വ്യതസ്തമായ ഡിജിറ്റല്‍ ബില്‍ പേമെന്റ് സൗകര്യവുമായി ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വ്യതസ്തമായ ഡിജിറ്റല്‍ ബില്‍ പേമെന്റ് സൗകര്യവുമായി ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ച് ഉപഭോക്താക്കള്‍ക്ക് നൂതനമായ ഡിജിറ്റല്‍ പേമെന്റ് സൗകര്യങ്ങള്‍ നല്‍കാന്‍ കമ്പനികള്‍ മത്സരിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ ജനങ്ങള്‍ക്ക് യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കുന്നതിനായി തീര്‍ത്തും വ്യതസ്തമായ ബില്‍ പേമെന്റ് സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ന്യൂഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എന്‍ഡിഎംസി). ക്യുആര്‍ അധിഷ്ഠിത സ്‌മൈലി ഫ്രിഡ്ജ് മാഗ്നെറ്റാണ് എന്‍ഡിഎംസിയുടെ പുതു സേവനം. ഐടി സേവന കമ്പനിയായ സൈന്‍കാച്ച് വികസിപ്പിച്ച പ്രസ്തുത മാഗ്നെറ്റ് ഓരോരുത്തര്‍ക്കും വ്യക്തിപരമായി ഉപയോഗിക്കാം. ഓരോ ഉപഭോക്താവിന്റെയും എക്കൗണ്ട് നമ്പര്‍ മാപ്പ് ചെയ്യാവുന്ന അദ്വിതീയമായ ക്യൂആര്‍ കോഡ് സ്‌മൈലി മാഗ്നെറ്റിലുണ്ടാകും ഇല്കട്രിസിറ്റി ബില്ലിനും വാട്ടര്‍ ബില്ലിനുമൊക്കെ പ്രത്യേകം മാഗ്നെറ്റുകളാകും നല്‍കുക.

ഉപഭോക്താക്കള്‍ക്ക് സാധാരണ സ്‌മൈലി ഫ്രിഡ്ജ് മാഗ്നെറ്റിനു സമാനമായി ഇവ വീട്ടിലെ റെഫ്രിജറേറ്ററില്‍ ഒട്ടിച്ച് വെക്കാം. പിന്നീട് സ്മാര്‍ട്ട്‌ഫോണ്‍ വഴി ഇതിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ബില്ലുകള്‍ വീട്ടില്‍ നിന്നു തന്നെ ഉടനടി അടക്കാവുന്നതാണ്. ക്യൂആര്‍ കോഡ് സ്‌കാനിംഗ് ഉപഭോക്താക്കളെ അവരുടെ നിലവിലെ ബില്ലിലേക്ക് എത്തിക്കുകയും ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ, വാലെറ്റ് എന്നിങ്ങനെ എന്‍ഡിഎംസി അംഗീകരിച്ചിട്ടുള്ള് ഡിജിറ്റല്‍ പേമെന്റിനുള്ള ഓപ്ഷന്‍ ലഭ്യമാക്കുകയും ചെയ്യും.

പേപ്പര്‍ രൂപത്തിലുള്ള ബില്ലുകള്‍ മറന്നുവെക്കുകയും ബില്‍ പേമെന്റ് വൈകുകയും ചെയ്യുന്ന അവസ്ഥയ്ക്കു മികച്ച പരിഹാരമാണിതെന്ന് കോര്‍പ്പറേഷന്‍ അഭിപ്രായപ്പെട്ടു. കോര്‍പ്പറേഷന്റെ പേമെന്റ് ഈടാക്കുന്നതിനുള്ള ചെലവും കുറക്കാനും വരുമാനം വര്‍ധിപ്പിക്കാനും ഇത് സഹായകമാകും. പദ്ധതിയുടെ പ്രചാരണത്തോടനുബന്ധിച്ച് ഡെല്‍ഹിയില്‍ ഇല്കട്രിസിറ്റി, വാട്ടര്‍ ബില്‍ പേമെന്റിനായി 25,000 മാഗ്നെറ്റുകള്‍ നല്‍കുമെന്നും പിന്നീട് അത് വര്‍ധിപ്പിക്കുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.

Comments

comments

Categories: FK News