ഇറാനെതിരായ യുഎസ് ഉപരോധം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഇറാനെതിരായ യുഎസ് ഉപരോധം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂയോര്‍ക്ക്: ഇറാനെതിരായ യുഎസിന്റെ കടുത്ത ഉപരോധം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധമാണ് യു എസ് നടപ്പാക്കുന്നതെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചിരുന്നു.

ഇറാന്‍ ആണവ സമ്പുഷ്ഠീകരണ പദ്ധതികള്‍ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു 2015ലെ ആണവ കരാറിലെ പ്രാധാന വ്യവസ്ഥ.എന്നാല്‍ പദ്ധതികളുമായി ഇറാന്‍ മുന്നോട്ടുപോകുന്നുവെന്നാരോപിച്ച് കഴിഞ്ഞ മേയില്‍ യുഎസ് കരാറില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. 2015ല്‍ യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ മുന്‍കൈ എടുത്താണ് ഇറാനുമായി ആണവ കരാര്‍ ഒപ്പിട്ടത്.

മേയ് മുതല്‍ ട്രംപ് ഭരണകൂടം ഇറാനെതിരെ ഉപരോധം ചുമത്തുന്നുണ്ട്. എന്നാല്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത് കടുത്ത ഉപരോധമാണ്. ഇറാന്റെ പ്രധാന വരുമാന മാര്‍ഗമായ എണ്ണ വ്യാപാരത്തെ ഉപരോധം ബാധിക്കും.

Comments

comments

Categories: World
Tags: Iran