ഓണ്‍ലൈനില്‍ വിറ്റഴിക്കുന്ന അഞ്ച് ഉല്‍പ്പന്നങ്ങളില്‍ ഒന്ന് വ്യാജന്‍

ഓണ്‍ലൈനില്‍ വിറ്റഴിക്കുന്ന അഞ്ച് ഉല്‍പ്പന്നങ്ങളില്‍ ഒന്ന് വ്യാജന്‍

ബെംഗളുരു: ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി വില്‍ക്കപ്പെടുന്ന ഒരോ അഞ്ച് ഉല്‍പ്പന്നങ്ങളിലും ഒരെണ്ണം വ്യാജമാണെന്ന് സര്‍വെ റിപ്പോര്‍ട്ട്. സൗന്ദര്യ വര്‍ധക ഉല്‍പ്പന്നള്‍ ഉള്‍പ്പെടെയുള്ളവയില്‍ വന്‍ തോതില്‍ വ്യാജന്മാരുണ്ടെന്ന് ലോക്കല്‍സര്‍ക്കിള്‍സ് സര്‍വെ വ്യക്തമാക്കുന്നു.

കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ തങ്ങള്‍ക്ക് ലഭിച്ചതില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സര്‍വെയില്‍ പങ്കെടുത്ത 20 ശതമാനം ആളുകള്‍ വ്യക്തമാക്കി. അതേസമയം തങ്ങള്‍ക്ക് ലഭിച്ചത് വ്യാജ ഉല്‍പ്പന്നമാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ചെറിയൊരു ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു.

വ്യാജ ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് സ്‌നാപ്ഡീല്‍ വഴിയാണെന്ന് സര്‍വെയില്‍ പങ്കെടുത്ത 37 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 22 ശതമാനം പേര്‍ ഫ്‌ളിപ്കാര്‍ട്ടിനേയും 21 ശതമാനം പേര്‍ പേടിഎം മാളിനേയും 20 ശതമാനം പേര്‍ ആസോണിനെയും ചൂണ്ടിക്കാട്ടി. സുഗന്ധദ്രവ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ ഉള്ളതെന്ന് 35 ശതമാനം ആളുകള്‍ വ്യക്തമാക്കിയപ്പോള്‍ സൗന്ദര്യവര്‍ധക വസ്തുക്കളില്‍ വ്യാജന്മാരുണ്ടെന്ന് 22 ശതമാനം പേരും ബാഗുകളില്‍ വ്യാജന്മാരുണ്ടെന്ന് 8 ശതമാനം പേരും ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy, Slider