ഡെല്‍ഹിയിലെ വായു മലിനീകരണം സുരക്ഷാ പരിധിയുടെ 20മടങ്ങ് വര്‍ധിച്ചു

ഡെല്‍ഹിയിലെ വായു മലിനീകരണം സുരക്ഷാ പരിധിയുടെ 20മടങ്ങ് വര്‍ധിച്ചു

ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം അതിരൂക്ഷമാകുന്നു. നിലവില്‍ സുരക്ഷാ പരിധിയുടെ 20 മടങ്ങായാണ് മലിനീകരണം വര്‍ധിച്ചിരിക്കുന്നത്. മലിനമായ വായു ശ്വസിച്ച നിരവധി പേര്‍ക്ക് ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ട്.

ദീപാവലിയോട് അനുബന്ധിച്ച് അന്തരീക്ഷം കൂടുതല്‍ മോശമാകാനിടയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ചാല്‍ അത് അന്തരീക്ഷത്തെ കൂടുതല്‍ മോശമാക്കുമെന്നാണ് നിഗമനം.

വാഹനങ്ങളുടെ പെരുപ്പം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, അയല്‍ സംസ്ഥാനങ്ങളായ യുപി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങളില്‍ കരിമ്പ് കൃഷിയുടെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതുമാണ് മലിനീകരണം കൂടാന്‍ കാരണം എന്നതാണ് പൊതുവേയുള്ള നിഗമനം.

കഴിഞ്ഞ വര്‍ഷവും ഡല്‍ഹിയിലെ വായു മലിനീകരണം രൂക്ഷമാവുകയും സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. വായുവിന്റെ ഗുണനിലവാരം അതീവ അപകരടകരമായ രീതിയില്‍ താഴ്ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ഡല്‍ഹി സര്‍ക്കാര്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Current Affairs, Slider