ആര്‍ബിഐ ഗവര്‍ണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ആര്‍ബിഐ ഗവര്‍ണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് കാരണം കാണിക്കല്‍ നോട്ടീസ്. മനപൂര്‍വം വായ്പാ വീഴ്ച വരുത്തിയ ആളുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന സുപ്രീംകോടതി വിധിയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിവരാവകാശ കമ്മീഷനാണ് നോട്ടീസ് അയച്ചത്.

50 കോടിയും അതിലധികവും വായ്പ എടുത്ത് കുടിശ്ശിക വരുത്തിയവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന കോടതി വിധി അനുസരിക്കാത്തതിന് ആര്‍ബിഐ ഗവര്‍ണക്ക് കൂടിയ ശിക്ഷയില്‍ നിന്ന് ഇളവു നല്‍കാന്‍ കാരണങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്നാണ് കമ്മീഷന്‍ ചോദിച്ചിരിക്കുന്നത്.

ആര്‍ബിഐ ഗവര്‍ണറും ഡെപ്യൂട്ടി ഗവര്‍ണറും ആര്‍ബിഐയുടെ വെബ്‌സൈറ്റും വിവരാവകാശ നയങ്ങള്‍ക്ക് അനുസൃതമായല്ല പ്രവര്‍ത്തിച്ചതെന്നും വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യുലു പറഞ്ഞു. നവംബര്‍ 16നുള്ളില്‍ മറുപടി നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Comments

comments

Categories: Current Affairs, Slider
Tags: RBI, urjit patel