സണ്‍സ്‌ക്രീന്‍ നിരോധിക്കാനൊരുങ്ങി പലാവു

സണ്‍സ്‌ക്രീന്‍ നിരോധിക്കാനൊരുങ്ങി പലാവു

ലണ്ടന്‍: പസഫിക് ദ്വീപ് രാഷ്ട്രമായ പലാവു കോറല്‍ ബ്ലീച്ചിംഗിലേക്കു നയിക്കുന്ന സണ്‍സ്‌ക്രീന്‍ (കറുത്ത ചില്ലു കടലാസ്) നിരോധിക്കുമെന്ന് അറിയിച്ചു. 2020-ല്‍ തീരുമാനം നടപ്പിലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പസഫിക് സമുദ്രത്തില്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തായി ഫിലിപ്പീന്‍സിനു കിഴക്ക് സ്ഥിതി ചെയ്യുന്ന രാജ്യമാണു പലാവു. ലോകത്തിലെ ഏറ്റവും മികച്ച ഡൈവിംഗ് ഡെസ്റ്റിനേഷനെന്നാണു പലാവു അറിയപ്പെടുന്നത്. ഡൈവിംഗിനായി ധാരാളം പേര്‍ ഇവിടെ എത്താറുണ്ട്. ഇവര്‍ സണ്‍സ്‌ക്രീന്‍ ധരിക്കുകയും ചെയ്യും. ഇത് ആവശ്യം കഴിയുമ്പോള്‍ ഉപേക്ഷിക്കും. ഇങ്ങനെ ഉപേക്ഷിക്കുന്ന സണ്‍സ്‌ക്രീന്‍ മാലിന്യമായി അടിഞ്ഞു കൂടും. ഇത് രാസമാലിന്യമായതിനാല്‍ സമുദ്രത്തിലുള്ള പവിഴപ്പുറ്റുകള്‍ നശിച്ചു പോകാനും കാരണമാകുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് 2020 ജനുവരി ഒന്നു മുതല്‍ പലാവു സണ്‍സ്‌ക്രീന്‍ നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിരോധനം ലംഘിക്കുന്നവര്‍ക്ക് ആയിരം ഡോളര്‍ പിഴ ചുമത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Comments

comments

Categories: FK News
Tags: Palavu

Related Articles