ഡിജിറ്റല്‍ ബിസിനസ് നേരിടുന്ന തടസങ്ങള്‍

ഡിജിറ്റല്‍ ബിസിനസ് നേരിടുന്ന തടസങ്ങള്‍

ലോകബാങ്ക് പുറത്തുവിട്ട ബിസിനസ് സൗഹൃദ അന്തരീക്ഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ റാങ്ക് 2018-ല്‍ 100-ലെത്തി. 2017-ല്‍ പട്ടികയിലെ റാങ്ക് 130 ആയിരുന്നു. ബാലാരിഷ്ടതകളുണ്ടെങ്കിലും ഇന്ത്യയില്‍ ഡിജിറ്റല്‍ ബിസിനസ് പരിതസ്ഥിതി മെച്ചപ്പെട്ടു വരികയാണ്.

ഒരു ഡിജിറ്റല്‍ ബിസിനസ് ആരംഭിക്കാന്‍ എന്താണു വേണ്ടത് ?

തീര്‍ച്ചയായും, ചില സാങ്കേതിക പരിജ്ഞാനം ആവശ്യമാണ്. കുറഞ്ഞ പക്ഷം, ഡിജിറ്റല്‍ ബിസിനസിലൂടെ സാങ്കേതികമായി സാധ്യമായത് എന്താണെന്ന് അറിയാനും സാധിക്കണം. നിലവിലെ അവസ്ഥയും, ഭാവിയെയും വിലയിരുത്തുമ്പോള്‍, ഡിജിറ്റല്‍ ബിസിനസില്‍ ഏര്‍പ്പെടാന്‍ ഒരാള്‍ക്കു ഭാവന അഥവാ സര്‍ഗശേഷി ആവശ്യമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. അതോടൊപ്പം മാര്‍ക്കറ്റ് ഇന്റലിജന്‍സ് ആവശ്യമാണ്. പ്രവര്‍ത്തിക്കാന്‍ ആവശ്യമായ, പ്രായോഗികമായൊരു ആശയത്തെ ഗര്‍ഭം ധരിപ്പിക്കാനും അത് വികസിപ്പിക്കാനും സാധിക്കണം. ഫണ്ട് അഥവാ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിക്കണം. ഇതിനു പുറമേ കസ്റ്റമേഴ്‌സിനെയും കണ്ടെത്തണം. ഡിജിറ്റല്‍ ബിസിനസ് ആരംഭിക്കാന്‍ ആവശ്യമുള്ള കാര്യങ്ങളുടെ പട്ടിക ഇനിയുമുണ്ട്.

മാന്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ വേണം. വേഗത പ്രദാനം ചെയ്യുന്ന ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉള്‍പ്പെടെയുള്ളതായിരിക്കണം ഇന്‍ഫ്രാസ്ട്രക്ചര്‍. മൂലധനത്തിലേക്കുള്ള ആക്‌സസ് അഥവാ പ്രവേശനം തീര്‍ച്ചയായും ആവശ്യമാണ്. അത് വളര്‍ത്തിയെടുക്കുകയും വേണം. ഡിജിറ്റല്‍ ബിസിനസിലേര്‍പ്പെടുന്ന വ്യക്തിയുടെ വിഷന്‍ അഥവാ കാഴ്ചപ്പാട് മുന്നോട്ടു കൊണ്ടു പോകാന്‍ പ്രാപ്തരായ ആളുകളെ ഒപ്പം കൂട്ടണം. ഡിജിറ്റല്‍ സ്വകാര്യത സംരക്ഷിക്കാനും കരാറുകള്‍ നടപ്പിലാക്കാനുമായി നിയമങ്ങള്‍ ആവശ്യമാണ്. വേഗത്തില്‍ ആവശ്യമായ അനുമതികള്‍ നേടാനും ബിസിനസ് നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നതിനുമായി, അതിസങ്കീര്‍ണമായ നിയന്ത്രണങ്ങളില്ലാത്ത വ്യക്തമായൊരു നയപരിപാടി ആവശ്യമാണ്. അനുസരിക്കാന്‍ സാധിക്കുന്ന ലളിതമായൊരു നികുതി വ്യവസ്ഥയും ആവശ്യമാണ്.

ഡിജിറ്റല്‍ ബിസിനസിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യാക്കാരനായ സംരംഭകന് ഇത് എത്രത്തോളം ലഭ്യമായിരിക്കും ?സാങ്കേതിക മികവ് പുലര്‍ത്തുന്നവരെ കണ്ടെത്താന്‍ സാധിക്കും. സര്‍ഗശേഷിയുള്ളവരെയും ഇതുപോലെ കണ്ടെത്താം. പക്ഷേ, ബാക്കിയുള്ള കാര്യങ്ങളോ ?

ഇന്ത്യയില്‍ ഡിജിറ്റല്‍ വളര്‍ച്ച അതിവേഗത്തില്‍ സംഭവിക്കുന്നുണ്ടെങ്കിലും, ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കുറ്റമറ്റതാണെന്നു പറയാന്‍ ഇപ്പോഴും സാധിക്കില്ല. ഡ്രോപ്ഡ് കോള്‍ റേറ്റ് അഥവാ കോള്‍ മുറിയല്‍ ഇന്ത്യയില്‍ പതിവാണ്. രാജ്യത്തെ വളരെ കുറച്ചു സ്ഥലങ്ങളില്‍ മാത്രമാണു നെറ്റ് സര്‍ഫിംഗിന്റെ കാര്യത്തില്‍ മാന്യമായ വേഗത ലഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഡാറ്റ പരിതസ്ഥിതികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിലെ ശരാശരി 4ജി വേഗത, ആഗോള ശരാശരിയുടെ മൂന്നിലൊന്നാണ്. പല സ്ഥലങ്ങളിലും ഫോണില്‍ സംസാരിക്കാന്‍ നെറ്റ്‌വര്‍ക്ക് പോലുമില്ലെന്നതും ഒരു യാഥാര്‍ഥ്യമാണ്. ഉയര്‍ന്ന തോതില്‍, ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പ്രവര്‍ത്തനം തടസപ്പെടുത്തുന്നുണ്ട്(internet shutdown). പൊതുജനങ്ങള്‍ക്കു ഭീഷണിയാകും വിധമുള്ള എന്തെങ്കിലും സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഇന്റര്‍നെറ്റ് ഷട്ട് ഡൗണ്‍ ചെയ്യുന്നത്. എന്നാല്‍ ഇതാകട്ടെ, നെറ്റ് സര്‍ഫിംഗ് പ്രശ്‌നങ്ങളുടെ രൂക്ഷത വര്‍ധിപ്പിക്കുകയാണ്.രാജ്യത്തുടനീളം ആകര്‍ഷണീമായ രീതിയിലുള്ള വേഗതയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സേവനം ഒരു ടെലികോം സേവനദാതാവ് പോലും ലഭ്യമാക്കുന്നില്ല. ഒരാള്‍ ഗോവ,പശ്ചിമ ബംഗാള്‍, ഡല്‍ഹി, അസം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയാണെന്നു കരുതുക. ഇവിടെ സഞ്ചരിക്കുമ്പോള്‍, ചുരുങ്ങിയത് മൊബൈല്‍ സര്‍വീസ് നല്‍കുന്ന മൂന്ന് സേവനദാതാക്കളെയെങ്കിലും ആശ്രയിക്കേണ്ടി വരുമെന്നത് ഉറപ്പാണ്. കണക്റ്റിവിറ്റിയുടെ ലഭ്യതക്കുറവാണ് ഇതിലൂടെ വെളിപ്പെടുന്നത്. കണക്റ്റിവിറ്റി ലഭ്യമല്ലെങ്കില്‍, അതിനര്‍ഥം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ പ്രയോജനരഹിതമാകുമെന്നാണ്. അതാകട്ടെ, ഇ-കൊമേഴ്‌സിനു വലിയ തടസമാവുകയും ചെയ്യും.
മോശം പശ്ചാത്തല സൗകര്യങ്ങളാണെങ്കില്‍ പോലും, ഡിജിറ്റല്‍ ബിസിനസിന് വലിയ അവസരങ്ങള്‍ തുറന്നിടുന്ന നിരവധി ഘടകങ്ങള്‍ ഇന്ത്യയിലുണ്ട്.ഇന്ത്യയുടെ ഡാറ്റ ഉപഭോഗം(data consumption) വളരെ ഉയര്‍ന്നതാണെന്നതാണ് അതിലൊരു ഘടകം. ഒരുപക്ഷേ, ലോകത്തില്‍ തന്നെ ഉയര്‍ന്നതാണ്. ഇന്ത്യയില്‍ മൂവി വീഡിയോ, ക്രിക്കറ്റ് മത്സരങ്ങള്‍, പോണ്‍ സിനിമകള്‍ എന്നിവ മൊബൈല്‍ ഫോണില്‍ കാണുന്നത് ഏറെ ഇഷ്ടപ്പെടുന്നവര്‍ കൂടുതലാണ്. അശ്ലീലം കാണുന്ന കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം ആഗോളതലത്തില്‍ മൂന്നാമതാണെന്നു കണക്കുകള്‍ പറയുന്നു. ദിനംപ്രതി 81 ദശലക്ഷം പേര്‍ ഇന്ത്യയില്‍ പോണ്‍ വീഡിയോ കാണുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ ഡാറ്റ ഉപഭോഗം ചെയ്യാനും അതു ജനറേറ്റ് ചെയ്യാനുമുള്ള സന്നദ്ധ തീര്‍ച്ചയായും വലിയൊരു അവസരമാണു തുറന്നിടുന്നത്.
ഓണ്‍ലൈന്‍ ഷോപ്പിംഗും വന്‍പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.ഈ വര്‍ഷം നവരാത്രി കാലയളവില്‍ ഓണ്‍ലൈന്‍ വില്‍പ്പന 2.6 ബില്യന്‍ ഡോളറിലെത്തി (ഏകദേശം19,000 കോടി രൂപ).2017 ല്‍ ഇത് 1.4 ബില്യന്‍ ഡോളറായിരുന്നു. ഇന്ത്യയില്‍ ടയര്‍ 11(Tier II),ടയര്‍ 111(Tier III)പട്ടണങ്ങള്‍ ഇ-കൊമേഴ്‌സിനെ വളരെയധികം ഇഷ്ടപ്പെടുന്നതായിട്ടാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ചെറുപട്ടണങ്ങള്‍(ഉദാ. കേരളത്തിലെ ഇടുക്കി, ലക്ഷദ്വീപിലെ അഗതി ഐലന്‍ഡ്) ആമസോണ്‍ പോലുള്ള ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കു ഗുണകരമായി മാറുന്നുണ്ട്. ഇന്ന് ആമസോണിന്റെ ഇന്ത്യയിലെ ഉപഭോക്താക്കളില്‍ 82 ശതമാനവും ചെറുപട്ടണങ്ങളില്‍ നിന്നുള്ളവരാണ്. ഫഌപ്കാര്‍ട്ടിന്റെ ഉപഭോക്താക്കളില്‍ 50 ശതമാനവും ചെറുപട്ടണങ്ങളില്‍നിന്നുള്ളവരാണ്.ഇത്തരം ഘടകങ്ങള്‍ വിലയിരുത്തുമ്പോള്‍ ഒരു കാര്യം മനസിലാകും. ഓണ്‍ലൈനില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗം ആളുകള്‍(potential customers) ഉണ്ടെന്നതാണ് അത്. സ്മാര്‍ട്ട്‌ഫോണ്‍ അധിഷ്ഠമായൊരു യുവജനവിഭാഗത്തിന്റെ കൈവശം ഒരുപാട് പണമുണ്ടാകണമെന്നില്ല. എന്നാല്‍ അതിനര്‍ഥം ഇവര്‍ മാനസികമായി ഡിജിറ്റല്‍ കൊമേഴ്‌സിന് എതിരാണെന്നല്ല.കൂടുതല്‍ ആളുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചു തുടങ്ങിയതോടെ സ്മാര്‍ട്ട്‌ഫോണ്‍ അധിഷ്ഠമായ യുവസമൂഹത്തിന്റെ അടിത്തറ വളരുകയാണ്. ഇതിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുമാകും. അപ്പോഴും മൂലധനം കണ്ടെത്തുകയെന്നത് അത്ര എളുപ്പമല്ല. ഏതൊരു ഡിജിറ്റല്‍ ബിസിനസും ആദ്യ വര്‍ഷങ്ങളില്‍ ലാഭമുണ്ടാക്കില്ല. ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും അതല്ലെങ്കില്‍ അതിലും കൂടുതല്‍ വര്‍ഷങ്ങളെടുക്കും ലാഭം കൈവരിക്കാന്‍. ഇത്രയും കാലം ക്ഷമിച്ചിരിക്കാന്‍ തയാറായ നിക്ഷേപകര്‍ കുറവായിരിക്കുമെന്നതും ഒരു വസ്തുതയാണ്.

ഇന്ത്യയില്‍, ഡിജിറ്റല്‍ ബിസിനസിന്റെ വളര്‍ച്ചയെ തടസപ്പെടുത്തുന്ന പല ഘടകങ്ങളുണ്ടെങ്കിലും ഇവിടെ നിരവധി ഡിജിറ്റല്‍ സംരംഭങ്ങളുണ്ടെന്നത് ഒരു അത്ഭുതമാണ്. സൊമാറ്റോ, പേ ടിഎം, ആരോഗ്യ സേവനം നല്‍കുന്ന പ്രാക്ടോ, ഇന്‍മോബി, ഒലാ, അര്‍ബന്‍ ലാഡര്‍, സ്വിഗ്ഗി തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്. ഇവയ്‌ക്കെല്ലാം പൊതുവായൊരു ഘടകമുണ്ട്. ഈ സംരംഭങ്ങള്‍ക്കെല്ലാം രസകരമായ,താത്പര്യമുണര്‍ത്തുന്ന ആശയങ്ങള്‍ പകരാന്‍ ഇന്ത്യാക്കാരായൊരു സ്ഥാപകരുണ്ടെന്നതാണ് അത്. ഇവര്‍ക്കെല്ലാം തന്നെ വിദേശ മൂലധനം ആകര്‍ഷിക്കാനും സാധിച്ചു അല്ലെങ്കില്‍ ടാപ്പ് ചെയ്യാന്‍ കഴിഞ്ഞു. ഈ കമ്പനികളൊന്നും തന്നെ ലാഭമുണ്ടാക്കിയിട്ടില്ലെന്നതും ഒരു വസ്തുതയാണ്. പബ്ലിക് ലിമിറ്റഡ് കമ്പനികളുമായിട്ടില്ല. എങ്കിലും ഈ കമ്പനികളെല്ലാം തന്നെ, ഇന്ത്യയിലെ നയ പരിസ്ഥിതിയെ കൈകാര്യം ചെയ്യാന്‍ ക്രിയാത്മകമായ വഴി കണ്ടെത്തിയിട്ടുണ്ടെന്നതും പ്രതീക്ഷയേകുന്നു.

Comments

comments

Categories: FK News