Archive

Back to homepage
Top Stories

പട്ടിണിയെ തുടച്ചു നീക്കാന്‍ ഡബ്ലൂഎഫ്പിയുമായി സഹകരിച്ച് ആലിബാബ

ന്യൂഡെല്‍ഹി: ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആലിബാബ പട്ടിണി രഹിത ലോകം യാഥാര്‍ത്ഥ്യമാക്കാനുള്ള യുഎന്‍ പരിശ്രമങ്ങളെ പിന്തുണച്ചുകൊണ്ട് യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി (ബ്ലൂഎഫ്പി) സഹകരിക്കുന്നു. ഇതിന്റെ ഭാഗമായി യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ 2 നേടുന്നതിനായുള്ള പദ്ധതിക്കായി ഇരു സംരംഭങ്ങളും ഒരുമിച്ച്

Business & Economy

ബിസിനസ് മേഖലകളില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്

സിംഗപ്പൂര്‍: ആധുനിക ടെക്‌നോളജികളുടെ വര്‍ധിച്ച ഉപയോഗം അടുത്ത വര്‍ഷം വിവിധ ബിസിനസ് മേഖലകളില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ആഗോള ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി സേവനദാതാക്കളായ ഡൈമെന്‍ഷന്‍ ഡാറ്റയുടെ റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ തുടങ്ങിയ ആധുനിക

Business & Economy

ഇന്ത്യയിലെ നടക്കാനിരിക്കുന്ന പ്രധാന സ്റ്റാര്‍ട്ടപ്പ് പരിപാടികള്‍

ദ തിംഗ്‌സ് കോണ്‍ഫറന്‍സ് ഇന്ത്യ സൈബര്‍-സെക്യൂരിറ്റി പ്ലാറ്റ്‌ഫോമായ സൈബര്‍ഐ റിസര്‍ച്ച് ലാബ്‌സ് & സെക്യൂരിറ്റി സൊലൂഷന്‍സിന്റെ നേതൃത്വത്തില്‍ ഈ മാസം ഒന്‍പത് പത്ത് തീയതികളില്‍ ഹൈദരാബാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് തിംഗ്‌സ് കോണ്‍ഫറന്‍സ് ഇന്ത്യ നടക്കുന്നത്. വൈഡ് ഏരിയ നെറ്റ്‌വര്‍ക്ക് സംവിധാനത്തിലെ

FK News

വ്യതസ്തമായ ഡിജിറ്റല്‍ ബില്‍ പേമെന്റ് സൗകര്യവുമായി ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ച് ഉപഭോക്താക്കള്‍ക്ക് നൂതനമായ ഡിജിറ്റല്‍ പേമെന്റ് സൗകര്യങ്ങള്‍ നല്‍കാന്‍ കമ്പനികള്‍ മത്സരിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ ജനങ്ങള്‍ക്ക് യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കുന്നതിനായി തീര്‍ത്തും വ്യതസ്തമായ ബില്‍ പേമെന്റ് സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ന്യൂഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എന്‍ഡിഎംസി). ക്യുആര്‍

Business & Economy

മീഷോ, അക്കോ ഓഹരികളേറ്റെടുക്കാനൊരുങ്ങി കബീര്‍ മിശ്ര

ന്യൂഡെല്‍ഹി: സോഫ്റ്റ്ബാങ്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് മാനേജിംഗ് പാര്‍ട്ണര്‍ കബീര്‍ മിശ്ര രൂപം നല്‍കിയ ആര്‍പിഎസ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സാമൂഹ്യ വാണിജ്യ സ്റ്റാര്‍ട്ടപ്പായ മീഷോ, ഇന്‍ഷുറന്‍സ് സേവനദാതാക്കളായ അക്കോ എന്നിവയുടെ ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. ഇടപാട് യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ ഇന്ത്യയിലെ കബീര്‍ മിശ്രയുടെ ആദ്യത്തെ നിക്ഷേപമായിരിക്കുമിത്.

Auto

ഫോക്‌സ്‌വാഗണിന്റെ ടിക്രോസ് ഉടനെത്തും

മുംബൈ: ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ എസ് യു വി മോഡലായ ടിക്രോസിനെ ഉടന്‍ നിരത്തുകളിലെത്തിക്കും. നിരവധി പുത്തന്‍ സവിശേഷതകളാണ് വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജര്‍മന്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും ചെറിയ എസ്‌യുവി പതിപ്പ് എന്ന പ്രത്യേകതയോടെ ആണ് ഈ കുഞ്ഞന്‍ വിപണിയിലെത്തുന്നത്. 4,107 എംഎം

Auto

ആരാധകര്‍ക്കായി ഇരട്ടകളുമായി റോയല്‍ എന്‍ഫീല്‍ഡ്

ചെന്നൈ: ബുള്ളറ്റ് ആരാധകരെ കൈയിലെടുക്കാന്‍ ഇരട്ടകളുമായി റോയല്‍ എന്‍ഫീല്‍ഡ് കമ്പനി. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ രണ്ട് പുതിയ മോഡലുകളാണ് നവംബര്‍ 14ന് റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും കരുത്തുറ്റ എന്‍ജിനിലാണ്

Business & Economy

വസ്ത്ര വിപണിയിലേക്കും പതഞ്ജലി

വസ്ത്ര വിപണിയിലേക്കും ചുവടുവയ്ക്കാന്‍  ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഗ്രൂപ്പ്. പരിധന്‍ എന്ന ബ്രാന്‍ഡിലാണ് മേഖലയിലേക്ക് കമ്പനിയെത്തുന്നത്.ഇതുവഴി അടുത്ത സാമ്പത്തിക വര്‍ഷം 1000 കോടി രൂപയുടെ വില്പ്പന നടത്താനാകുമെന്നാണ് പതഞ്ജലി കണക്കാക്കുന്നത്. ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ

FK News

ഇന്ത്യയുടെ വളര്‍ച്ചയില്‍ ഐടി, അടിസ്ഥാനസൗകര്യ മേഖലകള്‍ മുഖ്യ പങ്കുവഹിക്കും

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഐടി, അടിസ്ഥാനസൗകര്യ മേഖലകള്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് റിപ്പോര്‍ട്ട്. 2030ഓടെ പത്ത് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ യാത്രയില്‍ ഇന്ത്യയുടെ ഐടി, അടിസ്ഥാനസൗകര്യ മേഖലകള്‍ സുപ്രധാന പങ്ക് വഹിക്കുമെന്നാണ് ഇന്തോ-യൂറോപ്യന്‍ ബിസിനസ്

FK News

ലിബര്‍ട്ടി ഹൗസ് മൂന്ന് സ്റ്റീല്‍ പ്ലാന്റുകള്‍ വാങ്ങും

ആര്‍സലര്‍മിത്തലില്‍ നിന്ന് മൂന്ന് യൂറോപ്യന്‍ സ്റ്റീല്‍ പ്ലാന്റുകള്‍ കൂടി വാങ്ങാന്‍ പദ്ധതിയിട്ട് ഇന്ത്യന്‍ വംശജനായ സഞ്ജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ലിബര്‍ട്ടി ഹൗസ്. ലക്ഷ്മി മിത്തലിന്റെ ഉടമസ്ഥതയില്‍ ബെല്‍ജിയത്തിലുള്ള രണ്ട് സ്റ്റീല്‍ മില്ലുകളും ലക്‌സംബര്‍ഗിലുള്ള ഒരു മില്ലും വാങ്ങിക്കൊണ്ട് യൂറോപ്പിലെ തങ്ങളുടെ സ്റ്റീല്‍

FK News

ക്രൂഡ് പ്രതിസന്ധി: മൂന്ന് മാസത്തിനകം രൂപയുടെ മൂല്യം 76 വരെ താഴ്‌ന്നേക്കും

  ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ എണ്ണവിലയിലുണ്ടാവുന്ന വര്‍ധന രൂപയെ വീണ്ടും ദുര്‍ബലമാക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് മാസത്തിനകം രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ച് 76 ലേക്ക് താഴ്‌ന്നേക്കുമെന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ബ്രോക്കറേജ് കമ്പനിയായ യുഎസ്ബി മുന്നറിയിപ്പ് നല്‍കുന്നത്. നിലവില്‍ 72.92 രൂപയിലേക്ക് താഴ്ന്നിരിക്കുന്ന നിരക്ക്

FK News

ഡ്രോണുകള്‍ക്ക് ഡിസംബര്‍ ഒന്നിന് അനുമതി ലഭിച്ചേക്കില്ല

ന്യൂഡെല്‍ഹി: രാജ്യത്ത് വിദൂര നിയന്ത്രിത ചെറു വിമാനങ്ങളായ ഡ്രോണുകള്‍ നിയമവിധേയമായി ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്നതടക്കം ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ചട്ടക്കൂടുകള്‍ രൂപീകരിക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തതിനാലാണ് അനുമതിക്ക് കാലതാമസമുണ്ടാവുക. നേരത്തെ കണക്കാക്കിയതിനനുസരിച്ച് ഡിസംബര്‍ ഒന്നു മുതല്‍

Tech

പുതിയ ഫീച്ചറുമായി വാട്സ്‌ആപ്പ്

വാട്സ്‌ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പുതിയ ഒരു ഫീച്ചര്‍ കൂടി. ഗ്രൂപ്പ് ചാറ്റുകള്‍ക്കിടെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സ്വകാര്യ സന്ദേശങ്ങളയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് വാട്സ്‌ആപ്പ് അവതരിപ്പിക്കുന്നത്. വാട്സ്‌ആപ്പിലെ പുതിയ ഫീച്ചറുകളെ കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാറുള്ള’ വാബീറ്റ ഇന്‍ഫോ’ എന്ന വെബ്സൈറ്റ് ആണ് ഈ

FK News

തൊഴില്‍ സൃഷ്ടിയെക്കുറിച്ച് സംതൃപ്തിയോ അസംതൃപ്തിയോ ഇല്ല: അരവിന്ദ് പനഗരിയ

ന്യൂഡെല്‍ഹി: രാജ്യത്തെ തൊഴില്‍ സൃഷ്ടിയില്‍ താന്‍ സന്തുഷ്ടനാണെന്ന് പറഞ്ഞാല്‍ അത് കള്ളമായിപ്പോകുമെന്നും എന്നാല്‍ അസന്തുഷ്ടനാണെന്ന് വെളിപ്പെടുത്തിയാല്‍ അത് അടിസ്ഥാനമില്ലാത്ത അഭിപ്രായ പ്രകടനമായിപ്പോകുമെന്നും വ്യക്തമാക്കി പ്രമുഖ സാമ്പത്തിക വിദഗ്ധനും നിതി ആയോഗ് മുന്‍ വൈസ് ചെയര്‍മാനുമായ അരവിന്ദ് പനഗരിയ. രാജ്യത്തെ തൊഴില്‍ സൃഷ്ടി

Business & Economy

ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ ആമസോണ്‍

മുംബൈ: ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ ഏതാനും ഓഹരികള്‍ ആമസോണ്‍ ഏറ്റെടുക്കുന്നു. 2500 കോടി രൂപയുടെ നിക്ഷേപമാണ് ഇടപാടില്‍ ആമസോണിന്റെ നിക്ഷേപ ശാഖ നടത്തുക. രാജ്യത്തുടനീളം 1100 ല്‍ അധികം സ്റ്റോറുകളാണ് ഫ്യൂച്ചര്‍ റീട്ടെയ്‌ലിനുള്ളത്. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപ റൂട്ട് വഴി ഫ്യൂച്ചര്‍

FK News

ചൈനയെ മനുഷ്യ സമ്പത്തിന്റെ കരുത്തില്‍ മറികടക്കണമെന്ന് അജിത് ഡോവല്‍

നോയ്ഡ: റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ നിക്ഷേപത്താല്‍ സമൃദ്ധമായ ചെനയെ മികവുറ്റ മനുഷ്യ സമ്പത്തിന്റെ കരുത്തില്‍ മറികടക്കാന്‍ ഇന്ത്യയ്ക്കാകുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ചൈനയടക്കമുള്ള പ്രധാന ശക്തികളുടെ പൗരന്മാരില്‍ പ്രായമായവരാണ് കൂടുതലെങ്കില്‍ 130 കോടി വരുന്ന ഇന്ത്യന്‍ ജനസംഖ്യയില്‍ 50

Current Affairs

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള സാധ്യതകളേറെ: ഷെറി ലാസിറ്റര്‍

കോട്ടയം: മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ കേരളത്തില്‍ വികസിപ്പിച്ചെടുത്ത ബാന്‍ഡികൂട്ട് മാതൃകയിലുള്ള സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാദേശികമായ ആവശ്യങ്ങള്‍ക്കപ്പുറം ആഗോളതലത്തില്‍ അസാമാന്യ സാധ്യതയും മത്സരശേഷിയുമാണുള്ളതെന്ന് ഫാബ്ലാബ് പ്രസിഡന്റും അമേരിക്കയിലെ എംഐടി പ്രൊഫസറുമായ ഷെറി ലാസിറ്റര്‍ പറഞ്ഞു. ആഗോള സാങ്കേതികവിദ്യയിലെ അടുത്ത ‘വലിയ കാര്യം’ ഇന്ത്യ പോലുള്ള

World

ഇറാനെതിരായ യുഎസ് ഉപരോധം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂയോര്‍ക്ക്: ഇറാനെതിരായ യുഎസിന്റെ കടുത്ത ഉപരോധം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധമാണ് യു എസ് നടപ്പാക്കുന്നതെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇറാന്‍ ആണവ സമ്പുഷ്ഠീകരണ പദ്ധതികള്‍ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു 2015ലെ ആണവ

Arabia

ഇസ്രയേല്‍ സൗദി അറേബ്യക്കൊപ്പം; ഇറാന്‍ പൊതുശത്രു

ഖഷോഗ്ഗിയെ കൊലപാതകം അപലപിക്കപ്പെടേണ്ടതുതന്നെയെന്ന് നെതന്യാഹു അതേസമയം സൗദി അറേബ്യയുടെ സ്ഥിരത അനിവാര്യതയാണ് പൊതുശത്രുവായ ഇറാനെതിരെയുള്ള നീക്കത്തില്‍ അറബ് രാജ്യവുമായി സഹകരണം തുടരുമെന്ന സന്ദേശം സൗദി അറേബ്യയുടെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും കടുത്ത വിമര്‍ശകനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ ക്രൂരമായ കൊലപാതകത്തെ

Business & Economy Slider

ഓണ്‍ലൈനില്‍ വിറ്റഴിക്കുന്ന അഞ്ച് ഉല്‍പ്പന്നങ്ങളില്‍ ഒന്ന് വ്യാജന്‍

ബെംഗളുരു: ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി വില്‍ക്കപ്പെടുന്ന ഒരോ അഞ്ച് ഉല്‍പ്പന്നങ്ങളിലും ഒരെണ്ണം വ്യാജമാണെന്ന് സര്‍വെ റിപ്പോര്‍ട്ട്. സൗന്ദര്യ വര്‍ധക ഉല്‍പ്പന്നള്‍ ഉള്‍പ്പെടെയുള്ളവയില്‍ വന്‍ തോതില്‍ വ്യാജന്മാരുണ്ടെന്ന് ലോക്കല്‍സര്‍ക്കിള്‍സ് സര്‍വെ വ്യക്തമാക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ തങ്ങള്‍ക്ക് ലഭിച്ചതില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍