Archive

Back to homepage
FK News

3 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ആദ്യ 25ല്‍ ഇടം നേടുമെന്ന് അമിതാഭ് കാന്ത്

ന്യൂഡെല്‍ഹി: ലോക ബാങ്ക് തയാറാക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് അന്തരീക്ഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആദ്യ 25ല്‍ ഇടം നേടുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. അടുത്ത മൂന്ന് വര്‍ഷംകൊണ്ട് ഈ നേട്ടം കൈവരിക്കാന്‍ ഇന്ത്യക്കാകുമെന്നാണ്

Banking

ഐഎംഎഫ് പിന്തുണ കേന്ദ്ര ബാങ്കിന്; സ്വാതന്ത്ര്യം വേണം

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും(ആര്‍ബിഐ) കേന്ദ്രസര്‍ക്കാരും തമ്മിലുള്ള രൂക്ഷമായ തര്‍ക്കത്തെ വളരെ പ്രാധാന്യത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). ലോകത്തെവിടെയാണെങ്കിലും കേന്ദ്രബാങ്കുകളുടെ സ്വാതന്ത്ര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന ഏതൊരു നടപടിക്കെതിരെയും വിയോജിപ്പ് പ്രകടിപ്പിക്കുന്നതായി ഐഎംഎഫ് വ്യക്തമാക്കി. 2008-14 കാലത്ത് ബാങ്കുകള്‍ നിയന്ത്രണമില്ലാതെ

Tech

ഡൗണ്‍ലോഡ് വേഗതയില്‍ എയര്‍ടെല്‍ മുന്നില്‍, കവറേജില്‍ ജിയോ

ന്യൂഡെല്‍ഹി: മൊബീല്‍ കമ്യൂണിക്കേഷനില്‍ ഡാറ്റയ്ക്ക് പ്രാധാന്യമേറുന്ന സാഹചര്യത്തില്‍ 4ജി എല്‍ടിഇ സേവന ലഭ്യതയില്‍ വേഗതയ്ക്കാണ് മുന്‍ഗണന. കൂടാതെ ഡൗണ്‍ലോഡ് വേഗതയിലാണ് ടെലികോം കമ്പനികളുടെ പുതിയ മല്‍സരം മുറുകുന്നത്. ടെലികോം കമ്പനികളുടെ ഈ മല്‍സരത്തില്‍ റിലയന്‍സ് ജിയോയും രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ

FK News

47 സ്‌റ്റോറുകള്‍ കൂടി തുറക്കും; ഇന്ത്യയെ മുറുകെപ്പിടിച്ച് വാള്‍മാര്‍ട്ട്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ഫഌപ്കാര്‍ട്ടിനെ ഏറ്റെടുത്തതിന്റെ ആവേശം അവസാനിക്കുന്നതിന് മുന്‍പ് അമേരിക്ക ആസ്ഥാനമായുള്ള വാള്‍മാര്‍ട്ട് രാജ്യത്ത് 47 മൊത്ത വില്‍പ്പന സ്റ്റോറുകള്‍ കൂടി ആരംഭിക്കാന്‍ പദ്ധതിയിടുന്നു. 2022 അവാനത്തോടെയാവും പുതിയ സ്റ്റോറുകള്‍ ആരംഭിക്കുക. 3,200 കോടിയോളം രൂപയാവും

FK News

ബജാജിന്റെ ഡയറക്റ്ററായി പൊദ്ദാര്‍

രാജ്യത്തെ മുന്‍നിര ഇലക്ട്രിക്കല്‍, എഞ്ചിനീയറിംഗ്, ഉപഭോക്തൃ കമ്പനിയായ ബജാജ് ഇലക്ട്രിക്കല്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്റ്ററായി അനുജ് പൊദ്ദാറിനെ നിയമിച്ചു. കമ്പനിയുടെ വ്യവസായ സംബന്ധിയായ എല്ലാ പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഇദ്ദേഹത്തിനായിരിക്കും. ബജാജ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ശേഖര്‍ ബജാജ് മുന്‍പാകെയാണ് അനുജ്

Banking

രണ്ടാം പാദത്തില്‍ പിഎന്‍ബിക്ക് 4,532 കോടി നഷ്ടം

ന്യൂഡെല്‍ഹി: നീരവ് മോദി വായ്പാ തട്ടിപ്പില്‍ കുടുങ്ങിയ പഞ്ചാബ് നാഷണല്‍ ബാങ്കിന് തിരിച്ചടികള്‍ തുടര്‍ക്കഥയാകുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബര്‍ മാസത്തില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 4,532 കോടി രൂപയാണ് ബാങ്കിന്റെ നഷ്ടം. ആദ്യ പാദത്തിലെ നഷ്ടം 940 കോടി രൂപയായിരുന്നു.

Current Affairs

മോദി റൂപേ കാര്‍ഡിനെ അമിതമായി പ്രോത്സാഹിപ്പിക്കുന്നു; ട്രംപിന് മാസ്റ്റര്‍കാര്‍ഡിന്റെ പരാതി

ന്യൂഡെല്‍ഹി: ദേശീയവാദത്തെ അടിസ്ഥാനമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര പണമിടപാട് ശൃംഖലയെ പ്രോത്സാഹിപ്പിക്കുന്നെന്ന പരാതിയുമായി അമേരിക്കന്‍ പേമെന്റ്‌സ് കമ്പനിയായ മാസ്റ്റര്‍കാര്‍ഡ് യുഎസ് സര്‍ക്കാരിനെ സമീപിച്ചു. ഇന്ത്യ സ്വീകരിക്കുന്ന സംരക്ഷണവാദ നടപടികള്‍ വിദേശ പേമെന്റ്‌സ് കമ്പനികളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ട്രംപ് ഭരണകൂടത്തിന് നല്‍കിയ പരാതിയില്‍

Business & Economy

ഐകിയക്ക് പിന്നാലെ ഡാന്യൂബും ഇന്ത്യയിലെത്തി

ഹൈദരാബാദ്: ദുബായ് ആസ്ഥാനമായുള്ള ഡാന്യൂബ് ഗ്രൂപ്പിന്റെ ഭവന ഫര്‍ണിച്ചര്‍ വിഭാഗമായ ഡാന്യൂബ് ഹോമിന്റെ രാജ്യത്തെ ആദ്യ സ്‌റ്റോര്‍ ഹൈദരാബാദില്‍ പ്രവര്‍ത്തനമാരംഭിച്ചു. രാജ്യത്തെ മുന്‍നിര മാളുകളിലൊന്നായ ശരത് സിറ്റി കാപിറ്റല്‍ മാളില്‍ ഏതാണ്ട് 60,000 ചതുരശ്ര അടിയിലധികം വിസ്തൃതിയിലാണ് ഡാന്യൂബ് ഹോമിന്റെ പുതിയ

Business & Economy

മോണ്ടെലെസിന് ഇന്ത്യയില്‍ 900 ദശലക്ഷം ഡോളറിന്റെ റെക്കോഡ് വില്‍പ്പന

മുംബൈ: കാഡ്ബറി ചോക്ലേറ്റ്, ബോണ്‍വിറ്റ ബ്രാന്‍ഡുകളുടെ ഉടമകകളായ മോണ്ടെലെസ് ഇന്റര്‍നാഷണല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 900 ദശലക്ഷം ഡോളറിന്റെ റെക്കോര്‍ഡ് വില്‍പ്പന നടത്തി. ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം വില്‍പ്പന നടത്താനായത് ഇന്ത്യയിലാണെന്നും കമ്പനിയുടെ എക്കാലത്തേയും പ്രധാന വിപണിയായി ഇന്ത്യ മാറിയെന്നും മോണ്ടെലെസ്

Auto

കിയ സീഡ് ഇന്ത്യയിലെത്തും

ന്യൂഡെല്‍ഹി : കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് അടുത്ത വര്‍ഷം ഇന്ത്യയില്‍ തങ്ങളുടെ ആദ്യ മോഡല്‍ അനാവരണം ചെയ്യും. എസ്പി കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ വേര്‍ഷനാണ് ഈ മോഡല്‍. ഇന്ത്യന്‍ നിര്‍മ്മിത ഈ കോംപാക്റ്റ് എസ്‌യുവി 2020 ല്‍ വിപണിയിലെത്തിക്കും. കിയ

Auto

ജാവ വീണ്ടും; മൂന്ന് ബൈക്കുകളുടെയും ടീസര്‍ പുറത്തുവിട്ടു

ന്യൂഡെല്‍ഹി : ജാവ മോട്ടോ വീണ്ടും ഒച്ചയും അനക്കവും പ്രകടിപ്പിച്ചു. നവംബര്‍ 15 ന് മുംബൈയില്‍ നടക്കുന്ന അനാവരണത്തിന് മുന്നോടിയായി മൂന്ന് പുതിയ ബൈക്കുകളും ഉള്‍പ്പെടുത്തിയ ടീസര്‍ വീഡിയോ ജാവ പുറത്തുവിട്ടു. മോട്ടോര്‍സൈക്കിളുകളിലൊന്നിന്റെ പരീക്ഷണ ഓട്ടം കാമറക്കണ്ണുകളില്‍ പതിഞ്ഞതിനുപിന്നാലെയാണ് മൂന്ന് ബൈക്കുകളുടെയും

Auto

റോയല്‍ എന്‍ഫീല്‍ഡ് ബോബര്‍ ഈ മാസം 6 ന്

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡിന്റെ ഓള്‍-ന്യൂ ബോബര്‍ നവംബര്‍ 6 ന് അനാവരണം ചെയ്യും. മോട്ടോര്‍സൈക്കിളിന്റെ രണ്ടാമത്തെ ടീസര്‍ ചിത്രം റോയല്‍ എന്‍ഫീല്‍ഡ് പുറത്തുവിട്ടു. ഈയാഴ്ച്ചയുടെ തുടക്കത്തില്‍ ആദ്യ ടീസര്‍ പുറത്തിറക്കിയാണ് റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ അടുത്ത ‘മഹാ സംഭവം’ മാലോകരെ

Auto

എംജി എസ്‌യുവിയില്‍ ബിഎസ്-6 എന്‍ജിനുകള്‍ നല്‍കും

ന്യൂഡെല്‍ഹി : ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോര്‍ ബി-സെഗ്‌മെന്റ് എസ്‌യുവി അവതരിപ്പിച്ചുകൊണ്ടായിരിക്കും ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്. 2019 ആദ്യ പകുതിയില്‍ ഇന്ത്യന്‍ അരങ്ങേറ്റം നടക്കും. എന്നാല്‍ രണ്ട് ബിഎസ്-6 എന്‍ജിന്‍ ഓപ്ഷനുകളിലായിരിക്കും എംജി എസ്‌യുവി ഇന്ത്യയിലെത്തുന്നത്. ബിഎസ്-6 പ്രാബല്യത്തിലാകുന്നതിന് ഒരു വര്‍ഷം

Auto

പുതിയ സാന്‍ട്രോ ഹ്യുണ്ടായുടെ ഐശ്വര്യം

ന്യൂഡെല്‍ഹി : പുതിയ സാന്‍ട്രോ വിപണിയില്‍ അവതരിപ്പിച്ചതോടെ ഹ്യുണ്ടായുടെ വില്‍പ്പന ഗ്രാഫ് കുത്തനെ വര്‍ധിച്ചു. ഇന്ത്യയില്‍ ഒരു മാസത്തെ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ രേഖപ്പെടുത്തിയത്. 2018 ഒക്‌റ്റോബറില്‍ 52,001 യൂണിറ്റ് കാറുകള്‍ വിറ്റു. കയറ്റുമതി ഉള്‍പ്പെടെ കഴിഞ്ഞ

Current Affairs

പട്ടേലിനെ പിന്തുണച്ച് സ്വാമി; എതിര്‍ത്ത് ബിബേക് ദെബ്രോയ്

ന്യൂഡെല്‍ഹി: സ്വയംഭരണാധികാരം സംബന്ധിച്ച് ധനമന്ത്രാലയവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ നടക്കുന്ന തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാരിന് പിന്തുണയുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോയ്. ആര്‍ബിഐയുടെ സ്വയംഭരണാധികാരത്തിന് പരിമിതികളുണ്ടെന്നും പൂര്‍ണമായ സ്വയംഭരണാവകാശം അവകാശപ്പെടാന്‍ കേന്ദ്ര ബാങ്കിന് കഴിയില്ലെന്നുമാണ്

Tech

സ്വകാര്യത മനുഷ്യാവകാശമെന്ന് സത്യ നാദെല്ല

ലണ്ടന്‍: ടെക്‌നോളജി കമ്പനികള്‍ ഉപയോക്താക്കളുടെ സ്വകാര്യതയെ മനുഷ്യാവകാശം എന്ന നിലയില്‍ പരിഗണിച്ച് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗത്തെ സംരക്ഷിക്കുന്നതിനായി കമ്പനികളും സര്‍ക്കാരുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ലണ്ടനില്‍ വെച്ച് നടന്ന ‘ഫ്യൂച്ചര്‍

FK News Slider

ചെറുകിട സംരംഭകര്‍ക്ക് 59 മിനുട്ടിനുള്ളില്‍ 1 കോടി വായ്പ!

ന്യൂഡെല്‍ഹി: പിന്നാക്കം നില്‍ക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള പ്രത്യേക പാക്കേജ്(സപ്പോര്‍ട്ട് ആന്‍ഡ് ഔട്ട്‌റീച്ച് പദ്ധതി) പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. വായ്പാ ലഭ്യത, കൈമാറ്റം, സുസ്ഥിരത ഉറപ്പുവരുത്തല്‍ എന്നിവ സംബന്ധിച്ച് പാക്കേജില്‍ വിശദീകരിച്ചിട്ടുണ്ട്. ചെറുകിട സംരംഭകര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതിനുള്ള നിര്‍ദേശത്തിന്

FK News

ഇന്ത്യക്ക് പ്രതീക്ഷ ‘മോദിണോമിക്‌സി’ല്‍ തന്നെ

ബെംഗളൂരു: പലതരത്തിലുള്ള പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപിന്തുണ വര്‍ദ്ധിക്കുകയാണെന്ന് ഡെയ്‌ലി ഹണ്ട്-നീല്‍സണ്‍ സര്‍വേ. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മോദിയോട് ഇപ്പോഴും വിമുഖത തന്നെയാണെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു. വിശ്വാസം, കരുത്ത്, ദിശാബോധം എന്നീ കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൂടുതല്‍

Slider Tech

എയര്‍ടെല്‍ ആഫ്രിക്ക ഐപിഒയ്ക്ക് റെഡ് സിഗ്നല്‍

ന്യൂഡെല്‍ഹി: ആഫ്രിക്കന്‍ ബിസിനസിനായി പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) സംഘടിപ്പിക്കാനുള്ള ഭാരതി എയര്‍ടെലിന്റെ നീക്കത്തിന് ചുവപ്പുകൊടി കാട്ടി ടാന്‍സാനിയന്‍ സര്‍ക്കാര്‍. എയര്‍ടെല്‍ ആഫ്രിക്കയുടെ അനുബന്ധ സംരംഭമായ എയര്‍ടെല്‍ ടാന്‍സാനിയയില്‍ 40 ശതമാനം ഓഹരി അവകാശമാണ് ടാന്‍സാനിയന്‍ സര്‍ക്കാരിനുള്ളത്. ബാക്കി ഓഹരികള്‍ ഭാരതി

Top Stories

ഏഷ്യന്‍ നഗരങ്ങളില്‍ പട്ടിണി

വികസ്വരരാജ്യങ്ങളുടെ കൂട്ടമാണ് ഏഷ്യ. അധിനിവേശവും വൈജ്ഞാനികരംഗത്തെ പിന്നോക്കാവസ്ഥയുമാണ് വിഭവസമൃദ്ധമായ പ്രദേശത്തെ എന്നും ദാരിദ്ര്യത്തില്‍ തളച്ചിട്ടിരുന്നത്. ഭൂഖണ്ഡത്തിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളില്‍ നൂറുകണക്കിന് കുട്ടികളും മുതിര്‍ന്നവരും പോഷകാഹാരക്കുറവ് അനുഭവിച്ചു കൊണ്ടിരിക്കുന്നതായി ഐക്യരാഷ്ട്രസംഘടനയുടെ വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകജനസംഖ്യയുടെ വലിയൊരു വിഭാഗം ഇന്നും