ചൈനയെ മനുഷ്യ സമ്പത്തിന്റെ കരുത്തില്‍ മറികടക്കണമെന്ന് അജിത് ഡോവല്‍

ചൈനയെ മനുഷ്യ സമ്പത്തിന്റെ കരുത്തില്‍ മറികടക്കണമെന്ന് അജിത് ഡോവല്‍

റേഡിയോ ആക്റ്റീവ് പദാര്‍ത്ഥങ്ങളും യുറേനിയവും അടക്കം റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ ഭാവി ലോകത്ത് ഏറ്റവുമധികം പരിവര്‍ത്തനങ്ങള്‍ വരുത്തും

നോയ്ഡ: റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ നിക്ഷേപത്താല്‍ സമൃദ്ധമായ ചെനയെ മികവുറ്റ മനുഷ്യ സമ്പത്തിന്റെ കരുത്തില്‍ മറികടക്കാന്‍ ഇന്ത്യയ്ക്കാകുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ചൈനയടക്കമുള്ള പ്രധാന ശക്തികളുടെ പൗരന്മാരില്‍ പ്രായമായവരാണ് കൂടുതലെങ്കില്‍ 130 കോടി വരുന്ന ഇന്ത്യന്‍ ജനസംഖ്യയില്‍ 50 ശതമാനത്തിലേറെയും 25 വയസില്‍ താഴെയുള്ളവരാണ്. അതിനാല്‍ തന്നെ ഈ അപൂര്‍വ മനുഷ്യ വിഭവശേഷി ഫലപ്രദമായി വിനിയോഗിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോയ്ഡയിലെ അമിറ്റി സര്‍വകാശാലയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോവലിനും എച്ച്എസ്ബിസി ഇന്ത്യയുടെ ഗ്രൂപ്പ് ജനറല്‍ മാനേജരും മുന്‍ കണ്ട്രി തലവനുമായ നയ്‌ന ലാല്‍ കിദ്വായിക്കും അമിറ്റി സര്‍വകലാശാല ഫിലോസഫിയില്‍ ഡോക്റ്ററേറ്റ് ബിരുദം നല്‍കി ആദരിച്ചു.

‘സാാങ്കേതികവിദ്യ, ആയുധ വ്യവസായം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ എന്ത് സംഭവിക്കുന്നുവെന്ന് നാം ചിന്തിച്ചേക്കാം. റേഡിയോ ആക്റ്റീവ് പദാര്‍ത്ഥങ്ങളും യുറേനിയവും മറ്റ് ഉയര്‍ന്ന ശേഷിയുള്ള പദാര്‍ത്ഥങ്ങളും ഉള്‍പ്പെടുന്ന റെയര്‍ എര്‍ത്ത് എന്ന് വിളിക്കുന്ന മൂലകങ്ങളാണ് ലോകത്ത് ഏറ്റവും വ്യത്യാസങ്ങള്‍ വരുത്താന്‍ പോകുന്നത്. ഇന്ത്യയെ ഏറെ പുറകിലായ ഈ വിഭാഗത്തില്‍ ചൈനയാണ് ആഗോളതലത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്,’ അജിത് ഡോവല്‍ വ്യക്തമാക്കി.

പുനരുപയോഗ യോഗ്യമല്ലാത്ത പ്രകൃതിവിഭവമാണ് റെയര്‍ എര്‍ത്ത്. കംപ്യൂട്ടര്‍ മെമ്മറി, റീചാര്‍ജബിള്‍ ബാറ്ററികള്‍, സെല്‍ഫോണുകള്‍, കാറ്റലിറ്റിക് കണ്‍വെര്‍ട്ടറുകള്‍, ഫഌറസെന്റ് ലൈറ്റിംഗ്, കാന്തങ്ങള്‍ തുടങ്ങി ദൈനംദിന ഉപയോഗങ്ങള്‍ക്കായുള്ള പല ഉപകരണങ്ങളിലും ഇത് ഉപയോഗിക്കുന്നു.

പ്രകൃതി വിഭവങ്ങളുടെ നിക്ഷേപം താരതമ്യേന കുറഞ്ഞ ഇന്ത്യ, ഇക്കാര്യത്തില്‍ ഏറെ അനുഗ്രഹീതരായ എതിരാളികളോട് എങ്ങനെ മത്സരിക്കും എന്ന ചോദ്യമാണ് ഉയരുന്നതെന്ന് ഡോവല്‍ പറഞ്ഞു. ‘ഇവിടെയാണ് നമ്മുടെ മനുഷ്യ വിഭവ ശേഷി പ്രയോജനപ്പെടുക. റെയര്‍ എര്‍ത്ത് മൂലകങ്ങളെ ഉത്തത സാങ്കേതിക വിദ്യകളിലേക്ക് ഉപയോഗിക്കും പോലെ മനുഷ്യ വിഭവ ശേഷിയെയും ശരിയായി മൂല്യവര്‍ധന ചെയ്യാനാവും. രാജ്യത്തിന്റെ ബൃഹത്തായ യുവശക്തിയെ നേരായ വഴിയിലൂടെ നയിച്ചാലേ ഇതിന്റെ പ്രയോജം ലഭിക്കൂ,’ അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പതിനായിരക്കണക്കിന് വര്‍ഷത്തെ ചരിത്രത്തില്‍ യുവ ജനതയുടെ എണ്ണം ഇത്രയധികം വര്‍ധിച്ച സാഹചര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ യുവത്വം നേരിടുന്ന പ്രധാന പ്രശ്‌നം, ഭാവിയില്‍ തങ്ങള്‍ എന്തു ചെയ്യണം എന്നതിനെ പറ്റിയുള്ള സ്വപ്‌നങ്ങളില്‍ കൂടുതല്‍ മുഴുകുന്നു എന്നതാണെന്നും ഇത് അല്‍പ്പം കുറച്ച് യുവാക്കള്‍ തങ്ങളുടെ മാര്‍ഗത്തിലേക്ക് കൃത്യമായി ശ്രദ്ധചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Comments

comments

Categories: FK News