ഇന്ത്യയിലെ നടക്കാനിരിക്കുന്ന പ്രധാന സ്റ്റാര്‍ട്ടപ്പ് പരിപാടികള്‍

ഇന്ത്യയിലെ നടക്കാനിരിക്കുന്ന പ്രധാന സ്റ്റാര്‍ട്ടപ്പ് പരിപാടികള്‍

ദ തിംഗ്‌സ് കോണ്‍ഫറന്‍സ് ഇന്ത്യ

സൈബര്‍-സെക്യൂരിറ്റി പ്ലാറ്റ്‌ഫോമായ സൈബര്‍ഐ റിസര്‍ച്ച് ലാബ്‌സ് & സെക്യൂരിറ്റി സൊലൂഷന്‍സിന്റെ നേതൃത്വത്തില്‍ ഈ മാസം ഒന്‍പത് പത്ത് തീയതികളില്‍ ഹൈദരാബാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് തിംഗ്‌സ് കോണ്‍ഫറന്‍സ് ഇന്ത്യ നടക്കുന്നത്. വൈഡ് ഏരിയ നെറ്റ്‌വര്‍ക്ക് സംവിധാനത്തിലെ (വാന്‍) മീഡിയ അക്‌സെസ് പ്രോട്ടോകോളായ ലോറാവാന്‍ ടെക്‌നോളജി എങ്ങനെയാണ് സ്മാര്‍ട്ട് സിറ്റീസ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ആപ്ലിക്കേഷനുകളില്‍ പ്രയോജനപ്പെടുത്തുകയെന്ന വിഷയത്തില്‍ സമ്മേളനം ഉള്‍കാഴ്ച്ച നല്‍കും. മള്‍ട്ടികാസ്റ്റ്, ത്രെഡ് മോഡലിംഗ്, ഐഒടി സുരക്ഷ, ആധുനിക സെന്‍സര്‍ സംവിധാനം, അള്‍ട്രാ പവര്‍ നോഡ് ഡിസൈന്‍, വിന്യാസത്തിലെ വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചാകും പരിപാടിയോടനുബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുക. തിംഗ്‌സ് കോണ്‍ഫറന്‍സ് ഇന്ത്യയില്‍ പങ്കെടുക്കുന്നവര്‍ക്ക് ചര്‍ച്ചകളിലും വര്‍ക്ക്‌ഷോപ്പുകളിലും മത്സരങ്ങളിലും പങ്കെടുക്കാനും വിദഗ്ധരോട് ചോദ്യങ്ങള്‍ ചോദിക്കാനും അവസരമുണ്ടാകും.

നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, തെലങ്കാന ഐടി, ഐ & സി ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് ആനന്ദ്, ദ തിംഗ്‌സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ വിന്‍കെ ഗീസെമാന്‍, കമ്പനിയുടെ മറ്റൊരു സഹസ്ഥാപകനും സിടിഒയുമായ ജൊഹാന്‍ സ്റ്റോക്കിംഗ്, മള്‍ട്ടിടെക് സിസ്റ്റം സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിംഗ് വൈസ് പ്രസിഡന്റ് പ്രസാദ് കാണ്ടികോണ്ട തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

ഇന്നൊവേഷന്‍ കാര്‍ണിവല്‍

ഭാവിയിലേക്കായി ടെക് അധിഷ്ഠിത സേവനങ്ങള്‍ വികസിപ്പിക്കുന്നതിനായി ഇന്നൊവേറ്റീവ് ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എന്‍ഐടി റൂര്‍ക്കലയിയുടെ സെന്റര്‍ ഫോര്‍ ടെക്‌നോളജി ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രി റിലേഷന്‍സിലാണ് ഇന്നൊവേഷന്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. സ്‌കൂള്‍, ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഇന്നൊവേറ്റര്‍മാര്‍ എന്നിവരാണ് ഈ മാസം 10,11 തിയതികളില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമാകുക. ഇവര്‍ക്ക് ബിസിനസ് ലോകത്തും സമൂഹത്തിലും നല്ല മാറ്റങ്ങളുണ്ടാക്കാന്‍ കഴിവുള്ള അവരുടെ ഇന്നൊവേറ്റീവ് സേവനങ്ങള്‍ അവതരിപ്പിക്കാനും ഇന്‍ഡസ്ട്രിയിലെ പ്രമുഖരുമായി സംവദിക്കാനും അവസരം ലഭിക്കും. കൂടുതല്‍ മികച്ച ജീവിത സാഹചര്യങ്ങള്‍ക്കായി ആധുനിക സാങ്കേതികവിദ്യകള്‍ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് മനസിലാക്കുന്നതിന് പ്ലാറ്റ്‌ഫോം വേദിയാകും. കാര്‍ണിവലിന്റെ ഭാഗമായി ഇന്നൊവേറ്റീവ് എക്‌സിബിഷന്‍ ചലഞ്ച്, സ്റ്റാര്‍ട്ടപ്പ് ഹണ്ട്, പാനല്‍ ചര്‍ച്ച, വര്‍ക്ക്‌ഷോപ്പ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ഇന്നൊവേഷന്‍ എക്‌സിബിഷന്‍ ചലഞ്ചില്‍ വിജയികളാകുന്നവര്‍ക്ക് കാഷ് പ്രൈസുകളും സെര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 7,000 രൂപയും രണ്ടും മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 5,000 രൂപയും 3,000 രൂപയുമാണ് സമ്മാനം.

ദ ഇക്കോസിസ്റ്റം സമിറ്റ്

ഇന്‍ക്42 ന്റെ നേതൃത്വത്തില്‍ ഈ മാസം 16 ന് ന്യൂഡെല്‍ഹിയിലെ ഹയാത്തില്‍ നടക്കുന്ന ഇക്കോസിസ്റ്റം സമിറ്റില്‍ ഗ്രൂപ്പ് സിഇഒമാര്‍, സ്ഥാപകര്‍, നിക്ഷേപകര്‍, തുടങ്ങി ബിസിനസ് ലോകത്തു നിന്നും ക്ഷണിക്കപ്പെട്ട 250 പേരാണ് പങ്കെടുക്കുന്നത്. പരിപാടിയോടനുബന്ധിച്ച് രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെകുറിച്ച് വിലയേറിയ ഉള്‍കാഴ്ച്ച നല്‍കുന്ന ‘ദ സ്‌റ്റേറ്റ് ഓഫ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം 2018’ എന്ന റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും. ഭരണ, നിക്ഷേപ, വളര്‍ച്ചാ പോലുള്ള രംഗങ്ങളില്‍ നയപരമായ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്ന ആഴത്തിലുള്ള വസ്തുതാധിഷ്ഠിത വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിനോടൊപ്പം ‘ദ 42 ഇന്‍ഫ്‌ളുവന്‍ഷ്യല്‍ ഓഫ് ദ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം’, ‘ദ 42 മോസ്റ്റ് ഇന്നൊവേറ്റീവ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്‌സ് ടു ലുക്ക് ഔട്ട് ഫോര്‍’ എന്നീ രണ്ടു പട്ടികകളും പുറത്തിറക്കും. ബിസിനസ് മേഖലയെ മാറ്റി മറിക്കുകയും ഇന്ത്യന്‍ സമൂഹത്തെ രൂപപ്പെടുത്തുകയും ചെയ്ത് സ്ഥാപനങ്ങളെയും വ്യക്തികളെയുംകുറിച്ചും പട്ടിക അറിവ് നല്‍കുും.

വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ സെക്രട്ടറി രമേഷ് അഭിഷേക്, ആരിന്‍ കാപ്പിറ്റല്‍ പാര്‍ട്‌ണേഴ്‌സ് ചെയര്‍മാന്‍ മോദന്‍ദാസ് പൈ, ഇന്‍ഫോഎഡ്ജ് സ്ഥാപകന്‍ സജീവ് ബിഖ്ചാന്ദിനി, എം&എസ് പാര്‍ട്ണര്‍ ഡയറക്റ്റര്‍ ഹീറോ മഷിത, ലൈറ്റ്‌ബോക്‌സ് വെഞ്ച്വര്‍ പാര്‍ട്ണര്‍ സന്ദീപ് മൂര്‍ത്തി തുടങ്ങിയവര്‍ പരിപാടിയുടെഭാഗമാകും.

Comments

comments

Categories: Business & Economy