ലിബര്‍ട്ടി ഹൗസ് മൂന്ന് സ്റ്റീല്‍ പ്ലാന്റുകള്‍ വാങ്ങും

ലിബര്‍ട്ടി ഹൗസ് മൂന്ന് സ്റ്റീല്‍ പ്ലാന്റുകള്‍ വാങ്ങും

ആര്‍സലര്‍മിത്തലില്‍ നിന്ന് മൂന്ന് യൂറോപ്യന്‍ സ്റ്റീല്‍ പ്ലാന്റുകള്‍ കൂടി വാങ്ങാന്‍ പദ്ധതിയിട്ട് ഇന്ത്യന്‍ വംശജനായ സഞ്ജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ലിബര്‍ട്ടി ഹൗസ്. ലക്ഷ്മി മിത്തലിന്റെ ഉടമസ്ഥതയില്‍ ബെല്‍ജിയത്തിലുള്ള രണ്ട് സ്റ്റീല്‍ മില്ലുകളും ലക്‌സംബര്‍ഗിലുള്ള ഒരു മില്ലും വാങ്ങിക്കൊണ്ട് യൂറോപ്പിലെ തങ്ങളുടെ സ്റ്റീല്‍ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുമെന്ന് ഗുപ്തയുടെ ലിബര്‍ട്ടി സ്റ്റീല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നിര്‍മ്മാണ, വ്യാവസായിക, വാഹന വിപണികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മൂന്ന് മില്ലുകളും ചേര്‍ന്ന് ആകെ 2.1 ദശലക്ഷം ടണ്‍ കോള്‍ഡ് റോള്‍ഡ് സ്റ്റീല്‍, രണ്ട് ദശലക്ഷം ടണ്‍ ഗാല്‍വനൈസ്ഡ് സ്റ്റീല്‍, 200 കിലോടണ്‍ തിന്‍ പ്ലേറ്റഡ് സ്റ്റീല്‍ എന്നിവയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ബെല്‍ജിയത്തിലെ ലീജിന് സമീപമുള്ള ഫ്‌ളെമല്ലെ, തില്ലൂര്‍ സൈറ്റുകളും ഡ്യൂഡെലാംഗ് ഫെസിലിറ്റിയും വാങ്ങാന്‍ ഒരു വ്യവസ്ഥാപിത കരാറില്‍ ഒപ്പു വെച്ചിട്ടുണ്ടെന്ന് ലിബര്‍ട്ടി ഹൗസ് അറിയിച്ചു. ബെല്‍ജിയത്തിലെ ഇരു പ്ലാന്റുകളിലുമായി 700 പേരും ലക്‌സംബര്‍ഗിലെ പ്ലാന്റില്‍ 300 പേരുമാണ് തൊഴിലെടുക്കുന്നത്. ആര്‍സലര്‍ മിത്തലിന്റെ സൈറ്റ് വില്‍പ്പനയുടെ രണ്ടാംഘട്ടമാണ് ഈ മൂന്ന് ആസ്തികളുടെയും കൈമാറ്റം. റൊമാനിയ, ചെക് റിപ്പബ്ലിക്, മാസിഡോണിയ, ഇറ്റലി എന്നിവിടങ്ങളില്‍ നാല് സ്റ്റീല്‍ പ്ലാന്റുകള്‍ വാങ്ങാന്‍ പദ്ധതിയിടുന്നതായി രണ്ടാഴ്ച മുന്‍പ് സഞ്ജീവ് ഗുപ്ത പ്രഖ്യാപിച്ചിരുന്നു. 12,500 പേരാണ് നാലു പ്ലാന്റുകളിലുമായി പ്രവര്‍ത്തിക്കുന്നത്. ഇതോടെ ഗുപ്തയുടെ ജിഎഫ്ജി അലയന്‍സിന്റെ തൊഴില്‍ ശക്തിയും ആഗോള ഉല്‍പ്പാദന ശേഷിയും ഇരട്ടിയാകും. ഇരു കറാറുകളും യൂറോപ്യന്‍ കമ്മീഷന്റെ അനുമതിക്ക് വിധേയമാണ്.

Comments

comments

Categories: FK News

Related Articles