ഫോക്‌സ്‌വാഗണിന്റെ ടിക്രോസ് ഉടനെത്തും

ഫോക്‌സ്‌വാഗണിന്റെ ടിക്രോസ് ഉടനെത്തും

മുംബൈ: ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ എസ് യു വി മോഡലായ ടിക്രോസിനെ ഉടന്‍ നിരത്തുകളിലെത്തിക്കും. നിരവധി പുത്തന്‍ സവിശേഷതകളാണ് വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ജര്‍മന്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും ചെറിയ എസ്‌യുവി പതിപ്പ് എന്ന പ്രത്യേകതയോടെ ആണ് ഈ കുഞ്ഞന്‍ വിപണിയിലെത്തുന്നത്. 4,107 എംഎം നീളവും 1,558 എംഎം ഉയരവും വരുന്ന ടി ക്രോസ്സ് പോളോയെക്കാള്‍ വലുതാണെങ്കിലും ഓഡി ക്യു 2, ടൊയോട്ട സി എച്ച് ആര്‍, ടി റോക് എന്നീ മോഡലുകളെക്കാള്‍ ചെറുതാണ്.

ഏറ്റവും നൂതനമായ സാങ്കേതികതകള്‍, പുതിയ എന്‍ജിന്‍, സുരക്ഷ സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചാണ് ഈ പുത്തന്‍ മോഡല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എം ക്യു ബി ആര്‍ക്കിടെക്ചര്‍ മുഖേനെയുള്ള ഡിസൈനിങ്ങും ടി റോക് മോഡലിനേക്കാള്‍ വലിപ്പക്കുറവും ടി ക്രോസ്സിനു ആവശ്യക്കാരേറെ ഉള്ള ഒരു എന്‍ട്രി ലെവല്‍ എ ഒ മോഡലിന്റെ പരിവേഷം നല്‍കിയിട്ടുണ്ട്.

വരുന്ന വര്‍ഷങ്ങളില്‍ എസ്‌യുവി ശ്രേണിയില്‍ മികച്ച മോഡലുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് ഫോക്‌സ്‌വാഗണ്‍ 2015ല്‍ അറിയിച്ചിരുന്നു. പുതുതലമുറയിലെ പോളോ ഹാച്ച്ബാക്കിനെയും വെന്റോയേയും മറികടക്കുന്ന പ്രകടനവുമായാണ് ഫോക്‌സ്‌വാഗണ്‍ ടി ക്രോസ്സ് എത്തുന്നത്.

Comments

comments

Categories: Auto
Tags: Volkswagen