന്ന ഉയര്‍ന്ന തോതിലുള്ള നൈട്രജന്‍ ഡയോക്‌സൈഡ്, ശ്വസിക്കുന്നത് പില്‍ക്കാലത്ത് അയാള്‍ അമിത വണ്ണത്തിലേക്കു നയിക്കാന്‍ കാരണമാകുന്നുണ്ടെന്നാണു ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. വാഹന ഗതാഗതത്തിന്റെ ഭാഗമായുണ്ടാകുന്ന മറ്റു മലിനീകരണങ്ങളും കുട്ടികളുടെ അമിതവണ്ണത്തിനു കാരണമായി തീരുന്നുണ്ടെന്നു സമീപകാല പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ലോകത്ത് ഭൂരിഭാഗം കുട്ടികളും സുരക്ഷിതമല്ലാത്ത വായുവാണു ശ്വസിക്കുന്നതെന്നു കഴിഞ്ഞ തിങ്കളാഴ്ച ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിരുന്നു. വിഷലിപ്തമായ വായു ശ്വസിക്കുന്നതിലൂടെ കുട്ടികളുടെ ആരോഗ്യത്തിനുണ്ടാകുന്ന ആഘാതം ആശങ്കപ്പെടുത്തുന്നതാണ്. അത് അവരുടെ ശാരീരിക, മാനസിക ആരോഗ്യത്തിന് ദീര്‍ഘകാല ദോഷമുണ്ടാക്കുന്നതാണെന്നു ഗവേഷണ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.

Comments

comments

Categories: FK News