ലോകത്തെ എറ്റവും ചെറിയ ഹൈ സൂം കാമറയുമായി സോണി

ലോകത്തെ എറ്റവും ചെറിയ ഹൈ സൂം കാമറയുമായി സോണി

കൊച്ചി: ട്രാവല്‍ ഹൈ സൂം കാമറകളില്‍ പുതിയ ഉല്‍പ്പന്നവുമായി സോണി. സൈബര്‍ഷോട്ട് ശ്രേണിയില്‍ ഡിഎസ്‌സി ഡബ്ലിയുഎക്‌സ് 800 എന്ന കാമറയാണ് സോണി അവതരിപ്പിച്ചത്. എല്ലായ്‌പ്പോഴും കൊണ്ടുനടക്കാന്‍ സാധിക്കുന്ന കാമറയെന്ന ഉപഭോക്താക്കളുടെ ആഗ്രഹത്തിന് അനുസരിച്ച് രൂപകല്‍പ്പന ചെയ്തതാണ് ഈ മോഡലുകള്‍.

ഇതിന് 24 എംഎം1 മുതല്‍ 720 എംഎം1 വൈഡ് വരെയുള്ള വെര്‍സട്ടെയ്ല്‍ സൂപ്പര്‍ ടെലിഫോട്ടോ സൂം റേഞ്ച് ആണ് ഉള്ളത്. മികച്ച 4കെ മൂവി ഫുട്ടേജാണ് ഇതിന്റെ രണ്ട് മോഡലുകള്‍ക്കും. ശക്തമായ ഇമേജ് പ്രോസസിംഗ് എന്‍ജിന്‍, അതിവേഗ സ്പീഡ്, ടച്ച് ഫോക്കസ്/ ടച്ച് ഷട്ടര്‍ ഫംഗഷന്‍, ബ്ലൂടൂത്ത് വഴിയുള്ള ലൊക്കേഷന്‍ ഡാറ്റാ അക്വിസിഷന്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

ഡബ്ലിയുഎക്‌സ് 800 വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന സൂം റേഞ്ച് ട്രാവല്‍ ഫോട്ടോഗ്രാഫിയിലേയും ദൈനംദിന ജീവിതത്തിലേയും വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ക്ക് അനുയോജ്യമാക്കുന്നു. ഒപ്റ്റിക്കല്‍ സ്റ്റെഡിഷോട്ട് വഴി ഇമേജുകളുടെ സ്‌റ്റെബിലൈസേഷന്‍ നിയന്ത്രിക്കുന്നതിനാല്‍ കൈയ്യില്‍ പിടിക്കുമ്പോഴോ ടെലിഫോട്ടോ ഷൂട്ടിംഗിനിടയിലോ കാമറ അനങ്ങുന്നത് മൂലം ചിത്രങ്ങള്‍ക്കുണ്ടാകുന്ന മങ്ങല്‍ ഫലപ്രദമായി ഇല്ലാതാക്കാന്‍ സഹായിക്കും.

ഈ മോഡലുകളില്‍ താല്‍ക്കാലികമായി സൂം ഔട്ട് ചെയ്യാന്‍ സഹായിക്കുന്ന സൂം അസിസ്റ്റ് ഫംഗ്ഷനുണ്ട്. മനോഹരമായി ഫോക്കസ് ചെയ്ത പോട്രെയ്റ്റുകളില്‍ ഇമേജ് എഡിറ്റിംഗ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കായി, ഏറെ
അഭിനന്ദനം ലഭിച്ച ഐ എഎഫ് സാങ്കേതിക വിദ്യയും പുതിയ മോഡലുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിന്റെ 180 ഡിഗ്രി ടില്‍റ്റബിള്‍ എല്‍ഡിഡി സ്‌ക്രീന്‍ സെല്‍ഫിയെടുക്കുന്നത് വളരെ എളുപ്പമാക്കും. ബ്ലൂടൂത്ത് വഴി ഗ്രൂപ്പ് ഷോട്ടുകളിലെ ലൊക്കേഷന്‍ ഡാറ്റാ അ്ക്വിസിഷന്‍ മൊബീലില്‍ നിന്ന് ലൊക്കേഷന്‍ ഡാറ്റാ ശേഖരിക്കുകയും റെക്കോര്‍ഡ് ചെയ്യുകയും ചെയ്യും. ഇതൊടൊപ്പമുള്ള ചെറിയ വലുപ്പമുള്ള പ്രൊക്‌സി റെക്കോര്‍ഡിംഗ് സ്മാര്‍ട്ട്‌ഫോണിലേക്ക് മാറ്റുന്നതിനോ അല്ലെങ്കില്‍ വേഗത്തില്‍ വെബ്‌സൈറ്റുകളിലേക്ക് അപ് ലോഡ് ചെയ്യുന്നതിനോ സഹായിക്കുന്നു.

പുതിയ ഡിഎസ്‌സി ഡബ്ലിയുഎക്‌സ് 800 എല്ലാ സോണി സെന്ററുകളിലും ആല്‍ഫാ ഫ്‌ളാഗ്ഷിപ്പ് സ്റ്റോറുകളിലും ഇന്ത്യയിലെ പ്രധാനപ്പെട്ട ഇലക്ട്രോണിക് സ്‌റ്റോറുകളിലും ലഭ്യമാണ്.

Comments

comments

Categories: Tech
Tags: Sony